ETV Bharat / sports

WI vs IND | ' നായകന് വിശ്രമമില്ല'; വിന്‍ഡീസ് പര്യടനത്തിലും രോഹിത് തന്നെ നയിക്കുമെന്ന് ബിസിസിഐ പ്രതിനിധി - ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ്മ കളിച്ചേക്കില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

WI vs IND  rohit sharma  bcci  bcci official about rohit sharma selection  virat kohli  രോഹിത് ശര്‍മ്മ  ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ്  ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം  ബിസിസിഐ
Rohit Sharma
author img

By

Published : Jun 22, 2023, 11:51 AM IST

മുംബൈ: വെസ്റ്റ് ഇന്‍ഡീസിന് എതിരായ (West Indies) പരമ്പരയില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയ്‌ക്ക് (Rohit Sharma) വിശ്രമം അനുവദിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. വിന്‍ഡീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ നിന്നും രോഹിതിന് വിശ്രമം നല്‍കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ താരം പൂര്‍ണ ആരോഗ്യവാനാണെന്നും ടീം സെലക്ഷന് അദ്ദേഹം ലഭ്യമാണെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞതായി കായിക മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തു.

ജൂലൈയില്‍ 12നാണ് ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം ആരംഭിക്കുന്നത്. ഈ പരമ്പരയില്‍ രോഹിതിന്‍റെ അഭാവത്തില്‍ താല്‍ക്കാലികമായി മറ്റൊരാള്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വാര്‍ത്തകളെ നിഷേധിച്ചാണ് ഇപ്പോള്‍ ബിസിസിഐയിലെ മുതിര്‍ന്ന പ്രതിനിധി രംഗത്തെത്തിയിരിക്കുന്നത്.

'രോഹിത് ശര്‍മ്മ ആരോഗ്യവാനാണ്. ടീം സെലക്ഷന് അദ്ദേഹം ഇപ്പോള്‍ ലഭ്യമാണ്. ഇപ്പോള്‍ തന്നെ അദ്ദേഹത്തിന് മികച്ച ബ്രേക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ജോലിഭാരം കൂടുതലാകുമോ എന്ന കാര്യത്തില്‍ ആശങ്കയൊന്നുമില്ല. രോഹിത് തന്നെ ആയിരിക്കും വിന്‍ഡീസിനെതിരായ മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുക' ബിസിസിഐ പ്രതിനിധി പറഞ്ഞു.

മോശം ഫോം തുടരുന്ന സാഹചര്യത്തില്‍ രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ചെറിയ ഇടവേള എടുക്കുമോ എന്ന കാര്യത്തില്‍ നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഏകദിന ലോകകപ്പ് വരാനിരിക്കെ രോഹിത് ഉള്‍പ്പടെയുള്ള സീനിയര്‍ താരങ്ങളെ മാറ്റി നിര്‍ത്തുന്നത് ടീമിന്‍റെ പ്രകടനത്തെ ബാധിച്ചേക്കാം. വീന്‍ഡീസ് പര്യടനത്തിലൂടെ രോഹിത് വീണ്ടും പഴയ ഫോമിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.

ഐപിഎല്ലിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും നിറം മങ്ങിയിരുന്നെങ്കിലും ഏകദിന ക്രിക്കറ്റില്‍ കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ഭേദപ്പെട്ട പ്രകടനം നടത്താന്‍ രോഹിതിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കളിച്ച 13 ഇന്നിങ്‌സുകളില്‍ നിന്നും 49.27 ശരാശരിയിലാണ് രോഹിത് റണ്‍സ് നേടിയിട്ടുള്ളത്. ഇക്കാലയളവില്‍ ഒരു സെഞ്ച്വറിയും നാല് അര്‍ധസെഞ്ച്വറിയും നേടാനും ഇന്ത്യന്‍ നായകന് സാധിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ഫോം നോക്കി രോഹിതിനെ വിമര്‍ശിക്കുന്നത് മോശമായ കാര്യമാണെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞു. 'ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഐപിഎല്ലിലും ബാറ്റ് കൊണ്ട് ശോഭിക്കാന്‍ രോഹിതിന് സാധിച്ചില്ലായിരിക്കാം. എന്നാല്‍, കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം നല്ല രീതിയില്‍ തന്നെ ഇന്ത്യയ്‌ക്കായി കളിക്കുന്നുണ്ട്.

നാഗ്‌പൂരില്‍ ഓസ്‌ട്രേലിയക്കെതിരെ രോഹിതിന് സെഞ്ച്വറി നേടാന്‍ കഴിഞ്ഞു. തന്‍റെ ഫിറ്റ്‌നസിലും താരം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഫോമിന്‍റെ അടിസ്ഥാനത്തില്‍ രോഹിതിനെ വിമര്‍ശിക്കുക എന്നത് കഠിനമായ കാര്യമാണ്' - ബിസിസിഐ പ്രതിനിധി വ്യക്തമാക്കി.

വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ അടുത്ത ആഴ്‌ചയോടെ പ്രഖ്യാപിക്കാനാണ് സാധ്യത. ജൂലൈ ആദ്യ വാരത്തോടെ തന്നെ ഇന്ത്യന്‍ ടീം മത്സരങ്ങള്‍ക്കായി അവിടെയെത്തും. നിലവില്‍ ലണ്ടനില്‍ വെക്കേഷന്‍ ആഘോഷിക്കുന്ന സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കോലിയും (Virat Kohli) നേരിട്ട് വിന്‍ഡീസിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read : 'രോഹിത്തിന് വേണമെങ്കില്‍ കളിക്കാം, എന്നാല്‍ ക്യാപ്റ്റന്‍സി...'; വമ്പന്‍ വാക്കുകളുമായി ആകാശ് ചോപ്ര

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.