മുംബൈ: യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിയോട് തോറ്റതിന് പിന്നാലെ വംശീയ അധിക്ഷേപങ്ങള്‍ക്ക് ഇരായായ ഇംഗ്ലീഷ് താരങ്ങള്‍ക്ക് പിന്തുണയുയമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്. വെറുപ്പ് ഉളവാക്കുകയല്ല, എല്ലാവരേയും ഒന്നിപ്പിക്കുക എന്നതാണ് സ്പോർട്സിന്റെ ലക്ഷ്യമെന്ന് മറക്കരുതെന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
'നിരവധി ഉയര്‍ച്ച താഴ്ച്ചകളിലൂടെയാണ് ഞാന്‍ കടന്ന് പോയത്. ഒരു ടീമെന്ന നിലയില്‍ നിങ്ങള്‍ ജയിക്കുന്നതും തോല്‍ക്കുന്നതും ഒരുമിച്ചാണ്. ദൗര്‍ഭാഗ്യവശാല്‍ ഇംഗ്ലണ്ട് തോറ്റു. ആ ദിവസം ഇറ്റലി മികച്ചു നിന്നു. ഇംഗ്ലണ്ട് ടീം താരങ്ങള്‍ക്ക് നേരിട്ട വംശീയാധിക്ഷേപം വളരെ വിഷമമുണ്ടാക്കുന്നു. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. വെറുപ്പ് ഉളവാക്കുകയല്ല, എല്ലാവരേയും ഒന്നിപ്പിക്കുക എന്നതാണ് സ്പോർട്സിന്റെ ലക്ഷ്യമെന്ന് മറക്കരുത്' യുവരാജ് കുറിച്ചു.
also read: 'അംഗീകരിക്കാനാവത്തത്'; ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരായ വംശീയ അധിക്ഷേപത്തിനെതിരെ ഹാമിൽട്ടൺ
വംശീയ അധിക്ഷേപങ്ങള്‍ക്ക് ഇരയായ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ജെയ്ഡന്‍ സാഞ്ചോ, ബുക്കായോ സാക്ക എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് യുവരാജിന്‍റെ ട്വീറ്റ്. അതേസമയം ഫോർമുല വൺ ലോക ചാമ്പ്യനായ ലൂയിസ് ഹാമിൽട്ടണടക്കം നിരവധി പ്രമുഖര്‍ ഇംഗ്ലീഷ് താരങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.