ETV Bharat / sports

യുണൈറ്റഡില്‍ തുടരാന്‍ കവാനി; കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി - cavani continue in number 7 news

സീസണില്‍ വിവിധ ടൂർണമെന്‍റുകളിലായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി 15 ഗോളുകളാണ് എഡിസണ്‍ കവാനിയുടെ ബൂട്ടില്‍ നിന്നും പിറന്നത്.

കവാനി യുണൈറ്റഡില്‍ തുടരും വാര്‍ത്ത  കവാനി ഏഴാം നമ്പറില്‍ തുടരും വാര്‍ത്ത  കവാനിയും സോള്‍ഷെയറും വാര്‍ത്ത  cavani continue in united news  cavani continue in number 7 news  cavani and solskjaer news
കവാനി
author img

By

Published : May 10, 2021, 10:28 PM IST

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഏഴാം നമ്പറില്‍ യുറുഗ്വന്‍ ഫോര്‍വേഡ് എഡിസണ്‍ കവാനി തുടരും. യുണൈറ്റഡുമായുള്ള കരാര്‍ കവാനി ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. 2020ല്‍ ഫ്രഞ്ച് കരുത്തരായ പിഎസ്‌ജിയില്‍ നിന്നും ഫ്രീ ട്രാന്‍സ്‌ഫറിലൂടെയാണ് കവാനി ഓള്‍ഡ് ട്രാഫോഡില്‍ എത്തിയത്.

യുണൈറ്റഡിന് വേണ്ടി ബൂട്ടുകെട്ടിയ അവസാനത്തെ എട്ട് മത്സരങ്ങളില്‍ നിന്നും ഏഴ് ഗോളുകളാണ് കവാനി ചുകന്ന ചെകുത്താന്‍മാര്‍ക്കായി അടിച്ച് കൂട്ടിയത്. സീസണില്‍ വിവിധ ടൂർണമെന്‍റുകളിലായി യുണൈറ്റഡിന് വേണ്ടി 15 ഗോളുകളാണ് കവാനിയുടെ ബൂട്ടില്‍ നിന്നും പിറന്നത്.

കൂടുതല്‍ വായനക്ക്:ചാമ്പ്യന്‍ പോരാട്ടം വിംബ്ലിയിലേക്ക്; തീരുമാനം ബുധനാഴ്‌ച

കഴിഞ്ഞ മൂന്ന് സീസണുകളിലായി യൂറോപ്പിലെ പ്രമുഖ ലീഗുകളില്‍ ഒന്നില്‍ പോലും യുണൈറ്റഡിന് കപ്പടിക്കാന്‍ സാധിച്ചിട്ടില്ല. ഈ സീസണിലും സ്ഥിതി വ്യത്യസ്ഥമല്ല. അടുത്ത സീസണിലെങ്കിലും കപ്പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിശീലകന്‍ സോള്‍ഷയര്‍ കവാനിയെ ഓള്‍ഡ് ട്രാഫോഡില്‍ പിടിച്ചുനിര്‍ത്തുന്നത്. കവാനിയുടെ പ്രകടനത്തില്‍ സോള്‍ഷെയര്‍ ഇതിനകം തൃപ്‌തി പ്രകടിപ്പിച്ചു കഴിഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.