മെക്‌സികോ: ഡബ്ല്യുടിഎ ഫൈനൽസ് ടെന്നീസ് ടൂര്‍ണമെന്‍റില്‍ കിരീടം ചൂടി സ്‌പാനിഷ് താരം ഗാർബൈൻ മുഗുരുസ (Garbine Muguruza). കിരീടപ്പോരാട്ടത്തില്‍ എസ്റ്റോണിയന്‍ താരം അനെറ്റ് കോന്‍റവീറ്റിനെയാണ് (Anett Kontaveit) ലോക മൂന്നാം നമ്പറായ മുഗുരുസ (Garbine Muguruza ) കീഴടക്കിയത്.
മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് എട്ടാം സീഡായ കോന്‍റവീറ്റിനെ ആറാം സീഡായ മുഗുരുസ കീഴടക്കിയത്. രണ്ടാം സെറ്റില്‍ തകര്‍ച്ച നേരിട്ടതിന് പിന്നാലെ തുടര്‍ച്ചായായ നാല് ഗെയിമുകളും സ്വന്തമാക്കിയാണ് മുഗുരുസ മത്സരം സ്വന്തമാക്കിയത്. സ്‌കോര്‍: 6-3, 7-5.
also read: India vs New Zealand: രോഹിത്-ദ്രാവിഡ് യുഗത്തിന് വിജയത്തുടക്കം; കിവീസിനെ അഞ്ച് വിക്കറ്റിന് കീഴടക്കി
ഇതോടെ ഡബ്ല്യുടിഎ സിംഗിള്‍സ് കിരീടം (WTA Finals singles title) നേടുന്ന ആദ്യ സ്‌പാനിഷ് താരമെന്ന നേട്ടവും മുഗുരുസ സ്വന്തമാക്കി. സെമിയില്‍ സ്‌പാനിഷ് താരം പോള ബഡോസയെ തോൽപ്പിച്ചാണ് മുഗുരുസ ഫൈനലിനെത്തിയത്. അതേസമയം ഗ്രീസിന്‍റെ മരിയ സക്കാരിയെ (Maria Sakkari) കീഴടക്കിയാണ് കോന്‍റവീറ്റയുടെ ഫൈനല്‍ പ്രവേശനം.