സതാംപ്ടണ്‍ : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍റെ ആറാം ദിനം രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം പാളി. മഴ മാറിനിന്ന റിസര്‍വ് ദിനത്തിന്‍റെ ആദ്യ സെഷന്‍റെ തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ വിരാട് കോലിയും ചേതേശ്വര്‍ പൂജാരയും പുറത്ത്.
-
Virat Kohli 🤝 BJ Watling
— ICC (@ICC) June 23, 2021 " class="align-text-top noRightClick twitterSection" data="
A nice gesture from the Indian skipper congratulating the @BLACKCAPS wicket-keeper on the final day of his international career 🙌#WTC21 Final | #INDvNZ | #SpiritOfCricket pic.twitter.com/zcI47UFPAp
">Virat Kohli 🤝 BJ Watling
— ICC (@ICC) June 23, 2021
A nice gesture from the Indian skipper congratulating the @BLACKCAPS wicket-keeper on the final day of his international career 🙌#WTC21 Final | #INDvNZ | #SpiritOfCricket pic.twitter.com/zcI47UFPApVirat Kohli 🤝 BJ Watling
— ICC (@ICC) June 23, 2021
A nice gesture from the Indian skipper congratulating the @BLACKCAPS wicket-keeper on the final day of his international career 🙌#WTC21 Final | #INDvNZ | #SpiritOfCricket pic.twitter.com/zcI47UFPAp
29 പന്തിൽ 13 റൺസെടുത്ത കോലി ജാമിസണിന്‍റെ പന്തില്‍ ബിജെ വാട്‌ലിങ്ങിന് പിടികൊടുത്ത് മടങ്ങുകയായിരുന്നു. 80 പന്തിൽ നിന്ന് 15 റൺസെടുത്ത പൂജാരയേയും ജാമിസണ്‍ ടെയ്‌ലറുടെ കൈയിലെത്തിച്ചു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 49 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെടുത്തിട്ടുണ്ട്.
also read: ജീവിതത്തിന്‍റെ കളിക്കളത്തില്‍ മാനെക്ക് രക്ഷകന്‍റെ റോള്‍; നാട്ടുകാര്‍ക്കായി ആശുപത്രി
അജിങ്ക്യ രഹാനെ(9)യും റിഷഭ് പന്തു(21 )മാണ് ക്രീസിലുള്ളത്. കിവീസിന്‍റെ ഒന്നാം ഇന്നിങ്സ് സ്കോറായ 249ന് എതിരെ 63 റണ്‍സിന്‍റെ ലീഡാണ് നിലവില്‍ ഇന്ത്യയ്ക്കുള്ളത്.
അതേസമയം രണ്ട് വിക്കറ്റിന് 64 റൺസെന്ന നിലയിലാണ് ഇന്ത്യ അഞ്ചാം ദിനം ബാറ്റിങ് അവസാനിപ്പിച്ചത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (30), ശുഭ്മാന്‍ ഗില്‍ (8) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്.