ETV Bharat / sports

IND vs WI | ടോസ് ഇന്ത്യയ്‌ക്ക്, ബാറ്റിങ്ങില്‍ വിന്‍ഡീസിന് ഭേദപ്പെട്ട തുടക്കം

ആദ്യ ആറോവറില്‍ വിക്കറ്റ് നഷ്‌ടപ്പെടാതെ 45 റണ്‍സാണ് വിന്‍ഡീസ് ഓപ്പണര്‍മാര്‍ നേടിയത്

wi vs ind  wi vs ind third t20i  india tour of westindies  india vs westindies 3rd t20i  ഇന്ത്യ vs വെസ്‌റ്റിന്‍ഡീസ്  ഇന്ത്യ vs വെസ്‌റ്റിന്‍ഡീസ് മൂന്നാം ടി20  ഇന്ത്യ vs വെസ്‌റ്റിന്‍ഡീസ് ടി20 പരമ്പര
IND vs WI: ടോസ് ഇന്ത്യയ്‌ക്ക്, ബാറ്റിങില്‍ വിന്‍ഡീസിന് ഭേദപ്പെട്ട തുടക്കം
author img

By

Published : Aug 2, 2022, 10:42 PM IST

സെന്‍റ് കീറ്റ്‌സ് : മൂന്നാം ടി20-യില്‍ ഇന്ത്യയ്‌ക്കെതിരെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വെസ്‌റ്റിന്‍ഡീസിന് ഭേദപ്പെട്ട തുടക്കം. ആദ്യ പത്തോവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 65 റണ്‍സാണ് വിന്‍ഡീസ് നേടിയത്. 20 പന്തില്‍ 20 റണ്‍സെടുത്ത ബ്രാണ്ടന്‍ കിങ്ങിനെ ഹാര്‍ദിക് പാണ്ഡ്യയാണ് പുറത്താക്കിയത്.

പവര്‍പ്ലേയില്‍ ഓപ്പണര്‍മാരായ കൈല്‍ മേയേഴ്‌സ്, ബ്രാണ്ടന്‍ കിങ് എന്നിവര്‍ ചേര്‍ന്ന് 45 റണ്‍സാണ് വിന്‍ഡീനായി നേടിയത്. ഏട്ടാം ഓവറിലാണ് ഹാര്‍ദിക് ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്. ഇന്നലെ നടന്ന രണ്ടാം മത്സരം വിജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് വാര്‍ണര്‍ പാര്‍ക്കില്‍ ആതിഥേയര്‍ ബാറ്റ് ചെയ്യുന്നത്.

അതേസമയം നിര്‍ണായകമായ മൂന്നാം ടി20യില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്‌ക്ക് പകരം ദീപക് ഹൂഡയാണ് അന്തിമ ഇലവനില്‍ ഇടം നേടിയത്. സഞ്‌ജു സാംസണിന് ഇന്നും അവസാന പതിനൊന്നില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല.

രണ്ടാം മത്സരം കളിച്ച വിന്‍ഡീസ് ടീമിലും ഒരു മാറ്റമാണ് ഇന്നുള്ളത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചു. രണ്ടാം മത്സരത്തില്‍ ഇന്ത്യയെ തകര്‍ത്ത് വിന്‍ഡീസ് പരമ്പരയില്‍ ഒപ്പമെത്തി.

  • Hardik Pandya the bowler is bringing India back into the game; the last five overs have gone for just 24 runs and WI are 65/1 in 10 overs#WIvIND

    — ESPNcricinfo (@ESPNcricinfo) August 2, 2022 " class="align-text-top noRightClick twitterSection" data=" ">

ഇന്ത്യന്‍ പ്ലേയിങ് ഇലവന്‍ : രോഹിത് ശർമ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, ദീപക് ഹൂഡ, ദിനേഷ് കാർത്തിക്, രവിചന്ദ്രൻ അശ്വിൻ, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, അർഷ്‌ ദീപ് സിങ്

വെസ്‌റ്റിന്‍ഡീസ് പ്ലെയിങ് ഇലവന്‍ : കൈൽ മേയേഴ്‌സ്, ബ്രാൻഡൻ കിംഗ്, നിക്കോളാസ് പുരാൻ, റോവ്‌മാൻ പവൽ, ഷിംറോൺ ഹെറ്റ്‌മെയർ, ഡെവൺ തോമസ്, ജേസൺ ഹോൾഡർ, അകേൽ ഹൊസൈൻ, ഡൊമെനിക് ഡ്രേക്‌സ്, അൽസാരി ജോസഫ്, ഒബെദ് മക്കോയ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.