ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്സിയെ തകർത്ത് ഡല്‍ഹി ഡൈനാമോസ്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഡല്‍ഹിയുടെ ജയം. ഡാനിയല്‍ ലാലിമ്പുയിയക്ക് ഇരട്ട ഗോൾ.
ടേബിൾ ടോപ്പേഴ്സ് ആയ @bengalurufc-യെ മൂന്നുഗോളുകൾക്കു തകർത്ത് @DelhiDynamos! ഇത് വിസ്മയങ്ങളുടെ ഫുട്ബോൾ മാമാങ്കം..!
— Indian Super League (@IndSuperLeague) February 17, 2019 " class="align-text-top noRightClick twitterSection" data="
വീഡിയോ കാണു: https://t.co/mrtZlxvu6i#ISLRecap #LetsFootball #HeroISL #FanBannaPadega #DELBEN pic.twitter.com/hCqn0a2wjU
">ടേബിൾ ടോപ്പേഴ്സ് ആയ @bengalurufc-യെ മൂന്നുഗോളുകൾക്കു തകർത്ത് @DelhiDynamos! ഇത് വിസ്മയങ്ങളുടെ ഫുട്ബോൾ മാമാങ്കം..!
— Indian Super League (@IndSuperLeague) February 17, 2019
വീഡിയോ കാണു: https://t.co/mrtZlxvu6i#ISLRecap #LetsFootball #HeroISL #FanBannaPadega #DELBEN pic.twitter.com/hCqn0a2wjUടേബിൾ ടോപ്പേഴ്സ് ആയ @bengalurufc-യെ മൂന്നുഗോളുകൾക്കു തകർത്ത് @DelhiDynamos! ഇത് വിസ്മയങ്ങളുടെ ഫുട്ബോൾ മാമാങ്കം..!
— Indian Super League (@IndSuperLeague) February 17, 2019
വീഡിയോ കാണു: https://t.co/mrtZlxvu6i#ISLRecap #LetsFootball #HeroISL #FanBannaPadega #DELBEN pic.twitter.com/hCqn0a2wjU
ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുന്നിട്ട് നിന്നതിന് ശേഷമാണ് ബെംഗളൂരു ഇന്ന് പരാജയപ്പെട്ടത്. മത്സരത്തിന്‍റെ ഒമ്പതാം മിനിറ്റില്‍ തന്നെ ഉല്ലിസെസ് ഡേവില്ലയിലൂടെ ഡല്‍ഹി വലകുലുക്കി. 19ആം മിനിറ്റില്‍ ബോയ്താംഗ് ഹോക്കിപ്പിലൂടെ ബെംഗളൂരു മറുപടി നല്‍കി. ആദ്യ പകുതി സമനില അവസാനിച്ചെങ്കിലും രണ്ടാം പകുതിയുടെ 72ആം മിനിറ്റില്‍ സുനില്‍ ഛേത്രി ബെംഗളൂരുവിന് ലീഡ് നേടികൊടുത്തു. എന്നാല്‍ ഡല്‍ഹിയുടെ തേരോട്ടത്തിനാണ് പിന്നീട് കളിക്കളം സാക്ഷ്യം വഹിച്ചത്. 77ആം മിനിറ്റിലും 81ആം മിനിറ്റിലും ഡാനിയല്‍ ലാലിമ്പുയിയ നേടിയ ഗോളിലൂടെ ഡല്‍ഹി മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു.
ഇന്നത്തെ മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തന്നെയാണ് ബെംഗളൂരു എഫ്സി. 16 മത്സരങ്ങളില്‍ നിന്ന് 31 പോയിന്‍റാണ് ബെംഗളൂരുവിന് ഉള്ളത്. പ്ലേ ഓഫ് സാധ്യത മങ്ങിയ ഡല്‍ഹി 15 പോയിന്‍റുമായി എട്ടാം സ്ഥാനത്താണ്. ഇനിയുള്ള മത്സരങ്ങളില്‍ വിജയിച്ച് ലീഡുയർത്തി സൂപ്പർ കപ്പില്‍ യോഗ്യത നേടാനാകും ഡല്‍ഹി ലക്ഷ്യമിടുക.