ഹൈദരാബാദ്: രണ്ട് ഐ ലീഗിലെ പ്രതിരോധ താരങ്ങളെ സ്വന്തമാക്കി മുന്‍ ഐപിഎല്‍ ചാമ്പ്യന്‍മാരായ ബംഗളൂരു എഫ്‌സി. ഐസ്‌വാളിന്‍റെ 21 വയസുള്ള താരം ജോ സൊഹെര്‍ലിയാനയും ഗോകുലത്തിന്‍റെ മുന്‍ പ്രതിരോധ താരം വുങ്യായം മുയിറാങ്ങുമാണ് ബംഗളൂരുവിന്‍റെ പാളയത്തില്‍ എത്തിയിരിക്കുന്നത്. ഷില്ലോങ് യൂത്ത് ടീമിലൂടെയാണ് സെഹെർലിയാന കാല്‍പന്ത് കളിയിലേക്ക് എത്തിച്ചേരുന്നത്. എന്നാല്‍ ഇന്ത്യക്കായി അണ്ടർ 23 ടീമില്‍ കളിച്ച അനുഭവ സമ്പത്തുമായാണ് മുറിയാങ് ബംഗളൂരുവില്‍ എത്തിയിരിക്കുന്നത്.
-
Can’t wait to start a new chapter of my career with the best club in the country @bengalurufc https://t.co/KlKTWVzBq4
— Wungyam (@Wungngayam) June 5, 2020 " class="align-text-top noRightClick twitterSection" data="
">Can’t wait to start a new chapter of my career with the best club in the country @bengalurufc https://t.co/KlKTWVzBq4
— Wungyam (@Wungngayam) June 5, 2020Can’t wait to start a new chapter of my career with the best club in the country @bengalurufc https://t.co/KlKTWVzBq4
— Wungyam (@Wungngayam) June 5, 2020
അതേസമയം റെക്കോഡ് തുകക്ക് ബംഗളൂരു എഫ്‌സിയുടെ പ്രതിരോധം കാക്കുന്ന നിഷുകുമാറിനെ കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയതായും സൂചനയുണ്ട്. എന്നാല്‍ ഇരു ക്ലബ് അധികൃതരും ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. അഞ്ച് കോടി രൂപയോളം രൂപക്ക് നിഷുകുമാറെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയെന്നാണ് പുറത്ത് വരുന്ന വിവരം.