ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റി ഫുട്‌ബോൾ താരമായ ബെഞ്ചമിൻ മെൻഡിയെ ബലാത്സംഗ കേസിൽ അറസ്റ്റ് ചെയ്‌തു. കേസ് രജിസ്റ്റർ ചെയ്‌ത് താരത്തെ റിമാൻഡ് ചെയ്‌തിട്ടുണ്ട്. 16 വയസിന് മുകളിലുള്ള മൂന്ന് പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മെൻഡിക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്.
2020 ഒക്ടോബറിനും ഈ വര്‍ഷം ഓഗസ്റ്റിനും ഇടയിലാണ് പരാതിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ നടന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ മെൻഡിക്കെതിരെ നാല് ബലാത്സംഗ കേസുകളും ഒരു ലൈംഗിക പീഡന കുറ്റവും പൊലീസ് ചുമത്തിയിട്ടുണ്ട്.
അതേസമയം കേസ് രജിസ്റ്റർ ചെയ്‌ത സാഹചര്യത്തിൽ 24കാരനായ താരത്തെ ടീമിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തതായി മാഞ്ചസ്റ്റർ സിറ്റി അറിയിച്ചു. സിറ്റിയിൽ രണ്ട് വർഷത്തെ കരാർ കൂടി മെൻഡിക്ക് അവശേഷിക്കുന്നുണ്ട്.
ALSO READ: ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ഇത്തവണ മരണപ്പോരാട്ടങ്ങൾ; 2021-22 സീസണ്‍ ഫിക്‌സ്‌ചർ പുറത്ത്
2017ൽ മൊണാക്കോയിൽ നിന്ന് 52 ദശലക്ഷം പൗണ്ട് എന്ന റെക്കോർഡ് പ്രതിഫലത്തിലാണ് മെന്‍ഡി മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയത്. സിറ്റിക്കായി 75 മത്സരങ്ങള്‍ കളിച്ച മെൻഡി സിറ്റിക്കൊപ്പം മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങളും നേടി.