ബാര്‍ബഡോസ് : വെസ്‌റ്റ് ഇന്‍ഡീസിനെതിരായ (West Indies) ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യ (India) ഇന്നിറങ്ങും. രാത്രി 7 മണിക്ക് കെന്‍സിങ്‌ടണ്‍ ഓവലിലാണ് (Kensington Oval) മത്സരം. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയില്‍ ഉള്ളത്.
രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 1-0ന് സ്വന്തമാക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ഏഷ്യ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കെ അവസാനവട്ട ഒരുക്കങ്ങള്‍ നടത്താനുള്ള അവസരം കൂടിയാണ് രോഹിത്തിനും സംഘത്തിനും ഈ പരമ്പര. സഞ്ജു സാംസൺ (Sanju Samson), സൂര്യകുമാർ യാദവ് (Suryakumar Yadav), ഇഷാൻ കിഷൻ (Ishan Kishan), യുസ്‌വേന്ദ്ര ചാഹൽ (Yuzvendra Chahal) എന്നീ താരങ്ങള്‍ക്ക് വിന്‍ഡീസിനെതിരായ മത്സരങ്ങള്‍ ഏറെ നിര്‍ണായകമാണ്.
-
Test Cricket ✅
— BCCI (@BCCI) July 26, 2023 " class="align-text-top noRightClick twitterSection" data="
On to the ODIs 😎📸#TeamIndia | #WIvIND pic.twitter.com/2jcx0s4Pfw
">Test Cricket ✅
— BCCI (@BCCI) July 26, 2023
On to the ODIs 😎📸#TeamIndia | #WIvIND pic.twitter.com/2jcx0s4PfwTest Cricket ✅
— BCCI (@BCCI) July 26, 2023
On to the ODIs 😎📸#TeamIndia | #WIvIND pic.twitter.com/2jcx0s4Pfw
കഴിഞ്ഞ ലോകകപ്പിലേത് പോലെ ഇക്കുറിയും ഇന്ത്യയുടെ നാലാം നമ്പറില്‍ ആര് ബാറ്റ് ചെയ്യും എന്നതില്‍ ഇതുവരെ ഒരു വ്യക്തതയും വന്നിട്ടില്ല. ശ്രേയസ് അയ്യരുടെ ഫിറ്റ്‌നസ് ഇപ്പോഴും ആശങ്കയായി തുടരുന്ന സാഹചര്യത്തില്‍ നാലാം നമ്പറില്‍ സ്ഥാനം ഉറപ്പാക്കാന്‍ സൂര്യകുമാര്‍ യാദവിന് ഈ അവസരം മുതലെടുത്തേ മതിയാകൂ. വാഹനാപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്തിന് ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പും ഏറെക്കുറെ നഷ്‌ടമായേക്കുമെന്നുറപ്പാണ്.
ഈ സാഹചര്യത്തില്‍, ശസ്‌ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിക്കുന്ന കെഎല്‍ രാഹുല്‍ ഒന്നാം വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമിലേക്ക് എത്തിയേക്കും. ഇങ്ങനെ വന്നാല്‍ ഒഴിവുവരുന്ന രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി മത്സരിക്കുന്നത് സഞ്‌ജു സാംസണും ഇഷാന്‍ കിഷനും ചേര്‍ന്നായിരിക്കും. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇരുവരും ഇടം നേടിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
-
#TeamIndia Captain @ImRo45 on the importance of West Indies series 🔽#WIvIND pic.twitter.com/hSDjubcSNr
— BCCI (@BCCI) July 26, 2023 " class="align-text-top noRightClick twitterSection" data="
">#TeamIndia Captain @ImRo45 on the importance of West Indies series 🔽#WIvIND pic.twitter.com/hSDjubcSNr
— BCCI (@BCCI) July 26, 2023#TeamIndia Captain @ImRo45 on the importance of West Indies series 🔽#WIvIND pic.twitter.com/hSDjubcSNr
— BCCI (@BCCI) July 26, 2023
വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ അര്‍ധസെഞ്ച്വറിയടിച്ച് മികവ് കാട്ടിയ ഇഷാന്‍ കിഷന്‍ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടീമില്‍ ഇടം നേടാനാണ് സാധ്യത. വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷന്‍ എത്തിയാല്‍ മധ്യനിരയിലെ ഒരു സ്ഥാനം സൂര്യകുമാര്‍ യാദവിനോ അല്ലെങ്കില്‍ സഞ്‌ജു സാംസണിനോ ലഭിച്ചേക്കും.
ഇന്ന് നടക്കുന്ന ആദ്യ ഏകദിനത്തില്‍ മൂന്ന് സ്‌പിന്നര്‍മാരെ കളിപ്പിക്കാനാണ് തീരുമാനമെങ്കില്‍ രവീന്ദ്ര ജഡേജ (Ravindra Jadeja), കുല്‍ദീപ് യാദവ് (Kuldeep Yadav) എന്നിവര്‍ക്കൊപ്പം ചാഹലും ടീമിലേക്ക് എത്തിയേക്കും. മറുവശത്ത്, ഏകദിന ലോകകപ്പിന് യോഗ്യത നേടാനാകാത്ത വിന്‍ഡീസ് ഇന്ത്യയ്‌ക്കെതിരെ ശക്തമായ പോരാട്ടം കാഴ്‌ചവയ്ക്കാനുള്ള ഒരുക്കത്തിലാണ്.
-
ODI 𝙍𝙀𝘼𝘿𝙔! 👌 👌#TeamIndia | #WIvIND pic.twitter.com/tYf0wGq7tR
— BCCI (@BCCI) July 26, 2023 " class="align-text-top noRightClick twitterSection" data="
">ODI 𝙍𝙀𝘼𝘿𝙔! 👌 👌#TeamIndia | #WIvIND pic.twitter.com/tYf0wGq7tR
— BCCI (@BCCI) July 26, 2023ODI 𝙍𝙀𝘼𝘿𝙔! 👌 👌#TeamIndia | #WIvIND pic.twitter.com/tYf0wGq7tR
— BCCI (@BCCI) July 26, 2023
ഇന്ത്യ ഏകദിന സ്‌ക്വാഡ് : രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശാർദുൽ താക്കുർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്‌ഘട്ട്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാർ
വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ് : ഷായ് ഹോപ് (ക്യാപ്റ്റന്‍), റോവ്മാന്‍ പവല്‍ (വൈസ് ക്യാപ്റ്റന്‍), അലിക്ക് അത്നാസെ, യാന്നിക്ക് കറിയ, കെസി കാര്‍ട്ടി, ഡൊമിനിക് ഡ്രേക്ക്‌സ്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, അല്‍സാരി ജോസഫ്, ബ്രാന്‍ഡന്‍ കിങ്, കെയ്‌ല്‍ മെയേഴ്‌സ്, ഗുഡകേഷ് മോട്ടി, ജെയ്‌ഡന്‍ സീല്‍സ്, റൊമാരിയോ ഷെപ്പേര്‍ഡ്, കെവിന്‍ സിന്‍ക്ലെയര്‍, കെവിന്‍ സിന്‍ക്ലെയര്‍, ഒഷെയ്ന്‍ തോമസ്.