മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയിലെ ഒന്നാം സ്ഥാനക്കാരായ റെയല്‍ മാഡ്രിഡ് 17-ാം സ്ഥാനക്കാരായ സെല്‍റ്റ വിഗോയോട് സമനില വഴങ്ങി. സിനദന്‍ സിദാന്‍റെ കീഴിലുള്ള റെയലും സെല്‍റ്റയും രണ്ട് വീതം ഗോൾ അടിച്ച് പിരിഞ്ഞു. മത്സരം തുടങ്ങി ഏഴാം മിനിട്ടില്‍ സെല്‍റ്റക്കായി ഫയദോര്‍ സ്‌മൊലോവാണ് ആദ്യ ഗോൾ നേടിയത്. മറുപടി ഗോളിനായി റെയല്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും ആദ്യ പകുതിയില്‍ പിന്നീട് ഗോളൊന്നും പിറന്നില്ല.
-
Substitute @SantiMina7 strikes late on to earn a point for @RCCeltaEN at the Bernabeu. 💙💥#RealMadridCelta 2-2 pic.twitter.com/zm0rrDSKCT
— LaLiga English (@LaLigaEN) February 16, 2020 " class="align-text-top noRightClick twitterSection" data="
">Substitute @SantiMina7 strikes late on to earn a point for @RCCeltaEN at the Bernabeu. 💙💥#RealMadridCelta 2-2 pic.twitter.com/zm0rrDSKCT
— LaLiga English (@LaLigaEN) February 16, 2020Substitute @SantiMina7 strikes late on to earn a point for @RCCeltaEN at the Bernabeu. 💙💥#RealMadridCelta 2-2 pic.twitter.com/zm0rrDSKCT
— LaLiga English (@LaLigaEN) February 16, 2020
രണ്ടാം പകുതിയില്‍ 52-ാം മിനിട്ടില്‍ ടോണി ക്രൂസും 65-ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ സെർജിയോ റാമോസും റെയലിനായി ഗോൾ നേടി. ജയം ഉറപ്പിച്ചിരിക്കെ 85-ാം മിനിട്ടില്‍ റെയലിനെ ഞെട്ടിച്ച് സാന്‍റിയാഗോ ബെർണബൂ സമനില ഗോൾ നേടി. മത്സരം സമനിലയിലായതോടെ മാർച്ച് രണ്ടിന് നടക്കുന്ന എല്‍ ക്ലാസിക്കോ റെയലിനും ബാഴ്‌സലോണക്കും നിർണായകമാകും. എല്‍ ക്ലാസിക്കോക്ക് മുമ്പ് ഇരു ടീമുകൾക്കും ഓരോ മത്സരങ്ങൾ വീതമാണ് ഉള്ളത്.