മ്യൂണിക്ക്: ബൊറൂസിയ ഗ്ലാഡ്‌ബാച്ച് പരിശീലകന്‍ മാര്‍ക്കോ റോസി ഇനി ബൊറൂസിയ ഡോര്‍ട്ട്മുണ്ടിലേക്ക്. ഈ സമ്മര്‍ സീസണ്‍ അവസാനത്തോടെയാകും ഗ്ലാഡ്‌ബാച്ചില്‍ നിന്നും റോസി ഡോര്‍ട്ട്‌മുണ്ടിലേക്കെത്തുക. എന്നാല്‍ കൂടുമാറ്റം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടാന്‍ ഡോര്‍ട്ട്മുണ്ട് തയ്യാറായിട്ടില്ല. ചരിത്രത്തിലാദ്യമായി ഈ സീസണില്‍ ഗ്ലാഡ്ബാച്ചിനെ ചാമ്പ്യന്‍സ് ലീഗിന്‍റെ നോക്കൗട്ട് സ്റ്റേജിലെത്തിച്ച പരിശീലകനാണ് റോസി.
2019ല്‍ ഗ്ലാഡ്‌ബാച്ചിലെത്തുന്നതിന് മുമ്പ് ഓസ്‌ട്രിയന്‍ ക്ലബ് റഡ്‌ബുള്‍ സാല്‍സ്‌ബര്‍ഗിന്‍റെ പരിശീലകനായിരുന്നു റോസി. അവിടെ തുടര്‍ച്ചയായി രണ്ട് തവണ സാല്‍സ്ബര്‍ഗിന് ലീഗ് കിരീടം നേടിക്കൊടുത്ത ശേഷമാണ് ജന്മനാടായാ ജര്‍മനിയില്‍ പരിശീലക വേഷത്തിലെത്തിയത്. നിലവില്‍ 2022 വരെ ഗ്ലാഡ്‌ബാച്ചുമായി റോസിക്ക് കരാറുണ്ട്. എന്നാല്‍ ഒരു വര്‍ഷം മുമ്പ് ക്ലബ് വിടാമെന്ന കരാറിലെ വ്യവസ്ഥ പ്രകാരമാണ് ഈ സീസണൊടുവില്‍ റോസി ഡോര്‍ട്ട്‌മുണ്ടിന്‍റെ പാളയത്തിലെത്തുക.
ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ കഴിഞ്ഞ സീസണെ അപേക്ഷിച്ച് മങ്ങിയ പ്രകടനമാണ് പുറത്തെടുക്കുന്ന ഡോര്‍ട്ട്മുണ്ട് ഇത്തവണ പോയിന്‍റ് പട്ടികയില്‍ ആറാമതാണ്. 21 മത്സരങ്ങളില്‍ നിന്നും 10 ജയം മാത്രമാണ് ഡോര്‍ട്ട്മുണ്ടിനുള്ളത്. ഡോര്‍ട്ട്മുണ്ടിനൊപ്പത്തിനൊപ്പം പൊരുതുന്ന ഗ്ലാഡ്‌ബാച്ചിനും 33 പോയിന്‍റാണുള്ളത്. പോയിന്‍റ് പട്ടികയില്‍ ഒന്നാമത് നിലവിലെ ചാമ്പ്യനായ ബയേണ്‍ മ്യൂണിക്കാണ്.