ഹെെദരാബാദ്: ഇടത് തോളിലെ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ദിനചര്യകളിലേക്ക് മടങ്ങിയെത്തിയതായി അറിയിച്ച് ഇന്ത്യയുടെ മിഡില്‍ ഓര്‍ഡര്‍ ബാറ്റ്സ്മാന്‍ ശ്രേയസ് അയ്യർ. 'വര്‍ക്ക് ഇന്‍ പ്രോഗ്രസ്' എന്നെഴുതി വീട്ടില്‍ വ്യായാമം ചെയ്യുന്ന ഒരു വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ടാണ് താരം ഇക്കാര്യമറിയിച്ചത്.
-
Work in progress 🚧 Watch this space 😏 pic.twitter.com/HyVC8036yh
— Shreyas Iyer (@ShreyasIyer15) May 13, 2021 " class="align-text-top noRightClick twitterSection" data="
">Work in progress 🚧 Watch this space 😏 pic.twitter.com/HyVC8036yh
— Shreyas Iyer (@ShreyasIyer15) May 13, 2021Work in progress 🚧 Watch this space 😏 pic.twitter.com/HyVC8036yh
— Shreyas Iyer (@ShreyasIyer15) May 13, 2021
മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെ 26കാരനായ ശ്രേയസിന്‍റെ ഇടത് തോളിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഏപ്രില്‍ എട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം, ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു. പരിക്കേറ്റതിനെ തുടര്‍ന്ന് ഐപിഎല്ലിന്‍റെ ഈ സീസണില്‍ കഴിഞ്ഞ മത്സരങ്ങളില്‍ കളിക്കാന്‍ ശ്രേയസിനായിരുന്നില്ല.