ETV Bharat / sports

ചാമ്പ്യൻസ് ലീഗ് : യുണൈറ്റഡിനും യുവന്‍റസിനും വിജയം, തോൽവി തുടർക്കഥയാക്കി ബാഴ്‌സലോണ - ക്രിസ്റ്റ്യാനോ റൊണാൾഡോ

യുണൈറ്റഡിനായി വിജയ ഗോൾ സ്വന്തമാക്കിയത് ക്രിസ്റ്റ്യാനോ റൊണാൾഡോ

Champions league  cristiano ronaldo  manchester united  Barcelona  ബാഴ്‌സലോണ  ചാമ്പ്യൻസ് ലീഗ്  യുണൈറ്റഡ്  ക്രിസ്റ്റ്യാനോ റൊണാൾഡോ  യുവന്‍റസ്
ചാമ്പ്യൻസ് ലീഗ് ; യുണൈറ്റഡിനും യുവന്‍റസിനും വിജയം, തോൽവി തുടർക്കഥയാക്കി ബാഴ്‌സലോണ
author img

By

Published : Sep 30, 2021, 5:31 PM IST

മാഞ്ചസ്റ്റർ : യുവേഫ ചാമ്പ്യൻസ് ലീഗിൽ വിയ്യാറയലിനെതിരെ മിന്നും വിജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്‍റെ വിജയം. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ടീം വിജയം പിടിച്ചെടുത്തത്. ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് വിജയ ഗോൾ നേടിയത്.

ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോളുകളൊന്നും നേടാൻ സാധിച്ചിരുന്നില്ല. എന്നാൽ 53-ാം മിനിട്ടിൽ യുണൈറ്റഡിനെ ഞെട്ടിച്ച് പാകോ അൽകാസർ വിയ്യാറയലിനായി ഗോൾ നേടി. തൊട്ടുപിന്നാലെ 60-ാം മിനിട്ടിൽ അലക്‌സ് ടെല്ലസിലൂടെ ടീം സമനില പിടിച്ചു.

മത്സരം സമനിലയിലേക്ക് പോകുകയാണെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് യുണൈറ്റഡിന്‍റെ രക്ഷകനായി റൊണാൾഡോ ഒരിക്കൽ കൂടി അവതരിച്ചത്. ഇഞ്ച്വറി ടൈമിലായിരുന്നു റൊണാൾഡോയുടെ ഗോൾ നേട്ടം. ഇതോടെ ടീം വിജയവും മൂന്ന് പോയിന്‍റും സ്വന്തമാക്കി.

അതേസമയം ബാഴ്‌സലോണയുടെ കഷ്ടകാലം തുടരുകയാണ്. ആദ്യ മത്സരത്തിൽ ബയേണിനോട് തോൽവി വഴങ്ങിയ ടീം ഇന്ന് നടന്ന മത്സരത്തിൽ ബെൻഫിക്കക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽവി ഏറ്റുവാങ്ങി.

ബെന്‍ഫിക്കയ്ക്ക് വേണ്ടി ഡാര്‍വിന്‍ നുനസ് ഇരട്ടഗോള്‍ നേടിയപ്പോൾ റാഫാ സില്‍വ ഒരു ഗോള്‍ നേടി. 1972ലെ യുവേഫ കപ്പിന് ശേഷം ആദ്യമായാണ് ബാഴ്‌സ യൂറോപ്യന്‍ പോരാട്ടത്തില്‍ ആദ്യ 2 മത്സരങ്ങളില്‍ തോല്‍ക്കുന്നത്.

  • ⏰ RESULTS ⏰

    AND breathe! 😅

    Ronaldo scores added-time winner, Benfica beat Barcelona, European champions defeated...

    👀 Moment of the night?#UCL

    — UEFA Champions League (@ChampionsLeague) September 29, 2021 " class="align-text-top noRightClick twitterSection" data=" ">

ALSO READ : IPL 2021; ഹൈദരാബാദിന് ഇന്നെങ്കിലും ജയിക്കണം... ജയം തുടരാൻ ചെന്നൈ

അതേസമയം മറ്റൊരു മത്സരത്തിൽ ചെൽസിക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന് യുവന്‍റസ് വിജയം നേടി. ഫെഡറികോ കിയേസയാണ് യുവന്‍റസിന്‍റെ വിജയ ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ ബയേണ്‍ മ്യൂണിച്ച് ഉക്രൈൻ ക്ലബ് ഡൈനാമോ കിവീസിനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.