ETV Bharat / sports

ഹാര്‍ദിക്കിന് കട്ട പിന്തുണ 'അര്‍ധ സെഞ്ചുറിയൊക്കെ ഒരു നേട്ടമാണോ?'; ഹർഷ ഭോഗ്‌ലെ പറയുന്നു - ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ തിലക് വര്‍മയ്ക്ക് അര്‍ധ സെഞ്ചുറി നഷ്‌ടമായതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ഹർഷ ഭോഗ്‌ലെ.

Harsha Bhogle Supports Hardik Pandya  Harsha Bhogle on Hardik Pandya  Harsha Bhogle  Hardik Pandya  Tilak Varma  Harsha Bhogle twiiter  ഹർഷ ഭോഗ്‌ലെ  ഹാര്‍ദിക്കിനെ പിന്തുണച്ച് ഹർഷ ഭോഗ്‌ലെ  ഹാര്‍ദിക് പാണ്ഡ്യ  തിലക് വര്‍മ  ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്  WI vs IND
ഹാര്‍ദിക്കിന് കട്ട പിന്തുണയുമായി ഹർഷ ഭോഗ്‌ലെ
author img

By

Published : Aug 11, 2023, 2:27 PM IST

മുംബൈ: വെസ്റ്റ് ഇന്‍ഡീസിന് എതിരായ മൂന്നാം ടി20യില്‍ ഇന്ത്യ വിജയിച്ചുവെങ്കിലും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ എയറിലായിരുന്നു. യുവ ബാറ്റര്‍ തിലക് വര്‍മയ്‌ക്ക് അര്‍ധ സെഞ്ചുറി തികയ്‌ക്കാന്‍ അവസരം നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നത്. മത്സരത്തിന്‍റെ 17-ാം ഓവറിന്‍റെ അഞ്ചാം പന്ത് ഹാര്‍ദിക് നേരിടാന്‍ ഒരുങ്ങവെ വെറും രണ്ട് റണ്‍സ് മാത്രമായിരുന്നു ഇന്ത്യയ്‌ക്ക് വിജയത്തിനായി വേണ്ടിയിരുന്നത്.

  • I am puzzled by the discussion around Tilak Varma missing out on a 50. It isn't a landmark, in fact other than a century (which is rare), there are no landmarks in T20 cricket. We are far too obsessed with individual achievement within a team sport. I don't believe 50s should be…

    — Harsha Bhogle (@bhogleharsha) August 10, 2023 " class="align-text-top noRightClick twitterSection" data=" ">

നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ഉണ്ടായിരുന്ന തിലക്‌ വര്‍മ 49 റണ്‍സിലായിരുന്നു നിന്നിരുന്നത്. ഇതോടെ ആര്‍ധ സെഞ്ചുറി തികയ്‌ക്കാന്‍ ഹാര്‍ദിക് തിലകിന് അവസരം നല്‍കുമെന്ന് ആരാധകര്‍ കരുതിയെങ്കിലും അതുണ്ടായില്ല. പകരം ധോണി സ്റ്റൈലില്‍ സിക്‌സര്‍ പറത്തിക്കൊണ്ട് ഹാര്‍ദിക് ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഹാര്‍ദിക്കിന്‍റെ സ്വാര്‍ഥതയാണിതെന്നായിരുന്നു ഇതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍.

എന്നാലിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് പ്രശസ്‌ത കമന്‍റേറ്ററും ക്രിക്കറ്റ് പണ്ഡിതനുമായ ഹർഷ ഭോഗ്‌ലെ. അര്‍ധ സെഞ്ചുറി നേടുകയെന്നത് ടി20 ക്രിക്കറ്റില്‍ ഒരു നാഴികകല്ല് അല്ലെന്നാണ് ഹർഷ ഭോഗ്‌ലെ പറയുന്നത്. ഇത്തരം ചര്‍ച്ചകള്‍ തന്നെ ആശ്ചര്യപ്പെടുത്തിയെന്നും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി.

"തിലക് വര്‍മയ്ക്ക് അര്‍ധ സെഞ്ചുറി നഷ്‌ടമായതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എന്നെ ശരിക്കും ആശ്ചര്യപ്പെടുത്തി. ടി20 ക്രിക്കറ്റില്‍ അതൊരു നാഴികകല്ല് അല്ല, അപൂര്‍വമായി പിറക്കുന്ന സെഞ്ചുറികള്‍ മാത്രമാണ് ഫോര്‍മാറ്റിലെ നാഴികക്കല്ലുകള്‍. ഒരു ടീം സ്‌പോർട്‌സിലെ വ്യക്തിഗത നേട്ടങ്ങളിൽ നമ്മള്‍ വളരെയധികം ശ്രദ്ധാലുക്കളാണ്.

എന്നാല്‍ ടി20 ക്രിക്കറ്റില്‍ അര്‍ധ സെഞ്ചുറി നേടുന്നത് വ്യക്തിഗത നേട്ടമായി അടയാളപ്പെടുത്തുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കഴിയുന്നത്ര വേഗത്തില്‍ റണ്‍സ് കണ്ടെത്തുകയെന്നുള്ളതാണ് പ്രധാനം'' - ഹർഷ ഭോഗ്‌ലെ ട്വിറ്ററില്‍ കുറിച്ചു.

ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഏഴ്‌ വിക്കറ്റുകള്‍ക്കാണ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 164 റണ്‍സ് എടുത്താണ് വിജയം ഉറപ്പിച്ചത്.

സൂര്യകുമാര്‍ യാദവിന്‍റെ വെടിക്കെട്ട് അര്‍ധ സെഞ്ചുറിയാണ് ഇന്ത്യയെ അനായസ വിജയത്തിലേക്ക് നയിച്ചത്. 44 പന്തുകളില്‍ 83 റണ്‍സായിരുന്നു സൂര്യകുമാര്‍ യാദവ് അടിച്ച് കൂട്ടിയത്. 37 പന്തുകളില്‍ നിന്നായിരുന്നു തിലക് 49* റണ്‍സ് നേടിയത്. ഹാര്‍ദി പാണ്ഡ്യ 15 പന്തുകളില്‍ 20 റണ്‍സുമായും പുറത്താവാതെ നിന്നു.

വിജയത്തോടെ പരമ്പര വിജയിക്കാമെന്ന സന്ദര്‍ശകരുടെ പ്രതീക്ഷകള്‍ക്ക് ജീവന്‍ വച്ചു. ആദ്യ രണ്ട് മത്സരങ്ങളിലും വിന്‍ഡീസ് വിജയിച്ചിരുന്നു. അതേസമയം നാളെയാണ് ഫ്ലോറിഡയിലെ സെൻട്രൽ ബ്രോവാർഡ് റീജിയണൽ പാർക്കിലാണ് നാലാം ടി20 നടക്കുക. വിജയിക്കായാല്‍ അതിഥേയര്‍ക്ക് 2-2ന് ഒപ്പമെത്താന്‍ സന്ദര്‍ശകര്‍ക്ക് കഴിയും. മറിച്ചാണെങ്കില്‍ പരമ്പര നഷ്‌ടപ്പെടും.

ALSO READ: Tilak Varma |'തിലക് പൊന്നാണ്', ഇന്ത്യയ്ക്കായി മിന്നിത്തിളങ്ങുമെന്ന് രോഹിത് ശർമ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.