ETV Bharat / sports

WI vs IND | പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ, രണ്ടാം ഏകദിനം ഇന്ന്; തുടരുമോ പരീക്ഷണങ്ങള്‍..? അവസരം കാത്ത് സഞ്ജുവും - വിരാട് കോലി

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം അഞ്ച് വിക്കറ്റിന് ജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം.

WI vs IND  WI vs IND Second ODI  India vs West Indies  Cricket Live  WI vs IND Second ODI Match Preview  WI vs IND Second ODI Match Preview Malayalam  Kensington Oval  Sanju Samson  Virat Kohli  Rohit Sharma  ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്  ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിനം  ഇന്ത്യ  വെസ്റ്റ് ഇന്‍ഡീസ്  സഞ്ജു സാംസണ്‍  വിരാട് കോലി  രോഹിത് ശര്‍മ
WI vs IND
author img

By

Published : Jul 29, 2023, 10:29 AM IST

ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ (West Indies) ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിന സീരീസും ലക്ഷ്യമിട്ട് ടീം ഇന്ത്യ (India) ഇന്നിറങ്ങും. ഇന്ത്യന്‍ സമയം രാത്രി ഏഴ് മണിക്ക് ബാര്‍ബഡോസിലെ (Barbados) കെന്‍സിങ്ടണ്‍ ഓവലിലാണ് (Kensington Oval) പരമ്പരയിലെ രണ്ടാം മത്സരം ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ ബാറ്റിങ് ഓര്‍ഡറില്‍ വമ്പന്‍ പരീക്ഷണം നടത്തി വിന്‍ഡീസിനെതിരെ അഞ്ച് വിക്കറ്റിന് ജയം നേടാനായതിന്‍റെ ആത്മവിശ്വാസത്തിലായിരിക്കും രോഹിത് ശര്‍മയും (Rohit Sharma) സംഘവും ഇന്ന് ഇറങ്ങുന്നത്.

വമ്പന്‍ പരീക്ഷണങ്ങളായിരുന്നു ബാര്‍ബഡോസില്‍ തന്നെ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ നടത്തിയത്. ടോസ് നേടി ആദ്യം ബൗള്‍ ചെയ്‌ത ഇന്ത്യ സ്‌പിന്നര്‍മാരുടെ കരുത്തില്‍ വിന്‍ഡീസിനെ 23 ഓവറില്‍ 114 റണ്‍സില്‍ എറിഞ്ഞിട്ടിരുന്നു. മറുപടി ബാറ്റിങ്ങില്‍ സര്‍പ്രൈസ് മാറ്റങ്ങളാണ് ടീം ഇന്ത്യ നടത്തിയത്.

ഇന്ത്യയ്‌ക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്‌തിരുന്ന നായകന്‍ രോഹിത് ശര്‍മ ആദ്യ മത്സരത്തില്‍ ഏഴാം നമ്പറിലാണ് ബാറ്റ് ചെയ്യാന്‍ എത്തിയത്. സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി ആ മത്സരത്തില്‍ ബാറ്റ് ചെയ്‌തിരുന്നില്ല. നാലാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമില്‍ സ്ഥാനം പിടിച്ച ഇഷാന്‍ കിഷനായിരുന്നു ശുഭ്‌മാന്‍ ഗില്ലിനൊപ്പം ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്‌തത്.

ഇന്ന് (ജൂലൈ 29) നടക്കുന്ന രണ്ടാം മത്സരത്തിലും ഇന്ത്യന്‍ ടീം പരീക്ഷണം ആവര്‍ത്തിക്കുമോയെന്നാണ് ആരാധകരുടെ ചിന്ത. അങ്ങനെ വന്നാല്‍, മലയാളിതാരം സഞ്ജു സാംസണ്‍ (Sanju Samson) ഇന്ന് പ്ലെയിങ് ഇലവനിലേക്ക് എത്തുമോയെന്നും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്. ഇഷാന്‍ കിഷന്‍ മികവ് തുടരുന്ന സാഹചര്യത്തില്‍ വിക്കറ്റ് കീപ്പറായി സഞ്‌ജു ടീമിലേക്ക് എത്താന്‍ സാധ്യതയില്ല.

ഈ സാഹചര്യത്തില്‍ സൂര്യകുമാര്‍ യാദവിനെ മാറ്റിനിര്‍ത്തുകയാണെങ്കില്‍ മാത്രമായിരിക്കും സഞ്ജുവിന് ടീമിലേക്ക് എത്താന്‍ കഴിയുക. ഇന്നും കളിക്കാന്‍ കഴിയില്ലെങ്കില്‍ സഞ്ജുവിന്‍റെ ലോകകപ്പ് മോഹങ്ങള്‍ തുലാസിലാകാന്‍ സാധ്യതയുണ്ട്. ബൗളിങ് നിരയില്‍ ഇന്ന് കാര്യമായ മാറ്റങ്ങളൊന്നും ഇന്ന് ഉണ്ടായേക്കില്ല.

Also Read : Sanju Samson | കണക്കിലെ കളിയില്‍ മുന്നില്‍ സഞ്ജു, 'ടീമിലെത്താനുള്ള കളി' കൂടി പഠിക്കണമെന്ന് ആരാധകർ...

മറുവശത്ത്, ഇന്ത്യയ്‌ക്കെതിരെ ശക്തമായി തിരിച്ചടിക്കാനുള്ള ശ്രമത്തിലാണ് വിന്‍ഡീസ്. ബാറ്റിങ്ങില്‍ നായകന്‍ ഷായ് ഹോപ്പിലാണ് അവരുടെ പ്രതീക്ഷ. ഹെറ്റ്‌മെയര്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ താളം കണ്ടെത്തിയാല്‍ ആദ്യ മത്സരത്തിലേതുപോലെ വലിയ തകര്‍ച്ചയെ നേരിടാതെ അവര്‍ക്ക് ഒരുപക്ഷെ രക്ഷപ്പെടാന്‍ സാധിച്ചേക്കും. ബൗളര്‍മാരും മികവ് കാട്ടിയാലെ കരുത്തുറ്റ ഇന്ത്യന്‍ ബാറ്റിങ് നിരയെ വിന്‍ഡീസിന് പിടിച്ചുകെട്ടാന്‍ സാധിക്കൂ.

മത്സരം ലൈവായി കാണാന്‍ : ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് (ജൂലൈ 29) ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ (Kensington Oval) രാത്രി ഏഴ് മണിക്കാണ് ആരംഭിക്കുന്നത്. ഇന്ത്യന്‍ സമയം വൈകുന്നേരം ആറരയ്‌ക്കാണ് ടോസ്. ഡിഡി സ്‌പോര്‍ട്‌സ് (DD Sports) ചാനലിലൂടെയാണ് ഇന്ത്യയില്‍ മത്സരത്തിന്‍റെ തത്സമയ സംപ്രേഷണം.

ജിയോ സിനിമ (Jio Cinema) ആപ്പ്, വെബ്‌സൈറ്റ് എന്നിവയിലൂടെ മത്സരം ഓണ്‍ലൈനായി സ്‌ട്രീം ചെയ്യാം. കൂടാതെ, ഫാന്‍കോഡ് (FanCode) ആപ്പിലൂടെയും മത്സരം ലൈവായി കാണാന്‍ സാധിക്കും.

ഇന്ത്യ ഏകദിന സ്‌ക്വാഡ് : രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശാർദുൽ താക്കുർ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്‌ഘട്ട്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാർ.

വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ് : ഷായ് ഹോപ് (ക്യാപ്റ്റന്‍), റോവ്മാന്‍ പവല്‍ (വൈസ് ക്യാപ്റ്റന്‍), അലിക്ക് അതനാസെ, യാന്നിക്ക് കറിയ, കെസി കാര്‍ട്ടി, ഡൊമിനിക് ഡ്രേക്ക്‌സ്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, അല്‍സാരി ജോസഫ്, ബ്രാന്‍ഡന്‍ കിങ്, കെയ്‌ല്‍ മെയേഴ്‌സ്, ഗുഡകേഷ് മോട്ടി, ജെയ്‌ഡന്‍ സീല്‍സ്, റൊമാരിയോ ഷെപ്പേര്‍ഡ്, കെവിന്‍ സിന്‍ക്ലെയര്‍, ഒഷെയ്ന്‍ തോമസ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.