ETV Bharat / sports

'ക്രിസ്റ്റ്യാനോ ആണെന്നാണ് കോലിയുടെ വിചാരം, എന്നാല്‍ അങ്ങനെ അല്ല': യുവരാജ് സിങ് - വിരാട് കോലി

Yuvraj Singh On Football Skills Of Virat Kohli ഫുട്‌ബോളില്‍ വിരാട് കോലിയേക്കാള്‍ മികച്ചത് താനെന്ന് ഇന്ത്യയുടെ മുന്‍ താരം യുവരാജ് സിങ്.

Yuvraj Singh On Football Skills Of Virat Kohli  Yuvraj Singh On Virat Kohli  Yuvraj Singh  Virat Kohli  Cristiano Ronaldo  Cricket World Cup 2023  യുവരാജ് സിങ്  വിരാട് കോലി  ഏകദിന ലോകകപ്പ് 2023
Yuvraj Singh On Football Skills Of Virat Kohli
author img

By ETV Bharat Kerala Team

Published : Nov 10, 2023, 12:56 PM IST

മുംബൈ: 2011-ലെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായക പങ്കാണ് ഓള്‍ റൗണ്ടറായിരുന്നു യുവരാജ്‌ സിങ്ങിനുണ്ടായിരുന്നത്. ഇന്ത്യയുടെ മധ്യനിരയില്‍ ബാറ്റുകൊണ്ട് തിളങ്ങിയ താരം എതിര്‍ ബാറ്റര്‍മാരെ കറക്കി വീഴ്‌ത്തിയിയുമായിരുന്നു ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടായത്. 2019-ലാണ് യുവരാജ്‌ സിങ് (Yuvraj Singh) അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.

ഇപ്പോഴിതാ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്ന കാലത്ത് പരിശീലനത്തിന്‍റെ ഇടവേളകളില്‍ വിരാട് കോലി ഉള്‍പ്പെടെയുള്ള സഹതാരങ്ങള്‍ക്ക് ഒപ്പം ഫുട്‌ബോള്‍ കളിച്ചതിന്‍റെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് താരം. ഒരു അഭിമുഖത്തിനിടെ വിരാട് കോലി മികച്ച ഫുട്‌ബോളറാണോ എന്ന ചോദ്യത്തിന് യുവി നല്‍കിയ മറുപടി ഇങ്ങിനെ...

"ഫുട്‌ബോള്‍ കളിക്കാന്‍ ഇറങ്ങുമ്പോള്‍ താന്‍ ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) ആണെന്നാണ് അവന്‍ (വിരാട് കോലി) വിചാരിക്കുന്നത്. പക്ഷെ അതു അങ്ങനെ അല്ല. ക്രിക്കറ്റിൽ അവന്‍ ക്രിസ്റ്റ്യാനോ റോണാൾഡോയാണ്.

ഫുട്‌ബോളില്‍ അവന് സ്‌കില്ലുണ്ട്. എന്നാല്‍ ഫുട്‌ബോളില്‍ ഞാന്‍ അവനേക്കാള്‍ മികച്ചതാണ്" യുവരാജ് സിങ് പറഞ്ഞു (Yuvraj Singh On Football Skills Of Virat Kohli). ഫുട്ബോള്‍ കളിക്കുന്ന സമയത്ത് താന്‍ വിരാട് കോലിയും, നെഹ്‌റയോടും (ആശിഷ്‌ നെഹ്‌റ) സെവാഗിനോടും (വിരേന്ദര്‍ സെവാഗ്) വഴക്കിട്ടിട്ടുണ്ടെന്നും യുവരാജ് സിങ് കൂട്ടിച്ചേര്‍ത്തു.

അന്നത്തെ ചീക്കുവല്ല ഇന്നത്തെ കോലി: കരിയറിന്‍റെ ആദ്യഘട്ടത്തിൽ തന്നെ വിരാട് കോലിക്ക് വലിയ പിന്തുണ നല്‍കിയ താരങ്ങളില്‍ ഒരാണ് യുവരാജ് സിങ്. ആഴത്തിലുള്ള ബന്ധം പങ്കിടുന്ന ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പരസ്പരം പിന്നാൾ ആശംസകൾ നേർന്നിരുന്നു. എന്നാല്‍ കോലിയ്‌ക്ക് വലിയ തിരിക്കുള്ള സമയമായതിനാല്‍ താരത്തെ താന്‍ ശല്യപ്പെടുത്താറില്ലെന്നും യുവരാജ് പറഞ്ഞു.

"അവനിപ്പോള്‍ ഏറെ തിരക്കുള്ള സമയാണ്. അതിനാല്‍ തന്നെ ഞാന്‍ അവനെ ശല്യപ്പെടുത്താന്‍ പോകാറില്ല. മുന്‍ കാലത്ത് ഞങ്ങള്‍ അവനെ 'ചീക്കു' എന്നാണ് വിളിച്ചിരുന്നത്. എന്നാൽ ഇന്ന് ചീക്കു വിരാട് കോലിയാണ്. അവ രണ്ടും തമ്മില്‍ വലിയ വ്യത്യാസമാണുള്ളത്"- യുവരാജ് സിങ് പറഞ്ഞു നിര്‍ത്തി.

അതേസമയം ഇന്ത്യയെ വീണ്ടുമൊരു ഏകദിന ലോകകപ്പ് (Cricket World Cup 2023) വിജയത്തിലേക്ക് എത്തിക്കാനുള്ള പ്രയത്‌നത്തിലാണ് നിലവില്‍ വിരാട് കോലി. 2011-ല്‍ എംഎസ്‌ ധോണിക്ക് കീഴിലിറങ്ങിയ ഇന്ത്യ കിരീടമുയര്‍ത്തുമ്പോള്‍ വിരാട് കോലിയും ടീമിനൊപ്പമുണ്ടായിരുന്നു. ഇക്കുറി രോഹിത് ശര്‍മയ്‌ക്ക് ഒപ്പം താരത്തിന് 2011 ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ALSO READ: ഇന്ത്യയ്‌ക്കെതിരെ ഇറങ്ങും മുന്‍പ് മുത്തശ്ശിയ്‌ക്ക് അരികിലെത്തി രചിന്‍; പേരക്കുട്ടിയുടെ ദൃഷ്‌ടിദോഷം മാറാന്‍ പ്രാര്‍ഥന

ടൂര്‍ണമെന്‍റില്‍ ഇതേവരെ കളിച്ച എട്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ തോല്‍വി അറിഞ്ഞിട്ടില്ല. ഇതോടെ പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായി തന്നെ സെമി ഫൈനല്‍ ഉറപ്പിക്കാന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. നോക്കൗട്ട് ഘട്ടം ആരംഭിക്കും മുമ്പ് അവസാന ഗ്രൂപ്പ് മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സാണ് ഇന്ത്യയുടെ എതിരാളി. നവംബര്‍ 12-ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഇന്ത്യ-നെതര്‍ലന്‍ഡ്‌സ് മത്സരം.

ALSO READ: 'ഇത് എക്കാലത്തെയും മികച്ച ഏകദിന ടീം...'; ലോകകപ്പിലെ ഇന്ത്യന്‍ ടീമിനെ കുറിച്ച് ദിനേശ് കാര്‍ത്തിക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.