ETV Bharat / sports

പോയിന്‍റ് പട്ടികയില്‍ എടികെ എഫ്  സി വീണ്ടും ഒന്നാമത്

കൊല്‍ക്കത്തക്കായി 45-ാം മിനുട്ടില്‍ മുന്നേറ്റതാരം ഡേവിഡ് വില്യംസ് വിജയ ഗോൾ നേടി. ഇതോടെ കൊല്‍ക്കത്ത പോയിന്‍റ് പട്ടികയില്‍ വീണ്ടും ഒന്നാമതായി

isl news  ഐഎസ്എല്‍ വാർത്ത  ബംഗളൂരു എഫ്‌സി വാർത്ത  Bengaluru FC News  ATK News  എടികെ വാർത്ത
ഐഎസ്എല്‍
author img

By

Published : Dec 25, 2019, 11:54 PM IST

കൊല്‍ക്കത്ത: സാൾട്ട്ലേക്കിലെ ആവേശപോരില്‍ അജയ്യരായി എടികെ. ഐഎസ്എല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബംഗളൂരൂ എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിന് കൊല്‍ക്കത്ത പരാജയപെടുത്തി. 45-ാം മിനിട്ടില്‍ മുന്നേറ്റ താരം ഡേവിഡ് വില്യംസാണ് വിജയ ഗോൾ നേടിയത്.

കളിയില്‍ ഉടനീളം ബംഗളൂരുവിനാണ് മുന്നേറ്റമെങ്കിലും ഗോളടിക്കാന്‍ സന്ദർശകർ മറന്നുപോയി. ബംഗളൂരുവിന്‍റെ നിരവധി അവസരങ്ങൾ ലക്ഷം കാണാതെ പോയി. ജയത്തോടെ പോയിന്‍റ് പട്ടികയില്‍ എഫ്‌സി ഗോവയെ മറികടന്ന് കൊല്‍ക്കത്ത ഒന്നാമതായി. ഇരു ടീമുകളും 18 പോയിന്‍റുമായി ഒപ്പത്തിനൊപ്പമാണ്. 10 കളികളില്‍ 16 പോയിന്‍റുമായി ബംഗളൂരു എഫ്‌സിയാണ് മൂന്നാമത്.

ജനുവരി നാലിന് നടക്കുന്ന അടുത്ത മത്സരത്തില്‍ എടികെ മുംബൈ സിറ്റി എഫ്‌സിയെ നേരിടുമ്പോൾ ബംഗളൂരു ജനുവരി മൂന്നിന് നടക്കുന്ന മത്സരത്തില്‍ ഗോവയെ നേരിടും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.