മുംബൈ: ഇന്ത്യന്‍ സൂപ്പർ ലീഗിലെ പ്ലേ ഓഫ് മത്സരങ്ങളുടെ ഫിക്‌സ്‌ചർ പുറത്തിറക്കി. മാർച്ച് 14-നാണ് കലാശപോര്. ആദ്യ പാദ സെമി ഫൈനല്‍ മത്സരം ഫെബ്രുവരി 29-നും മാർച്ച് ഒന്നാം തീയ്യതിയും രണ്ടാപാദ സെമിഫൈനൽ മാർച്ച് ഏഴിനും എട്ടിനും നടക്കും. പോയിന്‍റ് പട്ടികയിൽ മുന്നിലെത്തുന്ന ആദ്യ നാല് ടീമുകളാണ് സെമിയിലെത്തുക. പ്ലേ ഓഫ് മത്സരങ്ങളുടെ വേദി പിന്നീട് പ്രഖ്യാപിക്കും.
-
𝐌𝐀𝐑𝐊. 𝐘𝐎𝐔𝐑. 𝐂𝐀𝐋𝐄𝐍𝐃𝐀𝐑𝐒. 🗓
— Indian Super League (@IndSuperLeague) January 28, 2020 " class="align-text-top noRightClick twitterSection" data="
The dates for the #HeroISL semi-finals and final are out!
There's also a spot in the @TheAFCCL up for grabs...
Read more 🔽#LetsFootball https://t.co/miP8LjvlK6
">𝐌𝐀𝐑𝐊. 𝐘𝐎𝐔𝐑. 𝐂𝐀𝐋𝐄𝐍𝐃𝐀𝐑𝐒. 🗓
— Indian Super League (@IndSuperLeague) January 28, 2020
The dates for the #HeroISL semi-finals and final are out!
There's also a spot in the @TheAFCCL up for grabs...
Read more 🔽#LetsFootball https://t.co/miP8LjvlK6𝐌𝐀𝐑𝐊. 𝐘𝐎𝐔𝐑. 𝐂𝐀𝐋𝐄𝐍𝐃𝐀𝐑𝐒. 🗓
— Indian Super League (@IndSuperLeague) January 28, 2020
The dates for the #HeroISL semi-finals and final are out!
There's also a spot in the @TheAFCCL up for grabs...
Read more 🔽#LetsFootball https://t.co/miP8LjvlK6
ആരാധക ബാഹുല്യം കണക്കിലെടുത്ത് ശനി, ഞായര്‍ ദിവസങ്ങളിലായാണ് നോക്കൗട്ട് മത്സരങ്ങള്‍ നടക്കുക. ലീഗിലെ ആദ്യ ഘട്ടത്തിലുള്ള 90 മത്സരങ്ങൾക്ക് ഫെബ്രുവരി 25-ന് സമാപനമാകും. നിലവില്‍ 27 എടികെയും ഗോവ എഫ്‌സിയും പോയിന്‍റ് പട്ടികയില്‍ ഒപ്പത്തിനൊപ്പമാണ്. ഗോൾ ശരാശരിയില്‍ ഒന്നാമതുള്ള എടികെയാണ് പട്ടികയില്‍ ഒന്നാമത്. നിലവിലെ ചാമ്പ്യന്‍മാരായ ബംഗളൂരു എഫ്‌സി 25 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ്.
നോര്‍ത്ത് ഈസ്റ്റിനെ വീഴ്‌ത്തി എടികെ തലപ്പത്ത്
ലീഗില്‍ ജനുവരി 28-ന് നടന്ന മത്സരത്തില്‍ നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് എടികെ പരാജയപ്പെടുത്തി. ജയത്തോടെ എടികെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഇഞ്ച്വറി ടൈമില്‍ പകരക്കാരനായി ഇറങ്ങിയ ബല്‍വന്ത് സിങ്ങാണ് കൊല്‍ക്കത്തക്ക് ജയം സമ്മാനിച്ചത്. ഹെഡറിലൂടെയാണ് ബല്‍വന്ത് സിങ് ഗോൾ നേടിയത്. ജനുവരി 29-ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ഒഡീഷ എഫ്‌സി ലീഗിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായ ഗോവ എഫ്‌സിയെ നേരിടും. ഒഡീഷയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ഒഡീഷക്ക് എതിരെ ജയിച്ചാല്‍ ഗോവക്ക് പോയിന്‍റ് പട്ടികയില്‍ ഒന്നാമത് എത്താം. അതേസമയം ആതിഥേർക്ക് ജയിച്ചാലെ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാനാകൂ .