ഓക്‌ലൻഡ്: ഐസിസി വനിത ലോകകപ്പിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് മികച്ച സ്‌കോർ. 6 ഓവറിൽ 28 റൺസിനിടെ ഓപ്പണർമാരെ നഷ്‌ടമായ ഇന്ത്യ അർദ്ധ സെഞ്ച്വറി നേടിയ ഹർമൻപ്രീത് കൗർ (57), മിതാലി രാജ് (68), യാസ്‌തിക ഭാട്ടിയ (59) എന്നിവരുടെ ബാറ്റിങ് പിൻബലത്തിലാണ് ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 277 റൺസ് നേടിയത്. അവസാന വിക്കറ്റിൽ 28 പന്തിൽ 34 റൺസ് നേടിയ പൂജ വസ്‌ത്രാക്കറുടെ പ്രകടനവും നിർണായകമായി.
ടൂർണമെന്‍റിൽ മികച്ച ഫോമിലുള്ള ബാറ്റർ സ്‌മൃതി മന്ദാനയും സഹ ഓപ്പണർ ഷഫാലി വർമയും ഡാർസി ബ്രൗണിന്‍റെ മുന്നിൽ കീഴടങ്ങി. ക്യാപ്റ്റൻ മിതാലി രാജ് രക്ഷാപ്രവർത്തനം ഏറ്റെടുത്ത് യാസ്‌തിക ഭാട്ടിയയ്‌ക്കൊപ്പം 130 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തു. ഓസ്‌ട്രേലിയയ്‌ക്കായി ഡാർസി ബ്രൗൺ മൂന്ന് വിക്കറ്റും അലന കിംഗ് രണ്ട് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ഓസ്‌ട്രേലിയ 10.2 ഓവറിൽ വിക്കറ്റ് നഷ്‌മില്ലാതെ 70 റൺസെടുത്തിട്ടുണ്ട്. 25 റൺസുമായി റേയ്‌ച്ചൽ ഹെയ്‌നസും 43 റൺസോടെ അലീസ ഹീലിയുമാണ് ക്രീസിൽ. ഓസ്‌ട്രേലിയക്ക് ജയിക്കാനായി 39 ഓവറിൽ 208 റൺസ് കൂടെ വേണം.
ALSO READ: WOMENS WCUP: മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞു വീണ് വെസ്റ്റ് ഇൻഡീസ് താരം