ETV Bharat / sports

WI vs IND| RP 17 ബാറ്റുകൊണ്ട് ഒറ്റക്കയ്യൻ സിക്‌സ്... ഇഷാന്‍റെ അർധസെഞ്ച്വറിയില്‍ നിറഞ്ഞത് റിഷഭ് പന്ത്

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഫോര്‍മാറ്റിലെ തന്‍റെ കന്നി അര്‍ധ സെഞ്ചുറി ഇഷാന്‍ കിഷന്‍ അടിച്ചെടുത്തത് റിഷഭ്‌ പന്തിന്‍റെ ബാറ്റുകൊണ്ട്.

Ishan Kishan maiden Test fifty  Ishan Kishan  Ishan Kishan on Rishabh Pant  Rishabh Pant  west indies vs india  ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്  ഇഷാന്‍ കിഷന്‍  ഇഷാന്‍ കിഷന്‍ ടെസ്റ്റ് അര്‍ധ സെഞ്ചുറി  റിഷഭ്‌ പന്ത്  രോഹിത് ശര്‍മ  Rohit sharma
ഇഷാന്‍ കിഷന്‍
author img

By

Published : Jul 24, 2023, 3:45 PM IST

Updated : Jul 24, 2023, 4:24 PM IST

പോര്‍ട്ട് ഓഫ്‌ സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാന്‍ കിഷന്‍ തന്‍റെ കന്നി അര്‍ധ സെഞ്ചുറി നേടുമ്പോള്‍ അടിമുടി നിറഞ്ഞ് നിന്നത് റിഷഭ്‌ പന്ത് (Rishabh Pant ). അപകടത്തെ തുടര്‍ന്ന് ടീമിന് പുറത്തായ പന്ത് സമ്മാനിച്ച ബാറ്റുകൊണ്ട് പന്തിന്‍റെ ഒറ്റക്കയ്യന്‍ ശൈലിയില്‍ സിക്‌സറടിച്ചുകൊണ്ടായിരുന്നു ഇഷാന്‍ കിഷന്‍ (Ishan Kishan) ടെസ്റ്റിലെ തന്‍റെ ആദ്യ അര്‍ധ സെഞ്ചുറി അടിച്ചെടുത്തത്. ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ്‌ പന്ത് കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ കാര്‍ അപടകത്തില്‍ പരിക്കേറ്റ് പുറത്തായതായിരുന്നു.

വൈറലായി ആർപിയും ജെഴ്‌സി നമ്പറും: റിഷഭ് പന്തിന് പകരക്കാരനായി കെഎസ് ഭരത്താണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ അടക്കം ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പറായത്. എന്നാല്‍ ഭരതിന് ഫോം നഷ്ടമായതോടെയാണ് ഇഷാന്‍ കിഷൻ പ്ലേയിങ് ഇലവനിലെത്തിയത്. അത് മുതലാക്കിയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇഷാൻ കിഷൻ അർധ സെഞ്ച്വറി തികച്ചത്. അന്‍പത് കടന്നതിന് ശേഷം ഇഷാന്‍ ഉയര്‍ത്തിയ ബാറ്റില്‍ സ്‌പോൺസർമാരുടെ ലോഗോയ്‌ക്ക് താഴെയായി ആര്‍പി 17 എന്ന് എഴുതിയിട്ടുണ്ട്. പന്തിന്‍റെ ജഴ്‌സി നമ്പറാണ് 17. ഇതിന്‍റെ ക്ലോസ് അപ്പ് ദൃശ്യങ്ങള്‍ നിലവില്‍ വൈറലാണ്.

നാലാം ദിന മത്സരം അവസാനിച്ചതിന് ശേഷം ഇഷാന്‍ കിഷന്‍ റിഷഭിനെ കുറിച്ച് സംസാരിക്കുകയും ചെയ്‌തിരുന്നു. വിന്‍ഡീസിലേക്ക് വരുന്നതിന് മുമ്പ് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ വച്ച് തന്‍റെ ബാറ്റിങ്ങിന് ആവശ്യമായ നിര്‍ദേശങ്ങള്‍ പന്ത് നല്‍കിയതായാണ് ഇഷാന്‍ പറഞ്ഞത്.

  • Ishan Kishan talking about Rishabh Pant helped him before this tour and he thanked to Rishabh Pant - Beautiful.pic.twitter.com/sJ5mmBNBh4

    — CricketMAN2 (@ImTanujSingh) July 24, 2023 " class="align-text-top noRightClick twitterSection" data=" ">

"ഞങ്ങള്‍ തമ്മില്‍ അണ്ടര്‍ 19 കാലം തൊട്ടുള്ള പരിചയമാണത്. എന്‍റെ കളി ശൈലിയെക്കുറിച്ച് അവന് നന്നായി അറിയാം. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ വച്ച് ആരെങ്കിലും എനിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ തന്നിരുന്നെങ്കില്‍ എന്ന് വിചാരിച്ചിരുന്നു. എന്‍റെ ഭാഗ്യമെന്ന് പറയട്ടെ, പന്ത് അവിടെ ഉണ്ടായിരുന്നു. ഞാന്‍ ബാറ്റ് പിടിക്കുന്ന രീതിയെ കുറിച്ച് ഞങ്ങള്‍ തമ്മില്‍ സാംസാരിച്ചു"- ഇഷാന്‍ കിഷന്‍ പറഞ്ഞു.

വിസ്‌ഡര്‍പാര്‍ക്കില്‍ നടന്ന ആദ്യ ടെസ്റ്റിലൂടെ അരങ്ങേറ്റം നടത്തിയ 25-കാരനായ ഇഷാന് മത്സരത്തില്‍ കാര്യമായ ബാറ്റിങ് അവസരം ലഭിച്ചിരുന്നില്ല. പോര്‍ട്ട് ഓഫ്‌ സ്‌പെയിനില്‍ പുരോഗമിക്കുന്ന രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ താരം നിരാശപ്പെടുത്തുകയും ചെയ്‌തിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം ലഭിച്ച താരം നാലാം നമ്പറിലാണ് ക്രീസിലെത്തിയത്.

ടീമിന്‍റെ പദ്ധതിയ്‌ക്ക് അനുസരിച്ച് അതിവേഗമായിരുന്നു പന്തിനെപ്പോലെ ഇടങ്കയ്യനായ ഇഷാന്‍ കിഷന്‍ കളിച്ചത്. ഇഷാന്‍ തന്‍റെ കന്നി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിതിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്നിങ്‌സ് ഡിക്ലര്‍ ചെയ്യുകയും ചെയ്തു. 34 പന്തുകളില്‍ 52 റണ്‍സടിച്ചായിരുന്നു ഇഷാന്‍ മടങ്ങിയത്. നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതാണ് 25-കാരന്‍റെ ഇന്നിങ്‌സ്.

അതേസമയം രണ്ടാം ടെസ്റ്റിന്‍റെ അവസാന ദിനമായ ഇന്ന് ഇന്ത്യ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. സന്ദര്‍ശകര്‍ രണ്ടാം ഇന്നിങ്‌സിന് ശേഷം ഉയര്‍ത്തിയ 366 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടരുന്ന വിന്‍ഡീസ് നാലാം ദിനത്തില്‍ സ്റ്റമ്പെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 76 റണ്‍സെന്ന നിലയിലാണ്. ഇതോടെ ശേഷിക്കുന്ന എട്ട് വിക്കറ്റുകള്‍ വീഴ്‌ത്താന്‍ കഴിഞ്ഞാല്‍ ഇന്ത്യയ്‌ക്ക് രണ്ട് മത്സര പരമ്പര തൂത്തുവാരാം. മറുവശത്ത് 289 റണ്‍സ് നേടിയാല്‍ മത്സരം സ്വന്തമാക്കുന്നതിനൊപ്പം പരമ്പരയിലും ഇന്ത്യയ്‌ക്കൊപ്പമെത്താന്‍ വിന്‍ഡീസിന് കഴിയും.

ALSO READ: 'ഇന്നലെ വരെ ടിവിയില്‍ കണ്ട താരങ്ങള്‍ എന്നെ കെട്ടിപ്പിടിക്കുന്നു' ; കന്നി വിക്കറ്റ് ആഘോഷം സ്വപ്‌നതുല്യമെന്ന് മുകേഷ് കുമാര്‍

Last Updated : Jul 24, 2023, 4:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.