ചെസ്റ്റർ ലെ സ്ട്രീറ്റ് (ഇംഗ്ലണ്ട്) : ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ പെണ്‍പടയ്ക്ക് തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 133 റണ്‍സ് വിജയലക്ഷ്യം 13-ാം ഓവറില്‍ 9 വിക്കറ്റ് ശേഷിക്കെയാണ് ആതിഥേയര്‍ മറികടന്നത്. നാല് വിക്കറ്റ് നേടി ഇന്ത്യന്‍ ബാറ്റര്‍മാരെ എറിഞ്ഞൊതുക്കിയ സാറ ഗ്ലെന്‍ ആണ് കളിയിലെ താരം. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് വനിതകള്‍ 1-0ന് മുന്നിലെത്തി.
133 റൺസ് പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് വനിതകള്‍ക്കായി ഓപ്പണര്‍മാരായ ഡാനി വയറ്റും, സോഫിയ ഡങ്ക്ലിയും ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 60 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 16 പന്തില്‍ 24 റണ്‍സ് നേടിയ ഡാനി വയറ്റിന്‍റെ വിക്കറ്റ് സ്‌നേഹ റാണയാണ് നേടിയത്.
-
Glenny finishes with career best figures of 4-23 from 4 overs 🥵#ENGvsIND pic.twitter.com/1i71F0hc7o
— England's Barmy Army (@TheBarmyArmy) September 10, 2022 " class="align-text-top noRightClick twitterSection" data="
">Glenny finishes with career best figures of 4-23 from 4 overs 🥵#ENGvsIND pic.twitter.com/1i71F0hc7o
— England's Barmy Army (@TheBarmyArmy) September 10, 2022Glenny finishes with career best figures of 4-23 from 4 overs 🥵#ENGvsIND pic.twitter.com/1i71F0hc7o
— England's Barmy Army (@TheBarmyArmy) September 10, 2022
-
That's that from the first T20I.
— BCCI Women (@BCCIWomen) September 10, 2022 " class="align-text-top noRightClick twitterSection" data="
England chase down the target in 13 overs. Win by 9 wickets and go 1-0 up in the series.
Scorecard - https://t.co/F0BWspRvjN #ENGvIND pic.twitter.com/PV1MUjExDs
">That's that from the first T20I.
— BCCI Women (@BCCIWomen) September 10, 2022
England chase down the target in 13 overs. Win by 9 wickets and go 1-0 up in the series.
Scorecard - https://t.co/F0BWspRvjN #ENGvIND pic.twitter.com/PV1MUjExDsThat's that from the first T20I.
— BCCI Women (@BCCIWomen) September 10, 2022
England chase down the target in 13 overs. Win by 9 wickets and go 1-0 up in the series.
Scorecard - https://t.co/F0BWspRvjN #ENGvIND pic.twitter.com/PV1MUjExDs
മൂന്നാമതായി ക്രീസിലെത്തിയ ആലീസ് കാപ്‌സി, സോഫിയ ഡങ്ക്ലി സഖ്യത്തിന്‍റെ അപരാജിത കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ അനായാസ ജയത്തിലേക്ക് നയിക്കുകയായിരുന്നു. 44 പന്തില്‍ 61 റണ്‍സ് നേടിയ സോഫിയ ഡന്‍ക്ലിയാണ് ഇംഗ്ലണ്ട് ടോപ് സ്‌കോറര്‍. ആലിസ് ക്യാപ്‌സി 20 പന്തില്‍ 32 റൺസ് നേടി.
24 പന്തില്‍ 29 റണ്‍സ് നേടിയ ദീപ്‌തി ശര്‍മയാണ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സ്‌മൃതി മന്ദാന (20), ഷഫാലി വെര്‍മ (14), ഹര്‍മന്‍പ്രീത് കൗര്‍ (20) എന്നിവര്‍ക്കാര്‍ക്കും തിളങ്ങാനാകാതിരുന്നത് ഇന്ത്യയ്‌ക്ക് തിരിച്ചടിയായി. ഇംഗ്ലണ്ടിനായി സാറ ഗ്ലെന്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ ഫ്രേയ ഡേവിസ്, ബ്രയോണി സ്മിത്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.