778 മത്സരങ്ങൾ, 672 ഗോളുകൾ, 35 കിരീടങ്ങൾ, ആറ് ബാലൺദ്യോർ പുരസ്‌കാരം.. ഇതെല്ലാം ലോക റെക്കോഡാണ്. ബാഴ്‌സലോണ എന്ന സ്‌പാനിഷ് ക്ലബിനൊപ്പം ലയണല്‍ മെസിയെന്ന ഫുട്‌ബോൾ മിശിഹ സ്വന്തമാക്കിയ റെക്കോഡുകൾ. ഇനിയതെല്ലാം റെക്കോഡ് ബുക്കിലേക്ക് മാത്രമായി ഒതുങ്ങും.
കഴിഞ്ഞ ഒരു വർഷമായി ഏറെ അനിശ്‌ചിതത്വം നിറഞ്ഞതായിരുന്നു മെസിയും ബാഴ്‌സയും തമ്മിലുള്ള ബന്ധം. കരാർ പുതുക്കാൻ ആഗ്രഹമില്ലാതിരുന്ന മെസി ബാഴ്‌സ വിടുമെന്ന തരത്തില്‍ നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. പക്ഷേ അതിനെയെല്ലാം മറികടന്ന് മെസി സ്‌പെയിനില്‍ തുടരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു.
ഹൃദയം തകരുന്നു
21 വർഷം നീണ്ട ബന്ധം ഇന്നലെ (05.08.21) അവസാനിച്ചു. ഇനി മെസിയില്ലാത്ത ബാഴ്‌സ. കാല്‍പന്തിന്‍റെ മിശിഹ ഇനി കറ്റാലൻ കുപ്പായത്തിലെ പത്താം നമ്പർ ജെഴ്‌സിയില്‍ ഉണ്ടാകില്ല. രാത്രി വൈകുവോളം ആരാധകർ കാത്തിരുന്നു.. ആ വാർത്ത സത്യമാകില്ല എന്ന് വിശ്വസിക്കാൻ.
ഇന്ന് നേരം പുലരുമ്പോൾ മെസി നൗകാമ്പില്‍ തന്നെയുണ്ടാകും എന്ന് കേൾക്കാനാണ് അവർ ആഗ്രഹിച്ചത്. പക്ഷേ രണ്ട് പതിറ്റാണ്ടുകൾ പിന്നിട്ട ആ ബന്ധത്തിന് വിരാമം. ബാഴ്‌സലോണ ഔദ്യോഗികമായി അത് പ്രഖ്യാപിച്ചു. ഫുട്‌ബോൾ ആരാധകർ ആ വാർത്തയോട് പൊരുത്തപ്പെടുകയാണ്.
-
De 🧒 a 🐐
— FC Barcelona (@FCBarcelona_cat) August 5, 2021 " class="align-text-top noRightClick twitterSection" data="
Llegenda pic.twitter.com/r19ImEJonZ
">De 🧒 a 🐐
— FC Barcelona (@FCBarcelona_cat) August 5, 2021
Llegenda pic.twitter.com/r19ImEJonZDe 🧒 a 🐐
— FC Barcelona (@FCBarcelona_cat) August 5, 2021
Llegenda pic.twitter.com/r19ImEJonZ
13-ാം വയസില്‍ നൗകാമ്പിലെത്തിയെ മെസി ബാഴ്‌സയുടെ യൂത്ത് സിസ്റ്റത്തിലൂടെ താരമായി മാറി. 2003ല്‍ 16-ാം വയസില്‍ സീനിയർ ടീമില്‍ അരങ്ങേറ്റം. പിന്നീട് ബാഴ്‌സയും മെസിയും ചേർന്നുള്ള യാത്ര. ഫുട്‌ബോൾ ലോകം അവിശ്വസനീയതോടെ, കൗതുകത്തോടെ, ആരാധനയോടെ മെസിയെ കണ്ടിരുന്നു. ബാഴ്‌സയുടെ ജെഴ്‌സിയില്‍ മെസിയുടെ ചടുലമായ ഓരോ നീക്കത്തിനും ലോകമെമ്പാടുമുള്ള ആരാധകർ കയ്യടിച്ചു. മഴവില്ലഴകില്‍ പറന്നിറങ്ങുന്ന ഫ്രീക്കിക്കുകൾ ആ പത്താംനമ്പർ ജെഴ്‌സിയില്‍ നിന്ന് ഗോൾ വലയിലേക്ക് ഊളിയിട്ടിറങ്ങുമ്പോൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു.
ലോകത്തിന്‍റെ ഏത് കോണിലായാലും മെസിയും ബാഴ്‌സയും കളത്തിലിറങ്ങുമ്പോൾ ആരാധകർ അത് ഹൃദയം കൊണ്ട് സ്വീകരിച്ചു. ഇനിയങ്ങോട്ട് എങ്ങനെയാകുമെന്നറിയില്ല.
ഫ്രീ ഏജന്‍റായി മെസി
ബാഴ്‌സലോണയുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്ന് ജൂലൈ ഒന്നുമുതല്‍ മെസി ഫ്രീ ഏജന്‍റായിരുന്നു. " കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ബാഴ്‌സലോണയും മെസിയും തമ്മില്‍ ധാരണയായിരുന്നു. എന്നാല്‍ സാമ്പത്തികവും ലാലിഗ വ്യവസ്ഥകളും അതിന് തടസമായി. അതിനാല്‍ മെസി ഇനി ബാഴ്‌സലോണയില്‍ തുടരില്ല. ക്ലബിനായി ചെയ്ത എല്ലാ കാര്യങ്ങൾക്കും ബാഴ്‌സലോണ മെസിയോട് കടപ്പെട്ടിരിക്കുന്നു. വ്യക്തി ജീവിതത്തിലും കരിയറിലും താരത്തിന് എല്ലാ വിധ ആശംസകളും നേരുന്നു" . ബാഴ്‌സലോണയുടെ പ്രസ്‌താവന ഇങ്ങനെ അവസാനിക്കുമ്പോൾ തകരുന്നത് ലോകമെമ്പാടുമുള്ള ആരാധകരുടെ ഹൃദയം കൂടിയാണ്.
-
ÚLTIMA HORA
— FC Barcelona (@FCBarcelona_cat) August 5, 2021 " class="align-text-top noRightClick twitterSection" data="
Leo Messi no continuarà lligat al FC Barcelona
">ÚLTIMA HORA
— FC Barcelona (@FCBarcelona_cat) August 5, 2021
Leo Messi no continuarà lligat al FC BarcelonaÚLTIMA HORA
— FC Barcelona (@FCBarcelona_cat) August 5, 2021
Leo Messi no continuarà lligat al FC Barcelona
നേരത്തെ അഞ്ച് വർഷം കൂടി മെസി ബാഴ്സയില്‍ തുടരുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. മെസി ബാഴ്‌സയില്‍ തുടരുമെന്നും പ്രതിഫലം പകുതിയായി കുറയ്ക്കുമെന്നുമാണ് സ്‌പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. പക്ഷേ കൊവിഡും അതിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും ക്ലബിന് മേലുണ്ടായ സാമ്പത്തിക നിയന്ത്രണങ്ങളും രണ്ടര പതിറ്റാണ്ട് നീണ്ട ബന്ധം അവസാനിക്കാൻ കാരണമായി.
ആ ഏഴ് മിനിട്ടില്‍ എല്ലാമുണ്ട്
മെസി ബാഴ്‌സയ്ക്കും കറ്റാലൻ ക്ലബ് മെസിക്കും എന്തായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ല. മെസി ബാഴ്‌സയോട് വിടപറയുമ്പോൾ അതൊരു വൈകാരിക വിടപറയല്‍ തന്നെയാകും. മെസി ക്ലബ് വിടുന്നു എന്ന വാർത്തകൾക്ക് പിന്നാലെ നൗകാമ്പിലെ മെസിയുടെ 21 വർഷം നീളുന്ന കരിയറിലെ സുന്ദര മുഹൂർത്തങ്ങൾ നിറയുന്ന ഏഴ് മിനിട്ട് വീഡിയോയും ബാഴ്‌സ പുറത്തിറക്കി. ഒരു പക്ഷേ ഇനിയൊരു വിടവാങ്ങല്‍ മെസിയും ആഗ്രഹിക്കുന്നുണ്ടാകില്ല.
-
Gràcies, Leo pic.twitter.com/vHFL2fHmWG
— FC Barcelona (@FCBarcelona_cat) August 5, 2021 " class="align-text-top noRightClick twitterSection" data="
">Gràcies, Leo pic.twitter.com/vHFL2fHmWG
— FC Barcelona (@FCBarcelona_cat) August 5, 2021Gràcies, Leo pic.twitter.com/vHFL2fHmWG
— FC Barcelona (@FCBarcelona_cat) August 5, 2021