ETV Bharat / sports

WI vs IND | ചെറുതായൊന്ന് വിറപ്പിച്ച് വിന്‍ഡീസ് പേസര്‍മാര്‍, പതറാതെ വിരാട് കോലി ; ആദ്യ ദിനം ഇന്ത്യ മികച്ച നിലയില്‍ - യശസ്വി ജയ്‌സ്വാള്‍

രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി എന്നിവരുടെ അര്‍ധസെഞ്ച്വറികളുടെ കരുത്തില്‍ വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ദിനം 288 റണ്‍സാണ് നേടിയത്

WI vs IND  WI vs IND Second Test  WI vs IND Second Test Day One  Virat Kohli  Ravindra Jadeja  West Indies  India  ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്  വിരാട് കോലി  രവീന്ദ്ര ജഡേജ  രോഹിത് ശര്‍മ  യശസ്വി ജയ്‌സ്വാള്‍  ഇന്ത്യ വിന്‍ഡീസ് ടെസ്റ്റ്
WI vs IND
author img

By

Published : Jul 21, 2023, 8:51 AM IST

പോര്‍ട്ട് ഓഫ് സ്‌പെയിന്‍ : വെസ്റ്റ് ഇന്‍ഡീസിനെതിരായ (West Indies) രണ്ടാം ടെസ്റ്റില്‍ ഇന്ത്യ (India) മികച്ച നിലയില്‍. നാല് വിക്കറ്റ് നഷ്‌ടത്തില്‍ 288 റണ്‍സാണ് മത്സരത്തിന്‍റെ ഒന്നാം ദിനത്തില്‍ ഇന്ത്യ നേടിയത്. 87 റണ്‍സുമായി വിരാട് കോലിയും (Virat Kohli) 36 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുമാണ് (Ravindra Jadeja) ക്രീസില്‍. ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, അജിങ്ക്യ രഹാനെ എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ദിനത്തില്‍ ഇന്ത്യയ്‌ക്ക് നഷ്‌ടമായത്.

പരമ്പരയില്‍ ഇന്ത്യയ്‌ക്കൊപ്പമെത്താന്‍ വിന്‍ഡീസിന് ഈ മത്സരം ഏറെ നിര്‍ണായകമാണ്. ഇനിയൊരു അവസരമില്ലാത്തതുകൊണ്ട് തന്നെ ജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ പ്രതീക്ഷിക്കുന്നില്ല. മത്സരത്തില്‍ ടോസ് ഭാഗ്യം തുണച്ചത് ആതിഥേയരെ ആയിരുന്നു.

ടോസ് നേടിയ വിന്‍ഡീസ് നായകന്‍ ക്രെയ്‌ഗ് ബ്രാത്ത്‌വെയ്‌റ്റ് ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനയച്ചു. ആദ്യ മത്സരത്തിലെ ദുരന്തം ഒഴിവാക്കാന്‍ കൂടി ആയിരുന്നിരിക്കാം അത്തരത്തിലൊരു നീക്കം. എന്നാല്‍, തങ്ങളുടെ പദ്ധതിക്ക് അനുസരിച്ച പോലെ ആയിരുന്നില്ല വിന്‍ഡീസിന് കാര്യങ്ങള്‍ സംഭവിച്ചത്.

ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും യശസ്വി ജയ്‌സ്വാളും ചേര്‍ന്ന് ശ്രദ്ധയോടെ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തി. ഇതോടെ ഡൊമിനിക്ക ക്വീന്‍സ് പാര്‍ക്കിലും ആവര്‍ത്തിക്കുമെന്ന തോന്നലുണ്ടായി. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ രണ്ട് പേരും സെഞ്ച്വറി നേടിയിരുന്നു.

ഇരുവരും ആദ്യ സെഷനില്‍ തന്നെ അര്‍ധ സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കി. രോഹിത് സാവധാനം റണ്‍സ് കണ്ടെത്താനായിരുന്നു ശ്രമിച്ചത്. മറുവശത്ത് ജയ്‌സ്വാള്‍ ആകട്ടെ ആക്രമിച്ചും പ്രതിരോധിച്ചും റണ്‍സ് കണ്ടെത്തി. ആദ്യ സെഷനുള്ളില്‍ തന്നെ ഈ കൂട്ടുകെട്ട് പൊളിക്കാന്‍ വിന്‍ഡീസിന് അവസരമുണ്ടായിരുന്നു.

എന്നാല്‍, ഫീല്‍ഡില്‍ വരുത്തിയ പിഴവുകള്‍ അവര്‍ക്ക് തിരിച്ചടിയാണ് സമ്മാനിച്ചത്. 121 റണ്‍സാണ് ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. രണ്ടാം സെഷനില്‍ വിന്‍ഡീസ് പേസര്‍മാര്‍ പതിയെ താളം കണ്ടെത്തി.

ആദ്യം അര്‍ധസെഞ്ച്വറി പിന്നിട്ട ജയ്‌സ്വാളിനെയാണ് (57) അവര്‍ വീഴ്‌ത്തിയത്. ജേസണ്‍ ഹോള്‍ഡറായിരുന്നു വിക്കറ്റ് ടേക്കര്‍. 139 റണ്‍സായിരുന്നു രോഹിത് ജയ്‌സ്വാള്‍ സഖ്യം ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ശുഭ്‌മാന്‍ ഗില്‍ ഈ മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സിലും നിരാശപ്പെടുത്തി.

രണ്ട് ഫോറുകള്‍ പായിക്കാന്‍ കഴിഞ്ഞെങ്കിലും 12 പന്തില്‍ 10 റണ്‍സ് നേടിയ ഗില്‍ കെമാര്‍ റോച്ചിന്‍റെ പന്തില്‍ പുറത്താവുകയായിരുന്നു. തൊട്ടുപിന്നാലെ രോഹിത് ശര്‍മയെ (80) ക്ലീന്‍ ബൗള്‍ഡാക്കി ജോമല്‍ വാരിക്കാന്‍ വിന്‍ഡീസിന് ആഘോഷിക്കാനുള്ള വകയുണ്ടാക്കി. അജിങ്ക്യ രഹാനെയുടെ കാര്യവും ആദ്യ മത്സരത്തിന് സമാനമായിരുന്നു.

അഞ്ചാമനായി ക്രീസിലെത്തിയ താരം 8 റണ്‍സാണ് ആകെ നേടിയത്. മത്സരത്തിന്‍റെ ആദ്യ സെഷന്‍ ഇന്ത്യയ്‌ക്കൊപ്പമായിരുന്നെങ്കില്‍ രണ്ടാം സെഷന്‍ പിടിച്ചത് വിന്‍ഡീസാണ്. ഈ സെഷനില്‍ 24.4 ഓവറില്‍ 61 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് അവര്‍ ഇന്ത്യയുടെ നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

വിരാട് കോലിയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് ഒന്നാം ദിനത്തിന്‍റെ അവസാന സെഷന്‍ ഇന്ത്യയുടെ വരുതിയിലാക്കി. 182-4 എന്ന നിലയില്‍ ഒത്തുചേര്‍ന്ന ഇരുവരും അഞ്ചാം വിക്കറ്റില്‍ ഇതുവരെ 106 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

Also Read : Virat Kohli at 500 | 'ഇതൊരു വലിയ യാത്രയായിരുന്നു...' ; കരിയറിലെ സുപ്രധാന നാഴികക്കല്ലിനെക്കുറിച്ച് വിരാട് കോലി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.