ബംഗളൂരു: നിലവിലെ ഐഎസ്എല്‍ ജേതാക്കൾ ബംഗളൂരു എഫ്സി ഇന്ന് കളത്തിലിറങ്ങും. പുതുമോടിയുമായി എത്തുന്ന നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെയാണ് ലീഗിലെ ആദ്യ മത്സരത്തില്‍ ബംഗളൂരു നേരിടുക. രാത്രി 7.30-ന് ബംഗളൂരു ശ്രീകണ്ഡീരവ സ്‌റ്റേഡിയത്തിലാണ് മത്സരം. കിരീടം നിലനിത്തുക എന്ന ലക്ഷ്യത്തോടെയാണ് ലീഗിന്‍റെ ആറാം സീസണില്‍ സുനില്‍ ചേത്രിയുടെ നേതൃത്വത്തില്‍ ബംഗളൂരു ഇറങ്ങുന്നത്. ഇന്ത്യയുടെ മധ്യനിര താരം ആഷിക്ക് കുര്യന്‍, ഉദ്ധണ്ട് സിങ്, ഗുരുപ്രീത് സിങ് സന്ധു, രാഹുല്‍ ബേക്കേ എന്നീ താരങ്ങളാണ് ബംഗളൂരുവിന്‍റെ കരുത്ത്. കടലാസിലെ കരുത്ത് കളത്തിലും പ്രകടിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബംഗളൂരു.
ഐഎസ്എല്ലില്‍ ഇന്ന് ബംഗളൂരു-നോർത്ത് ഈസ്‌റ്റ് പോരാട്ടം - ഐഎസ്എല്‍ വാർത്തകൾ
നേരത്തെ ഇരു ടീമുകളം ആറ് തവണ മുഖാമുഖം വന്നപ്പോൾ നാലുതവണയും ജയം ബംഗളൂരുവിനായിരുന്നു