വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഗോള്‍ഡന്‍ ബൂട്ട് ഇത്തവണ ഗോവയുടെ ഇഗോര്‍ അംഗുലോക്ക്. സീസണില്‍ 21 മത്സരങ്ങളില്‍ നിന്നും 14 ഗോളുകളാണ് അംഗുലോയുടെ ബൂട്ടില്‍ നിന്നും പിറന്നത്. എടികെയുടെ ഫിജിയന്‍ ഫോര്‍വേഡ് റോയ് കൃഷണയെ പിന്നിലാക്കിയാണ് അംഗുലോ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. 14 ഗോളുകളുമായി ഓപ്പത്തിനൊപ്പമുള്ള റോയ് കൃഷണയെ ഗോള്‍ ശരാശരിയിലൂടെയാണ് അംഗുലോ മറികടന്നത്. ഫൈനല്‍ മത്സരത്തില്‍ എടികെക്ക് വേണ്ടി ഗോള്‍ കണ്ടെത്താന്‍ സാധിക്കാഞ്ഞതാണ് റോയ് കൃഷ്‌ണക്ക് തിരിച്ചടിയായത്.
മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ എടികെയുടെ അരിന്ദം ഭട്ടാചാര്യ നേടി. സീസണില്‍ 10 ക്ലീന്‍ ഷീറ്റുകളാണ് അരിന്ദത്തിന്‍റെ പേരിലുള്ളത്. എട്ട് അസിസ്റ്റുകളുമായി ഗോവയുടെ ആല്‍ബര്‍ട്ടോ നൊഗുവേര വിന്നിങ് പാസ് ഓഫ് ദി ലീഗ് പുരസ്‌കാരം നേടി. എമര്‍ജിങ് പ്ലെയര്‍ ഓഫ് ദി ലീഗ് പുരസ്‌കാരം നോര്‍ത്ത് ഈസ്റ്റിന്റെ ക്വിസി അപിയ സ്വന്തമാക്കി.
-
Picture Perfect 📸#HeroISL 2020-21 Champions 🏆🙌#HeroISLFinal #LetsFootball pic.twitter.com/VlEIctOKFj
— Indian Super League (@IndSuperLeague) March 13, 2021 " class="align-text-top noRightClick twitterSection" data="
">Picture Perfect 📸#HeroISL 2020-21 Champions 🏆🙌#HeroISLFinal #LetsFootball pic.twitter.com/VlEIctOKFj
— Indian Super League (@IndSuperLeague) March 13, 2021Picture Perfect 📸#HeroISL 2020-21 Champions 🏆🙌#HeroISLFinal #LetsFootball pic.twitter.com/VlEIctOKFj
— Indian Super League (@IndSuperLeague) March 13, 2021
ലീഗില്‍ ഇന്നലെ നടന്ന കലാശപ്പോരില്‍ മുംബൈ സിറ്റി എഫ്‌സി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എടികെ മോഹന്‍ബഗാനെ പരാജയപ്പെടുത്തി. നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിബിന്‍ സിങ്ങാണ് മുംബൈക്കായി വിജയ ഗോള്‍ നേടിയത്.