കൊച്ചി: ഐഎസ്എല്‍ ആറാം സീസണില്‍ രണ്ടാം ജയം തേടി കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും. മഞ്ഞ കടല്‍ ഇരമ്പുന്ന കൊച്ചിയിലെ ഹോം ഗ്രൗണ്ടില്‍ വൈകീട്ട് 7.30-നാണ് മത്സരം. അഞ്ച് മത്സരങ്ങളില്‍ നിന്നും നാല് പോയന്‍റുമായി ലീഗില്‍ ഒമ്പതാം സ്ഥാനത്തുള്ള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ജയിച്ചില്ലെങ്കില്‍ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് ഇറങ്ങേണ്ടി വരും. പോയിന്‍റ് പട്ടികയില്‍ ഒന്നാമതുള്ള എടികെയെ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് പരാജയപ്പെടുത്താനായത്. പ്രമുഖ താരങ്ങൾ പരിക്കിന്‍റെ പിടിയിലായതും മുന്നേറ്റ നിര ഫോമിലേക്ക് ഉയരാത്തതും ബ്ലാസ്‌റ്റേഴ്‌സിന് വെല്ലുവിളിയാണ്. മുന്നേറ്റ നിരയില്‍ ക്യാപ്റ്റന്‍ ഓഗ്ബെച്ചേക്ക് താളം കണ്ടെത്താനായിട്ടില്ല.
-
Eelco Schattorie 🗣️ | "I am not scared of competing with any team. At this stage we are trying to get to a level where everyone is fit."
— Kerala Blasters FC (@KeralaBlasters) November 30, 2019 " class="align-text-top noRightClick twitterSection" data="
(1/2)#KBFCFCG #YennumYellow
">Eelco Schattorie 🗣️ | "I am not scared of competing with any team. At this stage we are trying to get to a level where everyone is fit."
— Kerala Blasters FC (@KeralaBlasters) November 30, 2019
(1/2)#KBFCFCG #YennumYellowEelco Schattorie 🗣️ | "I am not scared of competing with any team. At this stage we are trying to get to a level where everyone is fit."
— Kerala Blasters FC (@KeralaBlasters) November 30, 2019
(1/2)#KBFCFCG #YennumYellow
അതേസമയം ലീഗില്‍ എട്ട് പോയിന്‍റുമായി അഞ്ചാം സ്ഥാനത്തുള്ള ഗോവ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. കഴിഞ്ഞ മത്സരത്തില്‍ ജംഷഡ്‌പൂരിനോട് മറുപടിയില്ലാത്ത ഒരു ഗോളിന് ഗോവ തോറ്റിരുന്നു.