കൊച്ചി: പുതുവർഷത്തില്‍ ഗംഭീര തുടക്കവുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. 2020-ലെ ആദ്യ മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിക്കെത്തിരെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു. 14-ാം മിനിട്ടില്‍ ബോബോയിലൂടെ ഹൈദരാബാദ് ആദ്യ ഗോൾ നേടിയെങ്കിലും പിന്നീട് മത്സരം അവരുടെ കൈവിട്ടുപോയി.
-
A 🖐🌟 performance from @KeralaBlasters 💛#KBFCHFC #HeroISL #LetsFootball pic.twitter.com/2t2WmY5Mbq
— Indian Super League (@IndSuperLeague) January 5, 2020 " class="align-text-top noRightClick twitterSection" data="
">A 🖐🌟 performance from @KeralaBlasters 💛#KBFCHFC #HeroISL #LetsFootball pic.twitter.com/2t2WmY5Mbq
— Indian Super League (@IndSuperLeague) January 5, 2020A 🖐🌟 performance from @KeralaBlasters 💛#KBFCHFC #HeroISL #LetsFootball pic.twitter.com/2t2WmY5Mbq
— Indian Super League (@IndSuperLeague) January 5, 2020
33-ാം മിനിട്ടിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്‍റെ ആദ്യ ഗോൾ. ബർത്തലോമ്യോ ഓഗ്ബെച്ചെ ഹൈദരാബാദിന്‍റെ വല ചലിപ്പിച്ചതില്‍ പിന്നെ ബ്ലാസ്‌റ്റേഴ്‌സിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. പ്രതിരോധ താരം ഡ്രൊബാറോവ് രണ്ടാമത്തെ ഗോളും മെസി ബൗളി മൂന്നാമത്തെയും സെയ്‌ത്യസെന്‍ സിങ് നാലാമത്തെ ഗോളും നേടി. ഓഗ്ബെച്ചെയാണ് 75-ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിനായി അഞ്ചാമത്തെ ഗോൾ നേടിയത്. ടൂർണമെന്‍റിലെ അഞ്ചാം ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് എത്തി. ഒരു മത്സരം മാത്രം വിജയിച്ച ഹൈദരാബാദ് 10-ാം സ്ഥാനത്താണ്.
ടൂര്‍ണ്ണമെന്‍റിലെ രണ്ടാം ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്തെത്തി. 11 മത്സരങ്ങളില്‍ നിന്നായി 11 പോയിന്‍റാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. 11 മത്സരങ്ങളില്‍ നിന്നും ഒരു ജയം മാത്രമുള്ള ഹൈദരാബാദ് അഞ്ച് പോയിന്‍റുമായി പത്താം സ്ഥാനത്താണ്. 21 പോയിന്‍റ് വീതമുള്ള എടികെയും ഗോവയും ഒപ്പത്തിനൊപ്പമാണ്. ഗോൾ ശരാശരിയില്‍ ഒന്നാമതുള്ള എടികെ പോയിന്‍റ് പട്ടികയില്‍ ഒന്നാമതും ഗോവ രണ്ടാമതുമാണ്.
ഈ മാസം 12-ന് എടികെക്ക് എതിരെയാണ് ബ്ലാസ്‌റ്റേഴ്സിന്‍റെ അടുത്ത മത്സരം. അതേസമയം ഹൈദരാബാദ് അടുത്ത മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ നേരിടും.