വല്ലാഡോളിഡ് (സ്പെയിൻ) : ലാ ലിഗ കിരീടത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന്‍റെ ചുംബനം. നിര്‍ണായകമായ മത്സരത്തില്‍ വല്ലാഡോളിഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് അത്‌ലറ്റിക്കോ കിരീടത്തില്‍ മുത്തമിട്ടത്. ആദ്യ പകുതിയില്‍ പിന്നിട്ടുനിന്ന ശേഷം രണ്ടാം പകുതിയിലാണ് ഡീഗോ സിമിയോണിന്‍റെ സംഘം പൊരുതിക്കയറിയത്.
-
❤️🤍 𝗢𝘁𝗿𝗮 𝗳𝗼𝗿𝗺𝗮 𝗱𝗲 𝗲𝗻𝘁𝗲𝗻𝗱𝗲𝗿 𝗹𝗮 𝘃𝗶𝗱𝗮: #CampeonesPartidoAPartido pic.twitter.com/Y4TUsUP2au
— ❤️🤍🏆 CAMPEONES 🏆❤️🤍 (@Atleti) May 22, 2021 " class="align-text-top noRightClick twitterSection" data="
">❤️🤍 𝗢𝘁𝗿𝗮 𝗳𝗼𝗿𝗺𝗮 𝗱𝗲 𝗲𝗻𝘁𝗲𝗻𝗱𝗲𝗿 𝗹𝗮 𝘃𝗶𝗱𝗮: #CampeonesPartidoAPartido pic.twitter.com/Y4TUsUP2au
— ❤️🤍🏆 CAMPEONES 🏆❤️🤍 (@Atleti) May 22, 2021❤️🤍 𝗢𝘁𝗿𝗮 𝗳𝗼𝗿𝗺𝗮 𝗱𝗲 𝗲𝗻𝘁𝗲𝗻𝗱𝗲𝗿 𝗹𝗮 𝘃𝗶𝗱𝗮: #CampeonesPartidoAPartido pic.twitter.com/Y4TUsUP2au
— ❤️🤍🏆 CAMPEONES 🏆❤️🤍 (@Atleti) May 22, 2021
ഓസ്‌കാര്‍ പ്ലാനോയിലൂടെ 18ാം മിനിറ്റിലാണ് വയ്യാഡോളിഡ് ലീഡെടുത്തത്. തുടര്‍ന്ന് 57ാം മിനുട്ടില്‍ എയ്ഞ്ചല്‍ കൊറിയയിലൂടെയും 67ാം മിനിറ്റില്‍ ലൂയിസ് സുവാരസിലൂടെയും അത്‌ലറ്റിക്കോ മറുപടി നല്‍കി. 38 മത്സരങ്ങളില്‍ നിന്നും 86 പോയിന്‍റ് നേടിയാണ് അത്‌ലറ്റിക്കോ നീണ്ട ആറ് സീസണുകളിലെ കാത്തിരിപ്പ് അവസാനിപ്പിച്ചത്.
also read: ആ കണ്ണീർ പകരം വീട്ടലാണ്, സുവാരസിന്‍റെ ഒരായിരം കിരീടങ്ങളുടെ വിലയുള്ള കണ്ണീർ
-
CAMPEONES 🥇🏆❤️🤍 pic.twitter.com/2pJie37Z9g
— Angel Correa (@AngelCorrea32) May 22, 2021 " class="align-text-top noRightClick twitterSection" data="
">CAMPEONES 🥇🏆❤️🤍 pic.twitter.com/2pJie37Z9g
— Angel Correa (@AngelCorrea32) May 22, 2021CAMPEONES 🥇🏆❤️🤍 pic.twitter.com/2pJie37Z9g
— Angel Correa (@AngelCorrea32) May 22, 2021
നേരത്തെ 2013-14 സീസണിലായിരുന്നു ലീഗില്‍ ടീമിന്‍റെ കിരീട നേട്ടം. ലാ ലിഗയില്‍ അത്‌ലറ്റിക്കോയുടെ 11-ാം കിരീടനേട്ടം കൂടിയാണിത്. അതേസമയം കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് വിയ്യാറയലിനെതിരെ ജയിച്ചെങ്കിലും രണ്ട് പോയിന്‍റ് വ്യത്യാസത്തില്‍ 84 പോയിന്‍റോടെ രണ്ടാം സ്ഥാനത്തായി.
വിയ്യാറയലിനെതിരെ ജയിക്കുകയും അത്‌ലറ്റിക്കോ വല്ലാഡോളിഡിനോട് തോല്‍ക്കുകയും ചെയ്തിരുന്നെങ്കില്‍ മാത്രമേ മുന്‍ ചാമ്പ്യന്മാര്‍ക്ക് കിരീടനേട്ടം സാധ്യമായിരുന്നുള്ളൂ. 79 പോയിന്‍റുള്ള ബാഴ്‌സലോണയാണ് മൂന്നാം സ്ഥാനത്ത്.