ബാര്‍ബഡോസ് : വമ്പന്‍ പരീക്ഷണങ്ങള്‍ ബാറ്റിങ് ഓര്‍ഡറില്‍ നടത്തിയ വെസ്‌റ്റ് ഇന്‍ഡീസിനെതിരായ (West Indies) ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് (India) ജയം. 115 റണ്‍സ് വിജയലക്ഷ്യം 22.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് ഇന്ത്യ മറികടന്നത്. ബാറ്റിങ്ങില്‍ ഇഷാന്‍ കിഷന്‍ (Ishan Kishan) അര്‍ധസെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ ബൗളിങ്ങില്‍ കുല്‍ദീപ് യാദവിന്‍റെ (Kuldeep Yadav) പ്രകടനമാണ് ആതിഥേയരെ എറിഞ്ഞ് വീഴ്‌ത്തിയത്.
മത്സരത്തില്‍ നായകന്‍ രോഹിത് ശര്‍മ (Rohit Sharma) ഏഴാം നമ്പറിലാണ് ഇന്ത്യയ്‌ക്കായി ബാറ്റ് ചെയ്യാനെത്തിയത്. വിരാട് കോലി (Virat Kohli) മത്സരത്തില്‍ ബാറ്റിങ്ങിന് പോലുമെത്തിയില്ല. മറ്റ് താരങ്ങള്‍ക്ക് അവസരം നല്‍കാനായിരുന്നു ഇരുവരുടെയും ശ്രമമെങ്കിലും ആ പരീക്ഷണത്തില്‍ ഭാഗ്യം കൊണ്ടാണ് ടീം ഇന്ത്യ രക്ഷപ്പെട്ടത്.
-
Starting the ODI series on a winning note 👏 👏#TeamIndia | #WIvIND pic.twitter.com/fVbEHRSmAw
— BCCI (@BCCI) July 27, 2023 " class="align-text-top noRightClick twitterSection" data="
">Starting the ODI series on a winning note 👏 👏#TeamIndia | #WIvIND pic.twitter.com/fVbEHRSmAw
— BCCI (@BCCI) July 27, 2023Starting the ODI series on a winning note 👏 👏#TeamIndia | #WIvIND pic.twitter.com/fVbEHRSmAw
— BCCI (@BCCI) July 27, 2023
കെന്‍സിങ്‌ടണ്‍ ഓവലില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ആതിഥേയര്‍ 23 ഓവറില്‍ 114 റണ്‍സിന് ഓള്‍ഔട്ട് ആയി. ഇന്ത്യയ്‌ക്ക് വേണ്ടി കുല്‍ദീപ് യാദവ് നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റാണ് വീഴ്‌ത്തിയത്. നായകന്‍ ഷായ് ഹോപ് മാത്രമായിരുന്നു വിന്‍ഡീസിനായി പോരാടിയത്.
മറുപടി ബാറ്റിങ്ങില്‍ സര്‍പ്രൈസ് മാറ്റങ്ങളായിരുന്നു ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡറില്‍. മത്സരത്തില്‍ നാലാമനായി ടീമില്‍ ഇടം പിടിച്ച ഇഷാന്‍ കിഷന്‍ ശുഭ്‌മാന്‍ ഗില്ലിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തു. ഇരു യുവതാരങ്ങള്‍ക്കും ചേര്‍ന്ന് പ്രതീക്ഷിച്ചൊരു തുടക്കം ഇന്ത്യയ്‌ക്കായി നല്‍കാനായില്ല.
സ്‌കോര്‍ ബോര്‍ഡില്‍ 18 റണ്‍സ് മാത്രം ഉള്ളപ്പോള്‍ ശുഭ്‌മാന്‍ ഗില്ലിനെ ഇന്ത്യയ്‌ക്ക് നഷ്‌ടമായി. ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലെ ആദ്യ മത്സരത്തിലും നിറം മങ്ങിയ ഗില്‍ 16 പന്തില്‍ 7 റണ്‍സ് മാത്രം നേടി പുറത്താവുകയായിരുന്നു. ജെയ്‌ഡന്‍ സീല്‍സായിരുന്നു ഇന്ത്യന്‍ ഓപ്പണറെ മടക്കിയത്.
-
For his brilliant bowling performance to set up India's win, Kuldeep Yadav bags the Player of the Match award in the first ODI 👏 👏#TeamIndia | #WIvIND pic.twitter.com/PpcenB75Lw
— BCCI (@BCCI) July 27, 2023 " class="align-text-top noRightClick twitterSection" data="
">For his brilliant bowling performance to set up India's win, Kuldeep Yadav bags the Player of the Match award in the first ODI 👏 👏#TeamIndia | #WIvIND pic.twitter.com/PpcenB75Lw
— BCCI (@BCCI) July 27, 2023For his brilliant bowling performance to set up India's win, Kuldeep Yadav bags the Player of the Match award in the first ODI 👏 👏#TeamIndia | #WIvIND pic.twitter.com/PpcenB75Lw
— BCCI (@BCCI) July 27, 2023
പിന്നാലെ, മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ സൂര്യയും ഇഷാനും ചേര്‍ന്ന് വലിയ സാഹസത്തിനൊന്നും മുതിരാതെ തന്നെ സന്ദര്‍ശകരുടെ സ്‌കോര്‍ ഉയര്‍ത്തി. 10.5 ഓവറില്‍ സ്‌കോര്‍ 54ല്‍ നില്‍ക്കെ ഇന്ത്യയ്‌ക്ക് രണ്ടാമത്തെ വിക്കറ്റ് നഷ്‌ടമായി. മികച്ച തുടക്കം മുതലെടുക്കാനാകാതിരുന്ന സൂര്യയുടെ ( 25 പന്തില്‍ 19) വിക്കറ്റായിരുന്നു ഇന്ത്യയ്‌ക്ക് ഈ സമയം നഷ്‌ടപ്പെട്ടത്.
നാലാം നമ്പറില്‍ ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കും അധികം ആയുസുണ്ടായിരുന്നില്ല. ഏഴ് പന്തില്‍ അഞ്ച് റണ്‍സ് നേടിയ താരം റണ്‍ഔട്ട് ആവുകയായിരുന്നു. പിന്നാലെ, അര്‍ധസെഞ്ച്വറി നേടിയ ഇഷാന്‍ കിഷനും മടങ്ങി.
മോട്ടീയാണ് കിഷന്‍റെ വിക്കറ്റ് സ്വന്തമാക്കിയത്. ആറാമനായി ക്രീസിലെത്തിയ ശര്‍ദുല്‍ താക്കൂറിന് നാല് പന്തില്‍ ഒരു റണ്‍ നേടാനേ സാധിച്ചുള്ളൂ. അഞ്ചാമനായി ക്രീസിലെത്തിയ രവീന്ദ്ര ജഡേജ 21 പന്തില്‍ 16 റണ്‍സും നായകന്‍ രോഹിത് ശര്‍മ 19 പന്തില്‍ 12 റണ്‍സും നേടി പുറത്താകാതെ ഇന്ത്യയെ ജയത്തിലേക്ക് എത്തിക്കുകയായിരുന്നു. മത്സരത്തില്‍ വിന്‍ഡീസിന് വേണ്ടി ഗുഡകേഷ് മോട്ടീ രണ്ടും യാനിക് കാരിയ, ജെയ്‌ഡന്‍ സീല്‍സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.