ബ്രസീലിയ: കൊവിഡ് സാഹചര്യത്തില്‍ കോപ്പ അമേരിക്ക ടൂര്‍ണമെന്‍റിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അമേരിക്കൻ ഫുട്ബാൾ ഫെഡറേഷനെ (കോൺമബോൾ) വിമര്‍ശിച്ച ബൊളീവിയന്‍ സ്ട്രൈക്കര്‍ മാർസെലോ മാർട്ടിൻസിന് വിലക്കും പിഴയും. അടുത്ത ഒരു മത്സരത്തില്‍ നിന്നാണ് മാർസെലോയെ വിലക്കിയിരിക്കുന്നത്.
കൂടാതെ 20,000 യുഎസ് ഡോളര്‍ പിഴയും വിധിച്ചിട്ടുണ്ട്. കുറ്റം വീണ്ടും അവര്‍ത്തിച്ചാല്‍ ഒരു വര്‍ഷത്തേക്ക് താരത്തെ വിലക്കുമെന്ന് കോൺമബോൾ അച്ചടക്ക സമിതി മുന്നറിയപ്പ് നല്‍കിയിട്ടുണ്ട്. ബ്രസീലിലടക്കം കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംഘനട ലക്ഷ്യം വെയ്ക്കുന്നത് പണം മാത്രമാണെന്നായിരുന്നു താരത്തിന്‍റെ വിര്‍ശനം.
''കോൺമബോൾ ഇതിനെല്ലാം നിങ്ങൾക്ക് നന്ദി. എല്ലാ തെറ്റും നിങ്ങളിലാണ്. ഒരാൾ മരിച്ചാൽ നിങ്ങൾ എന്തു ചെയ്യും? നിങ്ങൾക്ക് പ്രധാനപ്പെട്ടത് പണം മാത്രമാണ്. കളിക്കാരുടെ ജീവിതത്തിന് വിലയില്ലേ? ”മാർട്ടിൻസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
also read: 'മികവിലേക്ക് ലക്ഷ്യം വെയ്ക്കാന്‍ രാജ്യത്തെ പ്രചോദിപ്പിച്ച ജീവിതം' മില്‍ഖയ്ക്ക് അനുശോചനവുമായി കോലി
പോസ്റ്റ് വിവാദമായതോടെ വിഷയത്തില്‍ താരം ബുധനാഴ്ച മാപ്പ് പറയുകയും ചെയ്തിരുന്നു. അതേസമയം ടൂര്‍ണമെന്‍റ് ആരംഭിക്കുന്നതിന് ഒരു ദിവസം മുന്‍പ് കൊവിഡ് ബാധിച്ച ബൊളീവിയയുടെ മൂന്ന് താരങ്ങളില്‍ ഒരാളായിരുന്നു മര്‍സെലോ.
നേരത്തെ അര്‍ജന്‍റീനയിലും ബൊളീവിയയിലുമായി നടത്താന്‍ നിശ്ചയിച്ചിരുന്ന ടൂര്‍ണമെന്‍റ് കൊവിഡും ബൊളീവിയയിലെ ആഭ്യന്തര പ്രശ്നങ്ങളും കാരണം ആവസാന നിമിഷമാണ് ബ്രസീലിലേക്ക് മാറ്റിയത്. കൊവിഡ് കാരണം ബ്രസിലീല്‍ അഞ്ച് ലക്ഷത്തിലേറെ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.