ETV Bharat / sports

ഫിഫ റാങ്കിങിൽ ഇന്ത്യക്ക് തിരിച്ചടി

ഏഷ്യൻ രാജ്യങ്ങളിൽ 22-ാം സ്ഥാനത്തുള്ള ഇറാനാണ് ഒന്നാമതുള്ളത്. ഏഷ്യൻ കപ്പ് ഫൈനലിൽ എത്തിയ ജപ്പാൻ റാങ്കിങ്ങിൽ 23 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 27-ാം സ്ഥാനത്തെത്തി.

ഫയൽചിത്രം
author img

By

Published : Feb 7, 2019, 11:38 PM IST

ഫിഫയുടെ 2019-ലെ ആദ്യ റാങ്കിങിൽ തിരിച്ചടി നേരിട്ട് ഇന്ത്യ. 97-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഇതോടെ ആറ് സ്ഥാനം പുറകോട്ട് പോയി 103-ാം സ്ഥാനത്തെത്തി. ഏഷ്യൻ റാങ്കിങ്ങിലും ഇന്ത്യ 18-ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

അതേസമയം ഏഷ്യൻ കപ്പിൽ സ്വപ്ന സമാനമായ കുതിപ്പ് നടത്തി കിരീടം ചൂടിയ ഖത്തർ റാങ്കിങിൽ 38 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 55-ാം സ്ഥാനത്തെത്തി. ഏഷ്യൻ കപ്പിൽ കളിച്ച ഏഴ് മത്സരങ്ങളും ഖത്തർ വിജയിച്ചിരുന്നു. ഏഷ്യൻ കപ്പിൽ ആദ്യ മത്സരം തായ്ലൻഡിനെതിരെ ജയിച്ച ഇന്ത്യ യു.എ.ഇക്കെതിരെയും ബഹ്‌റൈനെതിരെയും പരാജയപ്പെട്ടിരുന്നു. ഇതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഏഷ്യൻ രാജ്യങ്ങളിൽ 22-ാം സ്ഥാനത്തുള്ള ഇറാനാണ് ഒന്നാമതുള്ളത്. ഏഷ്യൻ കപ്പ് ഫൈനലിൽ എത്തിയ ജപ്പാൻ റാങ്കിങ്ങിൽ 23 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 27-ാം സ്ഥാനത്തെത്തി.

Intro:Body:

ഏഷ്യൻ കപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായതിന് പിന്നാലെ 2019ലെ ആദ്യ  റാങ്കിങ്ങിൽ പിറകോട്ടുപോയി ഇന്ത്യ. 97ആം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഇതോടെ ആറ് സ്ഥാനം പിറകോട്ട് പോയി 103ആം സ്ഥാനത്തെത്തി. ഏഷ്യൻ റാങ്കിങ്ങിലും ഇന്ത്യ 18ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.  അതെ സമയം ഏഷ്യൻ കപ്പിൽ സ്വപ്ന സമാനമായ കുതിപ്പ് നടത്തി കിരീടം ചൂടിയ ഖത്തർ റാങ്കിങ്ങിൽ 38 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 55ആം സ്ഥാനത്ത് എത്തി. ഏഷ്യൻ കപ്പിൽ കളിച്ച 7 മത്സരങ്ങളും ഖത്തർ വിജയിച്ചിരുന്നു. ഒരു ഗോൾ മാത്രമാണ് ഖത്തർ ടൂർണമെന്റിൽ ഉടനീളം വഴങ്ങിയത്.

ഏഷ്യൻ കപ്പിൽ ആദ്യ മത്സരം തായ്ലൻഡിനെതിരെ ജയിച്ച ഇന്ത്യ യു.എ.ഇക്കെതിരെയും ബഹ്‌റൈന് എതിരെയും പരാജയപ്പെട്ടിരുന്നു. ഇതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഏഷ്യൻ രാജ്യങ്ങളിൽ 22ആം സ്ഥാനത്തുള്ള ഇറാൻ ആണ് ഒന്നാമതുള്ളത്. അവർക്ക് പിറകെ 27ആം സ്ഥാനത്ത് ജപ്പാനും 38ആം സ്ഥാനത്ത് കൊറിയയും 42ആം സ്ഥാനത്ത് ഓസ്ട്രലിയയുമാണ് ഉള്ളത്. ഏഷ്യൻ കപ്പ് ഫൈനലിൽ എത്തിയ ജപ്പാൻ റാങ്കിങ്ങിൽ 23 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.