ETV Bharat / sports

WTC Final | 'അംപയര്‍മാരുടെ തീരുമാനം ശരിയാണ്'; ശുഭ്‌മാന്‍ ഗില്‍ വിക്കറ്റ് വിവാദത്തില്‍ പ്രതികരണവുമായി റിക്കി പോണ്ടിങ്

ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ സ്കോട്ട് ബോളണ്ട് എറിഞ്ഞ എട്ടാം ഓവറിലാണ് ശുഭ്‌മാന്‍ ഗില്‍ പുറത്തായത്.

WTC Final  ricky ponting  cameron green  wtc final 2023  icc wtc final  ricky ponting on shubman gill wicket  icc test championship  ശുഭ്‌മാന്‍ ഗില്‍  ശുഭ്‌മാന്‍ ഗില്‍ വിക്കറ്റ് വിവാദം  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്  സ്കോട്ട് ബോളണ്ട്  റിക്കി പോണ്ടിങ്
WTC Final
author img

By

Published : Jun 11, 2023, 10:37 AM IST

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ശുഭ്‌മാന്‍ ഗില്ലിന്‍റെ വിവാദ വിക്കറ്റില്‍ പ്രതികരണവുമായി മുന്‍ ഓസീസ് താരം റിക്കി പോണ്ടിങ്. ക്യാച്ച് കൈപ്പിടിയിലൊതുക്കുന്ന സമയം ഫീല്‍ഡര്‍ പന്ത് നിയന്ത്രിക്കുന്നുണ്ടോ എന്ന അമ്പയര്‍മാരുടെ വ്യഖ്യാനത്തെ ആശ്രയിച്ചിരിക്കും അന്തിമ തീരുമാനം ഉണ്ടാകുന്നതെന്ന് പോണ്ടിങ് പറഞ്ഞു. ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍ പോരാട്ടത്തിന്‍റെ നാലാം ദിനത്തിലായിരുന്നു ഗില്ലിന്‍റെ വിവാദ പുറത്താകലുണ്ടായത്.

ഓസ്ട്രേലിയ ഉയര്‍ത്തിയ 444 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്‌ക്ക് നായകന്‍ രോഹിത് ശര്‍മയും ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലും മികച്ച തുടക്കമാണ് നല്‍കിയത്. രണ്ടാം ഇന്നിങ്‌സിന്‍റെ എട്ടാം ഓവറില്‍ സ്‌കോര്‍ 41ല്‍ നില്‍ക്കെയായിരുന്നു ഇന്ത്യയ്‌ക്ക് ശുഭ്‌മാന്‍ ഗില്ലിനെ നഷ്‌ടമായത്. 18 റണ്‍സായിരുന്നു പുറത്താകുമ്പോള്‍ താരത്തിന്‍റെ സമ്പാദ്യം.

സ്‌കോട്ട് ബോളണ്ടാണ് ഗില്ലിന്‍റെ വിക്കറ്റ് സ്വന്തമാക്കിയത്. ബോളണ്ടിന്‍റെ തകര്‍പ്പനൊരു പന്ത് ഗില്ലിന്‍റെ ബാറ്റില്‍ തട്ടി സ്ലിപ്പിലേക്കെത്തി. അവിടെ ഫീല്‍ഡ് ചെയ്‌തിരുന്ന ഗ്രീന്‍ അല്‍പം പണിപ്പെട്ട് ആ പന്ത് കൈപ്പിടിയിലാക്കിയത്.

ക്യാച്ച് പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ഗ്രീന്‍ പന്ത് ഗ്രൗണ്ടില്‍ ടച്ച് ചെയ്യിപ്പിച്ചെന്നും ഇല്ലെന്നുമുള്ള വാദം ഇതിന് പിന്നാലെ തന്നെ ആരംഭിച്ചിരുന്നു. പന്ത് നിലത്തുതട്ടിയിലരുന്നോ ഇല്ലയോ എന്ന സംശയം അംപയര്‍മാര്‍ക്കും ക്രീസിലുണ്ടായിരുന്ന ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍, ഏറെ നേരത്തെ പരിശോധനകള്‍ക്കൊടുവില്‍ ഇന്ത്യയ്‌ക്ക് പ്രതികൂലമായി അംപയര്‍ വിധിയെഴുതുകയായിരുന്നു.

പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരും ഏറ്റുമുട്ടി. തേര്‍ഡ് അംപയറിന്‍റെ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് ഉള്‍പ്പടെയുള്ള താരങ്ങളും രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ഇതില്‍ പ്രതികരണവുമായി റിക്കി പോണ്ടിങ് രംഗത്തെത്തിയത്.

'ആ മത്സരം ലൈവായി കണ്ടപ്പോള്‍ പന്ത് കൃത്യമായി അവന് കൈപ്പിടിയിലാക്കാന്‍ കഴിഞ്ഞിരുന്നുവെന്നാണ് എനിക്ക് തോന്നിയത്. റീപ്ലേകളെല്ലാം കണ്ടുകഴിഞ്ഞപ്പോള്‍ എന്ത് നടപടിയാകും സ്വീകരിക്കാന്‍ പോകുന്നത് എന്നതിനെ കുറിച്ച് എനിക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. പന്തിന്‍റെ ഒരു ഭാഗം നിലത്ത് സ്‌പര്‍ശിച്ചിരുന്നു എന്നാണ് ഞാനും കരുതുന്നത്.

അതില്‍ തീരുമാനം അംപയറുടേതാണ്. നിലത്ത് സ്‌പര്‍ശിക്കുന്നതിന് മുന്‍പ് ഫീല്‍ഡര്‍ക്ക് പന്തില്‍ പൂര്‍ണനിയന്ത്രണം ഉള്ളിടത്തോളം സമയം അത് വിക്കറ്റാണ്. അംപയര്‍മാരും അക്കാര്യമാകും നോക്കുക. ഇതാകും ഇവിടെയും സംഭവിച്ചതെന്നാണ് എനിക്ക് തോന്നുന്നത്.

ഈ സംഭവത്തില്‍ ധാരാളം ചര്‍ച്ചകള്‍ ഇനിയുമുണ്ടാകും. ഓസ്‌ട്രേലിയയില്‍ ഉള്ളതിനേക്കാള്‍ ഇന്ത്യയിലായിരിക്കും ഇതിനെപ്പറ്റി കൂടുതല്‍ സംസാരം ഉണ്ടാകുക. ഇന്ത്യന്‍ ആരാധകര്‍ ഇത് ഔട്ട് അല്ലെന്നും ഓസീസ് ആരാധകര്‍ ഔട്ട് ആണെന്നുമായിരിക്കും ചിന്തിക്കുക.

ഫീല്‍ഡ് അംപയര്‍ ഔട്ട് വിധിച്ചാലും തേര്‍ഡ് അംപയര്‍ക്ക് ആ തീരുമാനം അസാധുവാക്കാന്‍ കൂടുതല്‍ തെളിവ് കണ്ടെത്തേണ്ടി വന്നേക്കാം. എന്നാല്‍, ഇവിടെ അതിന് ആവശ്യമായ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് എനിക്ക് തോനുന്നുത്. ഇക്കാര്യത്തില്‍ ശരിയായ തീരുമാനമാണ് അംപയര്‍മാര്‍ സ്വീകരിച്ചെതെന്നാണ് ഞാന്‍ കരുതുന്നത്' -ഐസിസിയോട് റിക്കി പോണ്ടിങ് പറഞ്ഞു.

More Read : WTC Final | 'അത് ഔട്ടാണോ?'; ഗില്ലിനെ പുറത്താക്കിയ ക്യാച്ചിൽ വിവാദം, ഗ്രീൻ ചതിയനെന്ന് ആരാധകർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.