അൽ അമീറത്ത്: റണ്‍ ഒഴുകിയ ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് ഫൈനലിൽ ഏഷ്യ ലയണ്‍സിനെ വീഴ്‌ത്തി വേൾഡ് ജയന്‍റ്സ്. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ 25 റണ്‍സിന്‍റെ തകർപ്പൻ വിജയത്തോടെയാണ് വേൾഡ് ജയന്‍റ്സ് കിരീടത്തിൽ മുത്തമിട്ടത്. വേൾഡ് ജയന്‍റ്സിന്‍റെ 257 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഏഷ്യ ലയണ്‍സിന് ഏട്ട് വിക്കറ്റ് നഷ്‌ടത്തിൽ 231 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു. വെടിക്കെട്ട് ബാറ്റിങ്ങുമായി തിളങ്ങിയ കോറി ആൻഡേഴ്‌സനാണ് (43 പന്തിൽ 94) വേൾഡ് ജയന്‍റ്സിന്‍റെ വിജയത്തിന് ചുക്കാൻ പിടിച്ചത്.
-
Battle after battle the legends have proved their mettle. And tonight they ended the legendary war and hoisted their victory flag.
— Legends League Cricket (@llct20) January 29, 2022 " class="align-text-top noRightClick twitterSection" data="
Tonight’s victory, ladies and gentlemen, will surely go down in history.#GameOfGOATs #Howzat #LegendsLeagueCricket #LLCT20 #T20Cricket #Cricket22 pic.twitter.com/xcV6E8FJe9
">Battle after battle the legends have proved their mettle. And tonight they ended the legendary war and hoisted their victory flag.
— Legends League Cricket (@llct20) January 29, 2022
Tonight’s victory, ladies and gentlemen, will surely go down in history.#GameOfGOATs #Howzat #LegendsLeagueCricket #LLCT20 #T20Cricket #Cricket22 pic.twitter.com/xcV6E8FJe9Battle after battle the legends have proved their mettle. And tonight they ended the legendary war and hoisted their victory flag.
— Legends League Cricket (@llct20) January 29, 2022
Tonight’s victory, ladies and gentlemen, will surely go down in history.#GameOfGOATs #Howzat #LegendsLeagueCricket #LLCT20 #T20Cricket #Cricket22 pic.twitter.com/xcV6E8FJe9
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വേൾഡ് ജയന്‍റ്സ് അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 256 റണ്‍സ് എടുത്തു. കോറി ആൻഡേഴ്‌സനെക്കൂടാതെ കെവിൻ പീറ്റേഴ്‌സണ്‍(48), ബ്രാഡ് ഹാഡിൽ(37), ഡാരൻ സമി(38) എന്നിവരും മികച്ച രീതിയിൽ ബാറ്റ് വീശി. ഏഷ്യ ലയൻസിനായി നുവാൻ കുലശേഖര മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ചാമിന്ദ വാസ്, മുത്തയ്യ മുരളീധരൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
-
The picture says it all. Champions rock. #LegendsLeagueCricket https://t.co/1gOyvWl2G8
— Legends League Cricket (@llct20) January 29, 2022 " class="align-text-top noRightClick twitterSection" data="
">The picture says it all. Champions rock. #LegendsLeagueCricket https://t.co/1gOyvWl2G8
— Legends League Cricket (@llct20) January 29, 2022The picture says it all. Champions rock. #LegendsLeagueCricket https://t.co/1gOyvWl2G8
— Legends League Cricket (@llct20) January 29, 2022
ALSO READ: ISL: 'കബഡി കളിക്കാനുള്ള താരങ്ങൾ മാത്രമേ നിലവിൽ ടീമിലുള്ളു'; ആശങ്ക പങ്കുവച്ച് ഇവാൻ വുകോമനോവിച്ച്
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഏഷ്യ ലയണ്‍സിൽ ക്യാപ്‌റ്റൻ മിസ്‌ബാഹ് ഉൾ ഹക്ക് ഒഴികെ എല്ലാവരും മോശമല്ലാത്ത സ്കോർ നേടിയെങ്കിലും വിജയം മാത്രം നേടാനായില്ല. മുഹമ്മദ് യൂസഫ്(39), സനത് ജയസൂര്യ (38), തിലകരത്നെ ദില്‍ഷന്‍ (25), ഉപുല്‍ തരംഗ (25), അസ്‌ഗര്‍ അഫ്‌ഗാന്‍ (24), മുഹമ്മദ് റഫീഖ് (22), നുവാന്‍ കുലശേഖര (17), ചാമിന്ദ വാസ് (15) എന്നിവരും തങ്ങളുടേതായ സംഭാവനകള്‍ നല്‍കി.
വേൾഡ് ജയന്‍റ്സിനായി ആൽബി മോർക്കൽ മൂന്നും, മോണ്ടി പനേസർ രണ്ടും വിക്കറ്റ് വീഴ്‌ത്തി. കെവിൻ പീറ്റേഴ്‌സണ്‍, മോണി മോർക്കൽ, സൈഡ്ബോട്ടം എന്നിവർ ഓരോ വിക്കറ്റും നേടി. ഇന്ത്യൻ താരങ്ങളുടെ ടീമായ ഇന്ത്യ മഹാരാജാസ് ഫൈനൽ കാണാതെ നേരത്തെ പുറത്തായിരുന്നു.