ഓക്‌ലന്‍ഡ്: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തകര്‍പ്പന്‍ റെക്കോഡുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയതോടെയാണ് മിതാലി ഈ നേട്ടം സ്വന്തമാക്കിയത്. വനിതാ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി സ്വന്തമാക്കിയ താരങ്ങളില്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ ഡെബീ ഹോക്‌ലിയുടെ റെക്കോഡിനൊപ്പമെത്തി മിതാലി.
-
A captain's knock by Mithali Raj bringing up her fifty 🙌#CWC22 pic.twitter.com/ETld1R829d
— ICC (@ICC) March 19, 2022 " class="align-text-top noRightClick twitterSection" data="
">A captain's knock by Mithali Raj bringing up her fifty 🙌#CWC22 pic.twitter.com/ETld1R829d
— ICC (@ICC) March 19, 2022A captain's knock by Mithali Raj bringing up her fifty 🙌#CWC22 pic.twitter.com/ETld1R829d
— ICC (@ICC) March 19, 2022
ഇരുവര്‍ക്കും 12 അർദ്ധ സെഞ്ച്വറികളാണ് ലോകകപ്പ് കരിയറിലുള്ളത്. തന്‍റെ ആറാം ഏകദിന ലോകകപ്പ് കളിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ മുന്‍ ഇംഗ്ലണ്ട് താരം ഷാര്‍ലറ്റ് എഡ്‌വേര്‍ഡ്‌സിനെ മറികടന്നാണ് റെക്കോഡ് പങ്കിട്ടത്.
ഓസ്‌ട്രേലിയക്കെതിരെ 77 പന്തിലാണ് മിതാലി രാജ് അര്‍ധ ശതകം പൂര്‍ത്തിയാക്കിയത്. ഈ ലോകകപ്പിൽ മിതാലിയുടെ ആദ്യ ഫിഫ്റ്റിയും കരിയറിലെ 63-ാം അര്‍ധ സെഞ്ചുറിയമാണിത്.
ALSO READ: Women's World Cup: ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് 278 റൺസ് വിജയലക്ഷ്യം
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അര്‍ധ സെഞ്ചുറി നേടിയ യസ്‌തിക ഭാട്ടിയ, ക്യാപ്റ്റന്‍ മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരുടെ അര്‍ധ സെഞ്ചുറി മികവില്‍ 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്‌ടത്തില്‍ 277 റണ്‍സെടുത്തു.