ETV Bharat / sports

വനിത ഏഷ്യ കപ്പ്: അര്‍ധ സെഞ്ചുറിയുമായി സബിനേനി മേഘ്‌ന; മലേഷ്യയ്‌ക്ക് 182 റണ്‍സ് വിജയ ലക്ഷ്യം

ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്‌ക്കായി ഓപ്പണര്‍മാരായ സബിനേനി മേഘ്‌ന-ഷഫാലി വര്‍മ എന്നിവര്‍ 116 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി.

women s asia cup 2022  women s asia cup  india women vs malaysia women  IND W vs ML W  IND W vs ML W score updates  വനിത ഏഷ്യ കപ്പ്  ഇന്ത്യ vs മലേഷ്യ  സബിനേനി മേഘ്‌ന  ഷഫാലി വര്‍മ  Sabbhineni Meghana  Shafali Verma
വനിത ഏഷ്യ കപ്പ്: അര്‍ധ സെഞ്ചുറിയുമായി സബിനേനി മേഘ്‌ന; ഇന്ത്യയ്‌ക്കെതിരെ മലേഷ്യയ്‌ക്ക് 182 റണ്‍സ് വിജയ ലക്ഷ്യം
author img

By

Published : Oct 3, 2022, 3:10 PM IST

സിൽഹെറ്റ്: വനിത ഏഷ്യ കപ്പ് ടി20 ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കെതിരെ മലേഷ്യയ്‌ക്ക് 182 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തിലാണ് 181 റണ്‍സെടുത്തത്. സബിനേനി മേഘ്‌നയുടെ അര്‍ധ സെഞ്ചുറി പ്രകടനമാണ് ഇന്ത്യയ്‌ക്ക് തുണയായത്.

53 പന്തില്‍ 69 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്‌ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സബിനേനി മേഘ്‌നയും ഷഫാലി വര്‍മയും നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 116 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും ഉയര്‍ത്തിയത്. 13ാം ഓവറിന്‍റെ അഞ്ചാം പന്തില്‍ മേഘ്‌നയെ പുറത്താക്കി മലേഷ്യന്‍ ക്യാപ്റ്റന്‍ വിനിഫ്രെഡ് ദുരൈസിങ്കമാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

11 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു മേഘ്‌നയുടെ ഇന്നിങ്‌സ്. തുടര്‍ന്നെത്തിയ റിച്ച ഘോഷുമൊത്ത് സ്‌കോര്‍ ഉയര്‍ത്തുന്നതിനെ ഷഫാലി പുറത്തായി. 19ാം ഓവറിലെ ആദ്യ പന്തില്‍ നൂർ ദാനിയ സ്യുഹാദ താരത്തെ ബൗള്‍ഡാക്കുകയായിരുന്നു. 39 പന്തില്‍ 46 റണ്‍സായിരുന്നു ഷഫാലിയുടെ ഇന്നിങ്‌സ്.

തുടര്‍ന്നെത്തിയ കെപി നവ്‌ഗിരെ (0), രാധ യാദവ് (8) എന്നിവര്‍ വേഗം തിരിച്ച് കയറി. 19 പന്തില്‍ 33 റണ്‍സുമായി റിച്ച ഘോഷും 4 പന്തില്‍ 12 റണ്‍സുമായി ദയാലന്‍ ഹേമലതയും പുറത്താവാതെ നിന്നു. മലേഷ്യയ്‌ക്കായി വിനിഫ്രെഡ് ദുരൈസിങ്കം മൂന്ന് ഓവറില്‍ 38 റണ്‍സ് വഴങ്ങിയും നൂർ ദാനിയ ഒരു ഓവറില്‍ ഒമ്പത് റണ്‍സ് വിട്ടുകൊടുത്തും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.