ETV Bharat / sports

WTC Final| ആവേശപ്പോരിന് ഇനി മണിക്കൂറുകള്‍ മാത്രം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷ് ഫൈനല്‍ കാണാനുള്ള വഴിയറിയാം - Rohit Sharma

ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷ് ഫൈനലിന് നാളെ ഇംഗ്ലണ്ടിലെ കെന്നിങ്‌ടണ്‍ ഓവലില്‍ തുടക്കം.

WTC Final  India vs Australia  Ind vs Aus live streaming info  world test championship  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍  ഇന്ത്യ vs ഓസ്‌ട്രേലിയ  രോഹിത് ശര്‍മ  പാറ്റ് കമ്മിന്‍സ്  Rohit Sharma  Pat Cummins
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷ് ഫൈനല്‍ കാണാനുള്ള വഴിയറിയാം
author img

By

Published : Jun 6, 2023, 5:29 PM IST

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ കലാശപ്പോരിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇംഗ്ലണ്ടിലെ കെന്നിങ്‌ടണ്‍ ഓവലില്‍ നാളെ ആരംഭിക്കുന്ന മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ഓസ്ട്രേലിയയാണ് എതിരാളി. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് മൂന്ന് മുതല്‍ക്കാണ് (പ്രാദേശിക സമയം രാവിലെ 11 മണി) മത്സരം ആരംഭിക്കുക.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ കിരീടം തേടിയാണ് ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയും രണ്ടാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയും ഇറങ്ങുന്നത്. ചാമ്പ്യന്‍ഷിപ്പിന്‍റെ പ്രഥമ പതിപ്പില്‍ തന്നെ ഫൈനലില്‍ എത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടു. അന്ന് കയ്യകലത്തില്‍ നഷ്‌ടപ്പെട്ട കിരീടം നേടിയെടുക്കാനുറച്ചാവും ഇക്കൂറി ഇന്ത്യ ഇറങ്ങുക. ഓസീസിനിത് ആദ്യ ഫൈനലാണ്.

രോഹിത് ശര്‍മയ്‌ക്ക് കീഴില്‍ ഇറങ്ങുന്ന ഇന്ത്യയുടെ കരുത്ത് ബാറ്റിങ്ങാണ്. രോഹിത്തിനൊപ്പം മിന്നും ഫോമിലുള്ള ശുഭ്‌മാന്‍ ഗിൽ, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ എന്നിവരാണ് പ്രധാനികള്‍. പേസര്‍മാരെ പിന്തുണയ്‌ക്കുന്ന ഓവലില്‍ ജസ്പ്രിത് ബുംറയുടെ അഭാവം ഇന്ത്യയ്‌ക്ക് തിരിച്ചടിയാണ്. എന്നാല്‍ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും തിളങ്ങിയാല്‍ ഏതു ബാറ്ററുടേയും മുട്ടിടിപ്പിക്കാന്‍ സാധിക്കും.

പേസ് യൂണിറ്റില്‍ ബാക്കിയുള്ള സ്ഥാനത്തിനായി ഉമേഷ് യാദവ്, ശാര്‍ദുല്‍ താക്കൂര്‍, ജയ്‌ദേവ്‌ ഉനദ്‌ഘട്ട് എന്നിവര്‍ തമ്മിലാണ് മത്സരം. രണ്ട് സ്‌പിന്നര്‍മാരുമായി കളിക്കാന്‍ തീരുമാനിച്ചാല്‍ രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും ഒന്നിച്ച് കളിക്കാന്‍ ഇറങ്ങും. റിഷഭ്‌ പന്തിന്‍റെ അഭാവത്തില്‍ വിക്കറ്റ് കീപ്പറായി കെഎസ് ഭരത്, ഇഷാൻ കിഷന്‍ എന്നിവരില്‍ ആരാവും എത്തുകയെന്നത് കാത്തിരുന്ന് കാണേണ്ടിവരും.

മറുവശത്ത് ഏത് ടീമിനെയും ഭയപ്പെടുത്തുന്ന നിരയാണ് ഓസ്‌ട്രേലിയയ്‌ക്കുള്ളത്. ഡേവിഡ് വാർണർ, ഉസ്‌മാൻ ഖവാജ, മാർനസ് ലബുഷെയ്‌ന്‍, സ്റ്റീവൻ സ്മിത്ത് തുടങ്ങിയ താരങ്ങളാണ് ബാറ്റിങ് നിരയിലെ പ്രധാനികള്‍. ക്യാപ്റ്റന്‍ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാര്‍ക്ക്, നഥാൻ ലിയോണ്‍ എന്നിവരാണ് ബോളിങ് യൂണിറ്റിന്‍റെ ശക്തി.

പേസര്‍ ജോഷ് ഹേസൽവുഡിന് പരിക്കേറ്റത് മാത്രമാണ് ഓസീസിന്‍റെ തിരിച്ചടി. കഴിഞ്ഞ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസീസിനെ കീഴടക്കിയായിരുന്നു ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള വഴിവെട്ടിയത്. ഈ കണക്ക് കൂടെ വീട്ടാനുറച്ച് ഓസീസിറങ്ങുമ്പോള്‍ പോരാട്ടം കടുക്കുമെന്നുറപ്പ്.

മത്സരം കാണാനുള്ള വഴി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ടെലിവിഷനില്‍ സ്റ്റാര്‍ സ്പോര്‍ട്‌സ്‌ നെറ്റ്‌ വര്‍ക്കിലാണ് കാണാന്‍ സാധിക്കുക. ഡിസ്‌നി + ഹോട്സ്റ്റാറിലും മത്സരത്തിന്‍റെ തത്സമയ സംപ്രേക്ഷണമുണ്ട്.

ഇന്ത്യ സ്‌ക്വാഡ്: രോഹിത് ശർമ (സി), ശുഭ്‌മാൻ ഗിൽ, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ശ്രീകർ ഭരത് (ഡബ്ല്യു), ഇഷാൻ കിഷൻ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ശാർദുൽ താക്കൂർ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ജയദേവ് ഉനദ്ഘട്ട്.

ഓസ്‌ട്രേലിയ സ്‌ക്വാഡ്: ഡേവിഡ് വാർണർ, ഉസ്‌മാൻ ഖവാജ, മാർനസ് ലബുഷെയ്‌ന്‍, സ്റ്റീവൻ സ്‌മിത്ത്, ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്‌സ് കാരി(ഡബ്ല്യു), പാറ്റ് കമ്മിൻസ് (സി), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്‌കോട്ട് ബോളണ്ട്, ജോഷ് ഇംഗ്ലിസ്, ടോഡ് മർഫി, മൈക്കൽ നെസർ, മാർക്കസ് ഹാരിസ്.

ALSO READ: WTC Final | കിരീടം ആർക്ക്...? അഞ്ച് മുന്‍ താരങ്ങളുടെ പ്രവചനമിതാ...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.