ETV Bharat / sports

ലോക്ക് ഡൗണില്‍ സ്‌പാനിഷ് പഠിപ്പിക്കാന്‍ അഗ്യൂറോ - ലോക്ക് ഡൗണ്‍ വാർത്ത

കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് ബ്രിട്ടണില്‍ വീടുകളില്‍ കഴിയുന്ന കുട്ടികൾക്കാണ് അർജന്‍റീനന്‍ താരം സെർജിയോ അഗ്യൂറോയുടെ സേവനം ലഭ്യമാവുക

lock down news  covid news  aguero news  spanish news  സ്‌പാനിഷ് വാർത്ത  അഗ്യൂറോ വാർത്ത  ലോക്ക് ഡൗണ്‍ വാർത്ത  കൊവിഡ് വാർത്ത
അഗ്യൂറോ
author img

By

Published : Apr 20, 2020, 11:21 PM IST

മാഞ്ചസ്റ്റർ: കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് ബ്രിട്ടീഷ് കുരുന്നുകളെ സ്‌പാനിഷ് പഠിപ്പിക്കുകയാണ് അർജന്‍റീനന്‍ ഫുട്‌ബോൾ താരം സെർജിയോ അഗ്യൂറോ. ഇപിഎല്ലിലെ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ മുന്നേറ്റ താരം കൂടിയാണ് അഗ്യൂറോ. ബ്രിട്ടീഷ് പത്രവുമായി കരാറുണ്ടാക്കിയാണ് അഗ്യൂറോ ഭാഷ പഠിപ്പിക്കുന്നത്. പത്രത്തിന്‍റെ ഹോം സ്‌കൂളിങ് മുന്നേറ്റത്തിന്‍റെ ഭാഗമായാണ് ഈ നീക്കം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചൂപൂട്ടിയ സമയത്താണ് താരത്തിന്‍റെ സേവനം കുട്ടികൾക്ക് ലഭ്യമാക്കുന്നത്. സ്പാനിഷില്‍ എങ്ങനെ എണ്ണാമെന്നാണ് അഗ്യൂറോ പഠിപ്പിക്കുന്നത്. നിലവില്‍ ബ്രിട്ടനില്‍ കുട്ടികൾ ഈസ്റ്റർ അവധിക്ക് ശേഷം വിദ്യാലയങ്ങളില്‍ പോകേണ്ട സമയമാണ്. എന്നാല്‍ ലോക്ക് ഡൗണിനെ തുടർന്ന് അവർ വീട്ടിലിരിക്കുകയാണ്.

കുട്ടികളെയും രക്ഷിതാക്കളെയും സംബന്ധിച്ചിടത്തോളം ഏറെ കഠിനമായ സമയമാണ് ഇപ്പോൾ കടന്നുപോകുന്നത്. അവരുടെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രക്ഷിതാക്കൾ ഇപ്പോൾ ശ്രമിക്കുന്നതെന്നും താരം പറയുന്നു. ആഗോള തലത്തില്‍ കൊവിഡ് വ്യാപനം കാരണം മാർച്ച് എട്ടിന് ശേഷം അഗ്യൂറോ ഫുട്‌ബോൾ മത്സരങ്ങളുടെ ഭാഗമായിട്ടില്ല. വൈറസ് വ്യാപനത്തെ തുടർന്ന് ലോകത്തെ പ്രധാന കായിക മത്സരങ്ങളെല്ലാം നിർത്തിവച്ചിരിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.