ETV Bharat / sports

ലാ ലിഗ : ഇത് സുവാരസിന്‍റെ മധുര പ്രതികാരം, ബാഴ്‌സലോണയെ തകർത്ത് അത്‌ലറ്റിക്കോ മാഡ്രിഡ്

അത്‌ലറ്റിക്കോ മാഡ്രിഡിന്‍റെ വിജയം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്

Atletico Madrid  Barcelona  Luis Suarez  ronald koeman  സുവാരസിന്‍റെ മധുര പ്രതികാരം  ബാഴ്‌സലോണ  അത്‌ലറ്റിക്കോ മാഡ്രിഡ്  റൊണാൾഡ് കൊമാൻ  സുവാരസ്  ലാ ലിഗ  റയൽ മാഡ്രിഡ്
ലാ ലീഗ : ഇത് സുവാരസിന്‍റെ മധുര പ്രതികാരം, ബാഴ്‌സലോണയെ തകർത്ത് അത്‌ലറ്റിക്കോ മാഡ്രിഡ്
author img

By

Published : Oct 3, 2021, 4:54 PM IST

മാഡ്രിഡ് : ലാ ലിഗയിൽ പഴയ പ്രതാപം ചോർന്ന ബാഴ്‌സലോണയെ വീഴ്‌ത്തി നിലവിലെ ചാമ്പ്യൻമാരായ അത്‌ലറ്റിക്കോ മാഡ്രിഡ്. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കായിരുന്നു മാഡ്രിഡിന്‍റെ വിജയം.

ആദ്യ ഗോളിന് വഴിയൊരുക്കുകയും രണ്ടാം ഗോൾ നേടുകയും ചെയ്‌ത മുൻ ബാഴ്‌സലോണ താരം കൂടിയായ ലൂയി സുവാരസാണ് മാഡ്രിഡിന്‍റെ വിജയത്തിന് ചുക്കാൻ പിടിച്ചത്.

അതേസമയം ഗോൾ നേട്ടത്തിന് ശേഷം സുവാരസ് ഫോണ്‍ വിളിക്കുന്ന രീതിയിലുള്ള ആംഗ്യം കാണികൾക്ക് നേരെ കണിച്ചതാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം.

ബാഴ്‌സലോണയിലെ പരിശീലനക്കുപ്പായം എടുത്തണിഞ്ഞ ശേഷം സുവാരസ് ടീമിൽ കളിക്കാൻ യോഗ്യനല്ല എന്നറിയിച്ച കോച്ച് റൊണാൾഡ് കൊമാൻ ഒരു ഫോണ്‍ കോളിലൂടെ താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

  • ⏱ 94' | Atleti 2️⃣-0⃣ Barça

    🔥 ¡𝗣𝗔𝗥-𝗧𝗜-𝗗𝗔-𝗭𝗢! 🔥

    ¡Los tres puntos se quedan en el Wanda @Metropolitano! ➕3⃣
    ❤️🤍 ¡Vaaaamos, Atleeeeti! pic.twitter.com/OQb4Ll45gn

    — Atlético de Madrid (@Atleti) October 2, 2021 " class="align-text-top noRightClick twitterSection" data=" ">

അന്നത്തെ ഫോണ്‍ വിളിക്കുള്ള മധുര പ്രതികാരമായിരുന്നു ഗോളിന് ശേഷം സുവാരസ് വീട്ടിയത്.

ALSO READ : IPL 2021 : ടോസ് നേടിയ ബാംഗ്ലൂർ ബാറ്റിങ് തെരഞ്ഞെടുത്തു, പഞ്ചാബിന് ജീവൻ മരണ പോരാട്ടം

കഴിഞ്ഞ സീസണില്‍ ബാഴ്‌സ ഒഴിവാക്കിയ 34-കാരനായ സുവാരസ് അത്‌ലറ്റിക്കോയ്ക്കായി 21 ഗോളുകള്‍ നേടി ടീമിനെ കഴിഞ്ഞ സീസണില്‍ ലാ ലിഗയില്‍ ജേതാക്കളാക്കിയിരുന്നു.

  • Ronald Koeman called Luis Suarez to tell him he was finished at Barcelona, before he left to join Atletico. 😢

    This celebration after sending Atleti 2-0 up and 5 points clear of Barca is the ultimate revenge. 😂👏🏻 pic.twitter.com/qoedzkmKv9

    — PurelyFootball (@PurelyFootball) October 2, 2021 " class="align-text-top noRightClick twitterSection" data=" ">

അതേസമയം വിജയത്തോടെ എട്ട് മത്സരങ്ങളിൽ നിന്ന് 17 പോയിന്‍റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടാം സ്ഥാനത്തേക്കുയർന്നു. എഴ് മത്സരങ്ങളിൽ നിന്ന് 17 പോയിന്‍റുള്ള റയൽ മാഡ്രിഡാണ് പട്ടികയിൽ ഒന്നാമത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.