ബാഴ്സലോണ: ഇറ്റാലിയന്‍ കരുത്തരായ യുവന്‍റസിന് മുന്നില്‍ ബാഴ്‌സലോണ എല്ലാ മേഖലയിലും പരാജയപ്പെട്ടെന്ന് ഫ്രഞ്ച് മുന്നേറ്റ താരം അന്‍റോണിയോ ഗ്രീസ്‌മാന്‍. ബുധനാഴ്‌ച നടന്ന ചാമ്പ്യന്‍സ് ലീഗില്‍ യുവന്‍റസിനോട് 3-0ത്തിന്‍റെ തോല്‍വി വഴങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു ഗ്രീസ്മാന്‍.
മത്സരം തങ്ങളുടേതാക്കി മാറ്റാന്‍ സാധിച്ചില്ല. ആദ്യ പകുതിയില്‍ മികച്ച പ്രകടനം കാഴ്‌ചവെക്കാന്‍ സാധിച്ചെങ്കിലും രണ്ടാം പകുതിയില്‍ മുന്നേറ്റം തുടരാന്‍ സാധിച്ചില്ല. എല്ലാ മേഖലകളിലും തങ്ങള്‍ പിന്നിലായിരുന്നെന്നും ഗ്രീസ്‌മാനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ ഗോള്‍ റിപ്പോര്‍ട്ട് ചെയ്തു.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ ഇരട്ട ഗോളുകളുടെ ബലത്തിലായിരുന്നു യുവന്‍റസിന്‍റെ ജയം. സൂപ്പര്‍ താരം ലയണല്‍ മെസിക്ക് എതിരായ മത്സരത്തിലെ ജയത്തോടെ യുവന്‍റസ് ഗ്രൂപ്പ് ജിയിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തോടെ പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കി. രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണയും ഇതിനകം പ്ലേ ഓഫിലേക്ക് പ്രവേശിച്ചു.
-
Griezmann with a header off the bar! pic.twitter.com/DlCbwP86u3
— FC Barcelona (@FCBarcelona) December 8, 2020 " class="align-text-top noRightClick twitterSection" data="
">Griezmann with a header off the bar! pic.twitter.com/DlCbwP86u3
— FC Barcelona (@FCBarcelona) December 8, 2020Griezmann with a header off the bar! pic.twitter.com/DlCbwP86u3
— FC Barcelona (@FCBarcelona) December 8, 2020
സീസണില്‍ ആദ്യ പാദ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവത്തിൽ ബാഴ്സലോണ യുവന്‍റസിനെ 2-0ന് പരാജയപ്പെടുത്തിയിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് ഇത്തവണ ഇറ്റാലിയന്‍ കരുത്തര്‍ നൗ കാമ്പില്‍ നല്‍കിയത്.