കൊല്‍ക്കത്ത: ഐഎസ്‌എല്‍ ക്ലബ് എടികെ മോഹൻ ബഗാന്‍റെ പുതിയ പരിശീലകനായി സ്പാനിഷ് കോച്ച് യുവാൻ ഫെറാൻഡോയെ നിയമിച്ചു. സീസണില്‍ എടികെയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട അന്‍റോണിയോ ഹബാസിന് പകരക്കാരനായാണ് ഫെറാൻഡോയെത്തുന്നത്.
എഫ്‌സി ഗോവയുടെ മുഖ്യ പരിശീലകനായിരുന്ന ഫെറാൻഡോ ഇതിനായി ക്ലബ് വിട്ടു. സംഭവത്തില്‍ നടക്കും രേഖപ്പെടുത്തിയ എഫ്‌സി ഗോവ, സഹപരിശീലകനായ ക്ലിഫോർഡ് മിറാൻഡ താൽക്കാലിക ചുമതല ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
"യുവാനെ നഷ്ടമായതിൽ ഞങ്ങൾ വളരെയധികം നിരാശരാണ്. ക്ലബ് വിടാനുള്ള അദ്ദേഹത്തിന്‍റെ തീരുമാനം തികച്ചും അപ്രതീക്ഷിതവും ആശ്ചര്യപ്പെടുത്തുന്നതുമായിരുന്നു, പ്രത്യേകിച്ച് സീസണിന്‍റെ ഈ ഘട്ടത്തിൽ" എഫ്‌സി ഗോവ ഡയറക്‌ടര്‍ ഓഫ് ഫുട്‌ബോള്‍ രവി പുഷ്‌കര്‍ പ്രതികരിച്ചു.
also read: ലൈംഗികാരോപണത്തില്‍ പെങ് ഷുവായിയുടെ യൂ ടേണ്‍; വിശ്വാസത്തിലെടുക്കാതെ ഡബ്ല്യുടിഎ
ഐഎസ്‌എല്ലിലെ പോയിന്‍റ് പട്ടികയില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ് എടികെ. ആറ് മത്സരങ്ങളില്‍ എട്ട് പോയിന്‍റാണ് സംഘത്തിനുള്ളത്. രണ്ട് മത്സരങ്ങളില്‍ ജയം പിടിച്ച സംഘം രണ്ട് വീതം മത്സരങ്ങളില്‍ സമനിലയും തോല്‍വിയും വഴങ്ങി.
അതേസമയം ഏഴ് കളികളില്‍ ഏഴ് പോയിന്‍റുമായി എട്ടാം സ്ഥാനത്താണ് ഗോവ. രണ്ട് വിജയവും ഒരു സമനിലയും നേടിയ സംഘം മൂന്ന് മത്സരങ്ങളില്‍ തോല്‍വി വഴങ്ങി.