ബ്രൈറ്റണ്: ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ പുതുവർഷദിനത്തില്‍ ചെല്‍സിക്ക് സമനില. ബ്രൈറ്റണ് എതിരെ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു പിരിഞ്ഞു. ബ്രൈറ്റണിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 10-ാം മിനുട്ടില്‍ സെസാർ അസ്‌പ്ലിക്യുട്ടയുടെ ഗോളിലൂടെ ചെല്‍സി ലീഡ് പിടിച്ചു. അതേസമയം നിശ്ചിത സമയത്ത് മത്സരം അവസാനിക്കാന്‍ ആറ് മിനുട്ട് മാത്രം ശേഷിക്കെ ഇറാന്‍ താരം അലിറെസ ജഹാൻബാഷിന്‍റെ മനോഹരമായ ഗോളിലൂടെ ബ്രൈറ്റണ്‍ സമനില നേടിക്കൊടുത്തു. ജഹാന്‍ബാഷിന്‍റെ ഷോട്ടിനു മുന്നില്‍ ചെല്‍സി ഗോള്‍ കീപ്പര്‍ കെപ അരിബ്ലാസ കാഴ്‌ചക്കാരന്‍ മാത്രമായി.
-
Alireza Jahanbakhsh with a goal that could win the Puskás award on the first day of the year pic.twitter.com/vrC3wAcuz8
— Niall ㋡ (@niallmoran_) January 1, 2020 " class="align-text-top noRightClick twitterSection" data="
">Alireza Jahanbakhsh with a goal that could win the Puskás award on the first day of the year pic.twitter.com/vrC3wAcuz8
— Niall ㋡ (@niallmoran_) January 1, 2020Alireza Jahanbakhsh with a goal that could win the Puskás award on the first day of the year pic.twitter.com/vrC3wAcuz8
— Niall ㋡ (@niallmoran_) January 1, 2020
ആദ്യ ഗോൾ നേടിയ ശേഷം ലീഡ് ഉയർത്താന്‍ ചെല്‍സി ശ്രമം തുടർന്നെങ്കിലും ആതിഥേയരുടെ പ്രതിരോധത്തില്‍ തട്ടിനില്‍ക്കുകയായിരുന്നു. ലീഗില്‍ പോയിന്‍റ് പട്ടികയില്‍ ചെല്‍സി നാലാം സ്ഥാനത്താണ്. 21 മത്സരങ്ങളില്‍ നിന്നും 34 പോയിന്‍റാണ് ചെല്‍സിക്കുള്ളത്. അത്രയും മത്സരങ്ങളില്‍ നിന്നും 24 പോയിന്‍റുമായി ബ്രൈറ്റണ്‍ 14-ാം സ്ഥാനത്താണ്. ലീഗില്‍ 19 മത്സരങ്ങളില്‍ നിന്നും 55 പേയിന്‍റുമായി പട്ടികയില്‍ ലിവർപൂളാണ് ഒന്നാം സ്ഥാനത്ത്. ചെല്‍സി 11-ാം തീയ്യതി ബേണ്‍ലിക്ക് എതിരെയും അതേദിവസം ബ്രൈറ്റണ്‍ എവർടണിനെയും നേരിടും.