ETV Bharat / sports

പ്രവാസി മലയാളി താരം കേരള ബ്ലാസ്റ്റേഴ്സില്‍ - കേരള ബ്ലാസ്റ്റേഴ്സ്

ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത് യു എ ഇ ക്ലബിലെ മലയാളി താരമായ സയ്യിദ് ബിൻ വലിദിനെ

പ്രവാസി മലയാളി താരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്
author img

By

Published : May 3, 2019, 2:55 PM IST

അടുത്ത ഐ എസ് എല്‍ സീസണിനായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് ഒരു ഗംഭീര യുവതാരം കൂടിയെത്തുന്നു. യു എ ഇ ക്ലബിലെ മലയാളി താരമായ സയ്യിദ് ബിൻ വലിദുമായി ബ്ലാസ്റ്റേഴ്സ് കരാറിലെത്തി.

കോഴിക്കോട് സ്വദേശിയായ സയ്യിദ് യു എ ഇയിലെ അറിയപ്പെടുന്ന ഫുട്ബോൾ താരമാണ്. മധ്യനിര താരമായ സയ്യിദിന് 17 വയസ്സ് മാത്രമെ പ്രായമുള്ളു. മധ്യനിരയിലും വിംഗിലും കളിക്കുന്ന താരത്തിന് ആക്രമിച്ച് കളിക്കാനുള്ള മികവുമുണ്ട്. 2017ല്‍ ഇന്ത്യയില്‍ നടന്ന ഫിഫ അണ്ടർ -17 ലോകകപ്പില്‍ ഇന്ത്യൻ ടീമിന്‍റെ പടിവാതില്‍ക്കല്‍ വരെയെത്തിയ താരമാണെങ്കിലും ചില കാരണങ്ങളാല്‍ ടീമിലിടം നേടാനായില്ല. ലാ ലീഗയുടെ സഹകരണത്തോടെ യു എ ഇയില്‍ നടത്തുന്ന ഡുവാ ലാ ലീഗയിലെ മികച്ച പ്രകടനമാണ് സയ്യിദിന് ഫുട്ബോൾ ലോകത്ത് ശ്രദ്ധ നേടിക്കൊടുത്തത്. അബുദാബി മാഞ്ചസ്റ്റർ യുണൈറ്റഡ് സ്കൂളില്‍ പഠിച്ച സയ്യിദ് അല്‍ ഇത്തിഹാദ് സ്പോർട്സ് അക്കാദമിയിലും അല്‍ ജസീറ എഫ് സിയിലും കളിച്ചിട്ടുണ്ട്.

ഈ യുവതാരത്തെ ടീമിലെത്തിക്കാൻ ജംഷദ്പൂർ എഫ് സിയും രംഗത്തുണ്ടായിരുന്നുവെങ്കിലും അവസാനം ബ്ലാസ്റ്റേഴ്സ് തന്നെ സ്വന്തമാക്കുകയായിരുന്നു. 2019-20 സീസണിലേക്കാണ് സയ്യിദ് ബിൻ വലിദുമായുള്ള ബ്ലാസ്റ്റേഴ്സിന്‍റെ കരാർ.

Intro:Body:

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.