ETV Bharat / sports

വനിതാ ഫുട്ബോൾ ലോകകപ്പിൽ ബ്രസീലിനെ അട്ടിമറിച്ച് ഓസ്ട്രേലിയ - ബ്രസീൽ

ബ്രസീലിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഓസ്ട്രേലിയ പരാജയപ്പെടുത്തിയത്. മറ്റൊരു മത്സരത്തിൽ സ്പെയിനെതിരെ ജര്‍മ്മനിക്കും ജയം

ഓസ്‌ട്രേലിയ
author img

By

Published : Jun 14, 2019, 1:11 PM IST

പാരീസ് : വനിതാ ഫുട്‌ബോൾ ലോകകപ്പ് കരുത്തരായ ബ്രസീലിനെ അട്ടിമറിച്ച് ഓസ്‌ട്രേലിയ. ഗ്രൂപ്പ് സിയില്‍ ജയം ഉറപ്പിച്ചെത്തിയ ബ്രസീലിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഓസ്‌ട്രേലിയ കീഴടക്കിയത്. കളിയുടെ മുഴുവൻ സമയവും മികച്ചു നിന്ന ബ്രസീൽ 27-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി സൂപ്പർതാരം മാർത്ത കാനറികളെ മുന്നിലെത്തിച്ചു. 38-ാം മിനിറ്റിൽ ക്രിസ്റ്റ്യാനേ റൊസീറയിലൂടെ രണ്ടാം ഗോളും നേടി ജയം ഉറപ്പാക്കിയിരുന്നു. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിനു മുമ്പ് 45-ാം മിനിറ്റിൽ കെയ്റ്റിലിൻ ഫൂർഡിലൂടെ ഒരു ഗോൾ മടക്കി ഓസ്ട്രേലിയ തിരിച്ചടിച്ചു. രണ്ടാം പകുതിയുടെ 58-ാം മിനിറ്റിൽ ലോഗ്രസിലൂടെ രണ്ടാം ഗോളും മടക്കി ഓസീസ് ഒപ്പമെത്തി. പിന്നീട് ഇരുടീമും ആക്രമണം അഴിച്ചുവിട്ടു. എന്നാൽ ബ്രസീലിന് ഇരുട്ടടിയായി 66-ാം മിനിറ്റിൽ മോണിക്ക ആല്‍വെസിന്‍റെ സെൽഫ് ഗോൾ വീണു. ഇതിലൂടെ ഓസ്ട്രേലിയ ജയം സ്വന്തമാക്കുകയായിരുന്നു.

ബ്രസീൽ vs ഓസ്‌ട്രേലിയ

വമ്പന്‍മാരുടെ പോരാട്ടത്തില്‍ സ്പെയിനെതിരെ ജര്‍മ്മനിയും ജയച്ചു. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ സ്‌പെയിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ജര്‍മ്മനി തകർത്തത്. കളിയുടെ 42-ാം മിനിറ്റില്‍ സാറ ഡാബ്രിറ്റ്സാണ് ജര്‍മനിയുടെ വിജയ ഗോള്‍ നേടിയത്. ഇതോടെ രണ്ട് വിജയങ്ങളുമായി ജര്‍മ്മനി ഗ്രൂപ്പില്‍ മുന്നിലെത്തി. ഗ്രൂപ്പ് എയിൽ നോർവേക്കെതിരെ ഫ്രാന്‍സ് വിജയിച്ചപ്പോൾ ദക്ഷിണാഫ്രിക്കയെ ചൈന ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ചൈന നോക്കൗട്ട് പ്രതീക്ഷകൾ നിലനിര്‍ത്തി.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.