ETV Bharat / sports

Asia Cup 2023 | 'ഹൈബ്രിഡ് മോഡലില്‍ ഏഷ്യ കപ്പ് മത്സരങ്ങള്‍, ഞാന്‍ അതിനോട് ഒരിക്കലും യോജിക്കില്ല': സാക്ക അഷ്‌റഫ് - പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്താന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന വ്യക്തിയാണ് സാക്ക അഷ്‌റഫ്. ഹൈബ്രിഡ് മോഡലില്‍ മത്സരങ്ങള്‍ കളിക്കുന്നത് പാകിസ്ഥാന് ഗുണകരമാകില്ലെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.

Asia Cup 2023  zaka ashraf  asia cup hybrid model  pcb  pakistan cricket board  Asian Cricket Council  ഏഷ്യ കപ്പ്  ഏഷ്യ കപ്പ് 2023  സാക്ക അഷ്‌റഫ്  പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്  ഏഷ്യന്‍ ക്രികറ്റ് കൗണ്‍സില്‍
Zaka Ashraf
author img

By

Published : Jun 22, 2023, 8:23 AM IST

കറാച്ചി: ഹൈബ്രിഡ് മോഡലില്‍ ഏഷ്യ കപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുന്നതിനോട് തനിക്ക് താത്‌പര്യമില്ലെന്ന് അടുത്ത പിസിബി (Pakistan Cricket Board) ചെയര്‍മാന്‍ ആകാന്‍ സാധ്യതയുള്ള സാക്ക അഷ്‌റഫ് (Zaka Ashraf). ഏഷ്യ കപ്പിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് എത്തില്ലെന്ന് ഉറപ്പായതിന് പിന്നാലെയാണ് മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ നടത്താമെന്ന തീരുമാനത്തിലേക്ക് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ എത്തിയത് (Asian Cricket Council - ACC). പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ താത്‌കാലിക ചുമതല ഉണ്ടായിരുന്ന നജാം സേതി ആയിരുന്നു ഇത്തരമൊരു ആശയം മുന്നോട്ടുവച്ചതും.

ഇതിന്‍റെ അടിസ്ഥാനത്തില്‍ സെപ്‌റ്റംബര്‍ മാസത്തില്‍ ഏഷ്യ കപ്പ് മത്സരങ്ങള്‍ നടത്താമെന്ന തീരുമാനത്തില്‍ എസിസി എത്തുകയായിരുന്നു. നാല് മത്സരങ്ങള്‍ പാകിസ്ഥാനിലും ശേഷിക്കുന്ന മത്സരങ്ങള്‍ ശ്രീലങ്കയിലും നടത്താമെന്നായിരുന്നു തീരുമാനം. ഇതിന് പിന്നാലെയാണ് ടൂര്‍ണമെന്‍റ് ഹൈബ്രിഡ് ശൈലിയില്‍ നടത്തുന്നതില്‍ അനിഷ്‌ടം പ്രകടിപ്പിച്ച് സാക്ക അഷ്‌റഫ് രംഗത്തെത്തിയത്.

'ഞാന്‍ നേരത്തെ തന്നെ ഹൈബ്രിഡ് മോഡല്‍ ആശയത്തെ നിരസിച്ചിരുന്നു. കാരണം എനിക്ക് അതിനോട് യോജിക്കാന്‍ കഴിയില്ല. മത്സരങ്ങള്‍ പാകിസ്ഥാനില്‍ നടത്തണമെന്നായിരുന്നു ഏഷ്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ തീരുമാനം. അപ്പോള്‍ ആ മത്സരങ്ങള്‍ ആതിഥേയത്വം വഹിക്കേണ്ടത് ഞങ്ങളായിരുന്നു' -അഷ്‌റഫ് പറഞ്ഞു.

ഹൈബ്രിഡ് മോഡലില്‍ മത്സരങ്ങള്‍ നടത്തുന്നത് പാകിസ്ഥാന് ഗുണകരമായിരിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഹൈബ്രിഡ് മോഡല്‍ ഒരിക്കലും പാകിസ്ഥാന് ഗുണകരമാകില്ല. ഈ രീതിയില്‍ മത്സരങ്ങള്‍ നടത്തുന്നതിനോട് എനിക്ക് ഒട്ടുംതന്നെ താത്‌പര്യമില്ല.

ടൂര്‍ണമെന്‍റ് മുഴുവനായും പാകിസ്ഥാനില്‍ നടത്താന്‍ നല്ല രീതിയില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ചര്‍ച്ച ചെയ്യണമായിരുന്നു. നാല് മത്സരങ്ങള്‍ മാത്രമാണ് ഇവിടെ നടക്കുന്നത്. ശേഷിക്കുന്ന വലിയ മത്സരങ്ങളെല്ലാം ശ്രീലങ്കയിലാണ് നടക്കുക.

വെറും നാല് മത്സരങ്ങള്‍ മാത്രം ഇവിടെ കളിക്കുന്നത് ഒരിക്കലും നമ്മുടെ രാജ്യത്തിന് നല്ലതായിരിക്കില്ല. എന്നാല്‍ ഇപ്പോള്‍, അവര്‍ ഒരു തീരുമാനമെടുത്തിട്ടുണ്ട്. ഞങ്ങള്‍ക്കും അതിനൊപ്പം തന്നെ പോകണം.

ഈ തീരുമാനത്തെ എതിര്‍ക്കാനോ ഇതിനെതിരെ പ്രവര്‍ത്തിക്കാനോ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഇപ്പോഴുള്ള തീരുമാനത്തെ മാനിക്കുകയല്ലാതെ ഇതില്‍ കൂടുതലൊന്നും എനിക്ക് ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ ഭാവിയില്‍ ഇതുപോലുള്ള കാര്യങ്ങളില്‍ ഞങ്ങളെടുക്കുന്ന ഓരോ തീരുമാനവും രാജ്യത്തിനും ടീമിനും ഗുണകരമാകുന്നവ മാത്രമായിരിക്കും' -സാക്ക അഷ്‌റഫ് പറഞ്ഞു.

പാകിസ്ഥാന്‍ ആവശ്യം നിരസിച്ച് ഐസിസി: ഇന്ത്യയില്‍ ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പിലെ (ODI World Cup 2023) രണ്ട് മത്സരങ്ങളുടെ വേദികള്‍ മാറ്റണമെന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ആവശ്യം നിരസിച്ച് ഐസിസി (International Cricket Board - ICC). ഓസ്‌ട്രേലിയ, അഫ്‌ഗാനിസ്ഥാന്‍ ടീമുകള്‍ക്കെതിരായ മത്സരങ്ങളുടെ വേദികള്‍ പരസ്‌പരം മാറ്റണമെന്നായിരുന്നു പാകിസ്ഥാന്‍റെ ആവശ്യം. എന്നാല്‍ ഇതില്‍ പാക് ബോര്‍ഡിന് വൃക്തമായ കാരണം ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞാണ് ഐസിസി പാക് ബോര്‍ഡിന്‍റെ ആവശ്യം തള്ളിക്കളഞ്ഞത്. ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലും അഫ്‌ഗാനെതിരെ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലുമാണ് പാകിസ്ഥാന്‍റെ മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

More Read: ഏകദിന ലോകകപ്പ് : നാണം കെട്ട് പാകിസ്ഥാന്‍, വേദിമാറ്റത്തിനുള്ള ആവശ്യം നിരസിച്ച് ഐസിസി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.