സതാംപ്ടണ്‍: പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ന്യൂസിലന്‍ഡ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു. നേരത്തെ മത്സരത്തിന്‍റെ ആദ്യദിനം മഴമൂലം പൂർണമായും ഉപേക്ഷിച്ചിരുന്നു. ഐസിസി റിസര്‍വ് ഡേ പ്രഖ്യാപിച്ചതിനാല്‍ ഇന്നു മുതൽ അഞ്ച് ദിവസം കളി നടക്കും.
ശനിയാഴ്ച സ്റ്റേഡിയത്തിലെ തെളിഞ്ഞ കാലാവസ്ഥയുടെ ചിത്രം കമേറ്റര്‍മാരുടെ പാനലിലുള്ള ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക് പങ്കുവെച്ചിരുന്നു. മത്സരം നടക്കുന്ന മുഴുവന്‍ ദിനങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. അതേസമയം ക്യാപ്റ്റനെന്ന നിലയില്‍ തന്‍റെ 61ാം ടെസ്റ്റ് മത്സരത്തിനാണ് വിരാട് കോലി ഇറങ്ങുന്നത്.
also read: മില്‍ഖ സിങ് 'ട്രാക്കിലെ രാജാവ്'
ഇതോടെ ഇന്ത്യന്‍ ടീമിനെ കൂടുതല്‍ ടെസ്റ്റുകളില്‍ നയിച്ച താരമെന്ന നേട്ടം കോലിക്ക് സ്വന്തമായി. മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ 60 മത്സരങ്ങളുടെ റെക്കോഡാണ് കോലി മറി കടന്നത്. രണ്ടു വര്‍ഷത്തോളം നീണ്ട മത്സരങ്ങള്‍ക്കൊടുവിലാണ് ഇന്ത്യയും ന്യൂസിലന്‍ഡും ഫൈനലിലെത്തിയത്.
പ്ലേയിങ് ഇലവന്‍
ഇന്ത്യ: ഇന്ത്യ- രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.
ന്യൂസിലന്‍ഡ്: ടോം ലാതം, ഡെവന്‍ കോണ്‍വേ, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), റോസ് ടെയ്‌ലര്‍, ഹെന്റി നിക്കോള്‍സ്, ബിജെ വാട്‌ലിങ് (വിക്കറ്റ് കീപ്പര്‍), കോളിന്‍ ഡി ഗ്രാന്‍ഡോം, കൈല്‍ ജാമിസണ്‍, ടിം സൗത്തി, നീല്‍ വാഗ്നര്‍, ട്രെന്‍റ് ബോള്‍ട്ട്.