ETV Bharat / sports

വനിത ഏഷ്യ കപ്പ്: ഇന്ത്യയ്‌ക്ക് ഏഴാം കിരീടം; ശ്രീലങ്കയെ തകര്‍ത്തത് എട്ട് വിക്കറ്റിന് - സ്‌മൃതി മന്ദാന

അര്‍ധ സെഞ്ച്വറിയുമായി പുറത്താവാതെ നിന്ന സ്‌മൃതി മന്ദാനയാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്.

women s asia cup 2022  women s asia cup  indw vs slw  india vs sri lanka  women s asia cup 2022 final highlights  വനിത ഏഷ്യ കപ്പ്  ഇന്ത്യ vs ശ്രീലങ്ക  ഇന്ത്യ വനിത ക്രിക്കറ്റ് ടീം  സ്‌മൃതി മന്ദാന  Smriti Mandana
വനിത ഏഷ്യ കപ്പ്: ഇന്ത്യയ്‌ക്ക് ഏഴാം കിരീടം; ശ്രീലങ്കയെ തര്‍ത്തത് എട്ട് വിക്കറ്റിന്
author img

By

Published : Oct 15, 2022, 3:45 PM IST

സിൽഹെറ്റ്: വനിത ഏഷ്യ കപ്പില്‍ ഇന്ത്യയ്‌ക്ക് ഏഴാം കിരീടം. ഫൈനലില്‍ ശ്രീലങ്കന്‍ വനിതകളെ എട്ട് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 65 റണ്‍സാണ് നേടിയത്.

മറുപടിക്കിറങ്ങിയ ഇന്ത്യ 8.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി 71 റണ്‍സെടുത്തു. അര്‍ധ സെഞ്ച്വറിയുമായി പുറത്താവാതെ നിന്ന സ്‌മൃതി മന്ദാനയാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. 25 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 51 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്.

14 പന്തില്‍ 11 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പിന്തുണ നല്‍കി. ഷഫാലി വര്‍മ (5), ജമീമ റോഡ്രിഗസ് (2) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. ലങ്കയ്‌ക്കായി ഇനോക രണവീര, കവിഷ ദില്‍ഹരി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

നേരത്തെ ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ലങ്കയെ ഇന്ത്യന്‍ ബോളര്‍മാര്‍ എറിഞ്ഞ് ഒതുക്കുകയായിരുന്നു. രേണുക സിങ് മൂന്ന് ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. രാജേശ്വരി ഗെയ്‌കവാദ്, സ്‌നേഹ് റാണ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

22 പന്തില്‍ 18 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഇനോക രണവീരയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ഒഷാദി രണസിന്‍ഹേ (13) ആണ് രണ്ടക്കം കണ്ട മറ്റൊരു താരം. ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടു (12), അനുഷ്‌ക സഞ്ജീവനി (2), ഹര്‍ഷിത മാധവി (1), ഹസിരി പെരേര (0), കവിഷ ദില്‍ഹരി (1), നിലക്ഷ ഡിസില്‍വ (6) , മൽഷ ഷെഹാനി (0), സുഗന്ധിക കുമാരി (6) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. അച്ചിനി കുലസൂരിയ (6) രണവീരയ്‌ക്കൊപ്പം പുരത്താവാതെ നിന്നു. ഇന്നിങ്‌സിലാകെ അഞ്ച് ഫോറുകള്‍ മാത്രമാണ് ലങ്കയ്‌ക്ക് കണ്ടെത്താന്‍ കഴിഞ്ഞത്.

2004ല്‍ ആരംഭിച്ച ടൂര്‍ണമെന്‍റിന്‍റെ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇന്ത്യയ്‌ക്ക് കിരീടം നഷ്‌ടമായത്. 2018ല്‍ ഫൈനലിലെത്തിയെങ്കിലും ബംഗ്ലാദേശിനോട് പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ഇത് അഞ്ചാം തവണയാണ് ശ്രീലങ്ക ഫൈനലില്‍ തോല്‍ക്കുന്നത്. 14 വര്‍ഷത്തിന് ശേഷമായിരുന്നു ലങ്ക ഏഷ്യ കപ്പ് ഫൈനലിനിറങ്ങിയത്.

ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലെത്തിയ ഇന്ത്യ തായ്‌ലന്‍ഡിനെ 74 റണ്‍സിന് തോല്‍പ്പിച്ചാണ് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. അവേശം അവസാന പന്ത് വരെ നീണ്ട രണ്ടാം സെമിയില്‍ പാകിസ്ഥാനെ ഒരു റണ്‍സിന് കീഴടക്കിയായിരുന്നു ലങ്കന്‍ വനിതകളുടെ ഫൈനല്‍ പ്രവേശം.

ഇന്ത്യൻ വനിതകൾ: ഷഫാലി വർമ, സ്‌മൃതി മന്ദാന, ഹർമൻപ്രീത് കൗർ (ക്യാപ്‌റ്റൻ), ദയാലൻ ഹേമലത, ദീപ്‌തി ശർമ, ജെമീമ റോഡ്രിഗസ്, സ്നേഹ റാണ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), പൂജ വസ്ത്രാകർ, രാധ യാദവ്, രേണുക സിങ്.

ശ്രീലങ്ക വനിതകൾ: ഹാസിനി പെരേര, ചമാരി അട്ടപ്പട്ടു (ക്യാപ്‌റ്റൻ), ഹർഷിത മാധവി, അനുഷ്‌ക സഞ്ജീവനി(വിക്കറ്റ് കീപ്പർ), നിലാക്ഷി ഡി സിൽവ, കവിഷ ദിൽഹാരി, മൽഷ ഷെഹാനി, ഒഷാദി രണസിൻഹേ, സുഗന്ധിക കുമാരി, ഇനോക രണവീര, അച്ചിനി കുലസൂര്യ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.