ഓവൽ : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയുടെ റണ്‍മല പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് ആദ്യ പ്രഹരമെന്നോണം ശുഭ്‌മാൻ ഗില്ലിന്‍റെ വിക്കറ്റ് നഷ്‌ടമായിരിക്കുകയാണ്. 18 റണ്‍സ് നേടിയ താരം സ്‌കോട്ട് ബോളണ്ടിന്‍റെ പന്തിലാണ് പുറത്തായത്. സ്ലിപ് ഫീൽഡറായ കാമറൂണ്‍ ഗ്രീനിനാണ് ഗില്ലിന്‍റെ ക്യാച്ച് ലഭിച്ചത്. ഇപ്പോൾ ഈ ക്യാച്ചിനെച്ചൊല്ലിയുള്ള വിവാദമാണ് സോഷ്യൽ മീഡിയയിൽ കൊഴുക്കുന്നത്.
രണ്ടാം ഇന്നിങ്‌സിലെ എട്ടാം ഓവറിൽ ബോളണ്ടിന്‍റെ ആദ്യ പന്തിലാണ് ഗിൽ പുറത്താകുന്നത്. ബോളണ്ടിന്‍റെ തകർപ്പനൊരു പന്ത് ഗില്ലിന്‍റെ ബാറ്റിൽ തട്ടി സ്ലിപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്ന കാമറൂണ്‍ ഗ്രീനിന്‍റെ അടുത്തേക്കെത്തി. താരം അത് ഒറ്റക്കയ്യിൽ കോരിയെടുത്ത് വിക്കറ്റ് ആഘോഷം തുടങ്ങുകയും ചെയ്‌തിരുന്നു. എന്നാൽ ക്യാച്ച് എടുക്കുന്നതിന് മുൻപ് പന്ത് മൈതാനത്ത് തട്ടിയിരുന്നോ എന്ന സംശയം ഗില്ലിനും അമ്പയർമാർക്കും ഉണ്ടായി.
-
Crowd shouting "Cheater, Cheater". pic.twitter.com/qmaLUd2PiR
— Johns. (@CricCrazyJohns) June 10, 2023 " class="align-text-top noRightClick twitterSection" data="
">Crowd shouting "Cheater, Cheater". pic.twitter.com/qmaLUd2PiR
— Johns. (@CricCrazyJohns) June 10, 2023Crowd shouting "Cheater, Cheater". pic.twitter.com/qmaLUd2PiR
— Johns. (@CricCrazyJohns) June 10, 2023
തുടർന്ന് തേർഡ് അമ്പയറുടെ പരിശോധനയിൽ ബോൾ മൈതാനത്ത് തട്ടി എന്ന രീതിയിലാണ് ദൃശ്യങ്ങൾ സ്‌ക്രീനിൽ തെളിഞ്ഞത്. ഇതോടെ ഗ്രീനും നിരാശനായി. എന്നാൽ ഏറെ നേരത്തെ പരിശോധനകൾക്കൊടുവിൽ തേർഡ് അമ്പയർ അത് ഔട്ടായി വിധിക്കുകയായിരുന്നു. അമ്പയറിന്‍റെ തീരുമാനത്തിൽ ഏറെ നിരാശനായി ഗിൽ മടങ്ങിയപ്പോൾ വിക്കറ്റ് ലഭിച്ചതിന്‍റെ അത്‌ഭുതത്തിലായിരുന്നു ഗ്രീൻ.
-
A perfect picture of the catch by Green. pic.twitter.com/jg1lsN08kE
— Johns. (@CricCrazyJohns) June 10, 2023 " class="align-text-top noRightClick twitterSection" data="
">A perfect picture of the catch by Green. pic.twitter.com/jg1lsN08kE
— Johns. (@CricCrazyJohns) June 10, 2023A perfect picture of the catch by Green. pic.twitter.com/jg1lsN08kE
— Johns. (@CricCrazyJohns) June 10, 2023
ഗില്ലിന്‍റെ വിക്കറ്റ് ഗാലറിയിലുണ്ടായിരുന്ന കാണികൾക്കും വിശ്വസിക്കാനായില്ല. അവരിൽ ഒരു വിഭാഗം ഗ്രീനിന് നേരെ 'ചീറ്റർ' എന്ന് വിളിച്ച് പറയുന്നുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ക്യാച്ചിനെ ചൊല്ലി സമൂഹ മാധ്യമങ്ങളിൽ ആരാധകർ തമ്മിൽ പോരടിച്ചത്. പന്ത് മൈതാനത്ത് തട്ടി എന്നാണ് ഒരു കൂട്ടർ വാദിക്കുന്നത്.
-
This is out?? So funny 😂🤣
— Pbob (@PBOBishere) June 10, 2023 " class="align-text-top noRightClick twitterSection" data="
THIRD CLASS UMPIRING 🤬
NOT OUT 😔 pic.twitter.com/qT4NR2WGKM
">This is out?? So funny 😂🤣
— Pbob (@PBOBishere) June 10, 2023
THIRD CLASS UMPIRING 🤬
NOT OUT 😔 pic.twitter.com/qT4NR2WGKMThis is out?? So funny 😂🤣
— Pbob (@PBOBishere) June 10, 2023
THIRD CLASS UMPIRING 🤬
NOT OUT 😔 pic.twitter.com/qT4NR2WGKM
എന്നാൽ ക്യാച്ച് പിടിക്കുമ്പോൾ പന്തിനടിയിൽ ഗ്രീനിന്‍റെ വിരൽ ഉണ്ടായിരുന്നെന്നും അതിനാൽ അത് ഔട്ട് തന്നെയാണെന്നുമാണ് മറ്റൊരു കൂട്ടരുടെ വാദം. വിക്കറ്റിന് പിന്നാലെ മിനിട്ടുകൾക്കുള്ളിൽ തന്നെ 'നോട്ട്‌ഔട്ട്' എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങിൽ എത്തുകയും ചെയ്‌തു. നേരത്തെ ആദ്യ ഇന്നിങ്‌സിൽ അജിങ്ക്യ രഹാനയേയും തകർപ്പനൊരു ക്യാച്ചിലൂടെയാണ് കാമറൂണ്‍ ഗ്രീൻ പുറത്താക്കിയത്.
-
Such a shameful act - Cameron Green & Aus - Grow up and Live up to Sportsmanship!
— Sitab Chaudhary-Office (@sitab_chaudhary) June 10, 2023 " class="align-text-top noRightClick twitterSection" data="
What's 3rd umpire has done ?
Ball clearly touched the ground and hand was not below it. 🤔
Gill was not out!#WTCFinal #INDvsAUS @ICC @BCCI @ShubmanGill pic.twitter.com/NkhJMZB2SX
">Such a shameful act - Cameron Green & Aus - Grow up and Live up to Sportsmanship!
— Sitab Chaudhary-Office (@sitab_chaudhary) June 10, 2023
What's 3rd umpire has done ?
Ball clearly touched the ground and hand was not below it. 🤔
Gill was not out!#WTCFinal #INDvsAUS @ICC @BCCI @ShubmanGill pic.twitter.com/NkhJMZB2SXSuch a shameful act - Cameron Green & Aus - Grow up and Live up to Sportsmanship!
— Sitab Chaudhary-Office (@sitab_chaudhary) June 10, 2023
What's 3rd umpire has done ?
Ball clearly touched the ground and hand was not below it. 🤔
Gill was not out!#WTCFinal #INDvsAUS @ICC @BCCI @ShubmanGill pic.twitter.com/NkhJMZB2SX
പൊരുതാനുറച്ച് ഇന്ത്യ : അതേസമയം രണ്ടാം ഇന്നിങ്‌സിൽ ഓസ്‌ട്രേലിയയുടെ കൂറ്റൻ ലീഡ് പിന്തുടർന്നിറങ്ങിയ ഇന്ത്യ നിലവിൽ പൊരുതുകയാണ്. 444 റണ്‍സ് എന്ന കൂറ്റൻ വിജയലക്ഷ്യമാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയ ഇന്ത്യക്ക് മുന്നിൽ വച്ചിട്ടുള്ളത്. മത്സരത്തിന്‍റെ നാലാം ദിനമായ ഇന്ന് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 270 റണ്‍സ് എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ 469 റണ്‍സെടുത്ത ഓസീസിന് മറുപടിക്കിറങ്ങിയ ഇന്ത്യ 296 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ഒന്നാം ഇന്നിങ്‌സിൽ ഓസീസിന് 173 റണ്‍സിന്‍റെ ലീഡായിരുന്നു ഉണ്ടായിരുന്നത്. മാർനസ് ലബുഷെയ്‌ൻ (41), കാമറൂണ്‍ ഗ്രീൻ (25), മിച്ചൽ സ്റ്റാർക്ക് (41), പാറ്റ് കമ്മിൻസ് (5), എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് ഇന്ന് നഷ്‌ടമായത്. കമ്മിൻസ് പുറത്തായതിന് പിന്നാലെ ഓസ്‌ട്രേലിയ ഡിക്ലയർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ALSO READ : WTC Final | വിജയത്തിനായി വിയര്‍ക്കണം; ഇന്ത്യയ്‌ക്ക് മുന്നില്‍ റണ്‍മല തീര്‍ത്ത് ഓസീസ്