ജനീവ: യുവേഫ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര വേദിയിലും തിളങ്ങി ബയേണ്‍ മ്യൂണിക്ക്. പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ബയേണിന്‍റെ മുന്നേറ്റ താരം റോബെര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി സ്വന്തമാക്കിയപ്പോള്‍ മികച്ച പരിശീലകനും ഗോള്‍കീപ്പര്‍ക്കും പ്രതിരോധ താരത്തിനുമുള്ള പുരസ്‌കാരങ്ങളും ജര്‍മന്‍ കരുത്തര്‍ ഏറ്റുവാങ്ങി. മികച്ച മുന്നേറ്റ താരത്തിനുള്ള പുരസ്‌കരവും ലെവന്‍ഡോവ്‌സ്‌കിക്കാണ്.
-
🌠 UEFA Men's Player of the Year 🌠
— #UCLdraw (@ChampionsLeague) October 1, 2020 " class="align-text-top noRightClick twitterSection" data="
🏆 𝗟𝗘𝗪𝗔𝗡𝗗𝗢𝗪𝗦𝗞𝗜 🔴#UEFAawards | #UCLdraw pic.twitter.com/rUoVxPtSXq
">🌠 UEFA Men's Player of the Year 🌠
— #UCLdraw (@ChampionsLeague) October 1, 2020
🏆 𝗟𝗘𝗪𝗔𝗡𝗗𝗢𝗪𝗦𝗞𝗜 🔴#UEFAawards | #UCLdraw pic.twitter.com/rUoVxPtSXq🌠 UEFA Men's Player of the Year 🌠
— #UCLdraw (@ChampionsLeague) October 1, 2020
🏆 𝗟𝗘𝗪𝗔𝗡𝗗𝗢𝗪𝗦𝗞𝗜 🔴#UEFAawards | #UCLdraw pic.twitter.com/rUoVxPtSXq
മികച്ച പരിശീലകനായി ബയേണില്‍ കളി പഠിപ്പിക്കുന്ന ഹാന്‍സ് ഫ്ലിക്കിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ സീസണില്‍ ബയേണില്‍ എത്തിയ ഫ്ലിക്ക് ട്രിപ്പിള്‍ കിരീടം ഷെല്‍ഫില്‍ എത്തിച്ചു. കൂടാതെ യുവേഫ സൂപ്പര്‍ കപ്പും ജര്‍മന്‍ സൂപ്പര്‍ കപ്പും ബയേണ്‍ സ്വന്തമാക്കി.
-
🗣️ UEFA Men's Coach of the Year
— #UCLdraw (@ChampionsLeague) October 1, 2020 " class="align-text-top noRightClick twitterSection" data="
🏆 𝗛𝗔𝗡𝗦𝗜 𝗙𝗟𝗜𝗖𝗞 🔴#UEFAawards | #UCLdraw pic.twitter.com/KBGBU2uUoI
">🗣️ UEFA Men's Coach of the Year
— #UCLdraw (@ChampionsLeague) October 1, 2020
🏆 𝗛𝗔𝗡𝗦𝗜 𝗙𝗟𝗜𝗖𝗞 🔴#UEFAawards | #UCLdraw pic.twitter.com/KBGBU2uUoI🗣️ UEFA Men's Coach of the Year
— #UCLdraw (@ChampionsLeague) October 1, 2020
🏆 𝗛𝗔𝗡𝗦𝗜 𝗙𝗟𝗜𝗖𝗞 🔴#UEFAawards | #UCLdraw pic.twitter.com/KBGBU2uUoI
മികച്ച ഗോള്‍ കീപ്പറായി ബയേണിന്‍റെ വല കാക്കുന്ന മാന്വല്‍ ന്യൂയറെ തെരഞ്ഞെടുത്തു. ജര്‍മന്‍ ദേശീയ ടീമിന്‍റെയും ബയേണിന്‍റെയും അമരക്കാരന്‍ കൂടിയാണ് ന്യൂയര്‍. മികച്ച പ്രതിരോധ താരത്തിനുള്ള പുരസ്‌കാരം ജോഷ്വാ കിമ്മിച്ചും സ്വന്തമാക്കി. മികച്ച മധ്യനിര താരമായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഡേവിഡ് ഡിബ്രൂണിയെയും തെരഞ്ഞെടുത്തു. ഇതിഹാസ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമില്ലാതെ ആദ്യമായാണ് പുരസ്‌കാരത്തിനുള്ള ചുരുക്കപട്ടിക പ്രസിദ്ധീകരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് ഇത്തവണ.
-
Bossed it 👊
— #UCLdraw (@ChampionsLeague) October 1, 2020 " class="align-text-top noRightClick twitterSection" data="
Bravo, Joshua Kimmich! 🙌#UCLdraw pic.twitter.com/iok45kn1gn
">Bossed it 👊
— #UCLdraw (@ChampionsLeague) October 1, 2020
Bravo, Joshua Kimmich! 🙌#UCLdraw pic.twitter.com/iok45kn1gnBossed it 👊
— #UCLdraw (@ChampionsLeague) October 1, 2020
Bravo, Joshua Kimmich! 🙌#UCLdraw pic.twitter.com/iok45kn1gn
കൂടുതല്‍ വായനക്ക്: ഇതിഹാസങ്ങള്‍ വഴിമാറുന്നു; മെസിയും റൊണോയുമില്ലാതെ പ്ലയര്‍ ഓഫ് ദി ഇയര്‍ ചുരുക്ക പട്ടിക