സെന്‍റ് ലൂസിയ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബൗളിങ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പർ റോളിൽ പ്ലേയിങ് ഇലവനിൽ ഇടം പിടിച്ചു. സ്ഥിരം നായകന്‍ രോഹിത് ശര്‍മയ്‌ക്ക് വിശ്രമം അനുവദിച്ചതിനാല്‍ ശിഖര്‍ ധവാന്‍റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം ഇന്ന് കളത്തിലിറങ്ങുന്നത്.
-
A look at our Playing XI for the 1st ODI.
— BCCI (@BCCI) July 22, 2022 " class="align-text-top noRightClick twitterSection" data="
Live - https://t.co/tE4PtTfY9d #WIvIND pic.twitter.com/WuwCljou75
">A look at our Playing XI for the 1st ODI.
— BCCI (@BCCI) July 22, 2022
Live - https://t.co/tE4PtTfY9d #WIvIND pic.twitter.com/WuwCljou75A look at our Playing XI for the 1st ODI.
— BCCI (@BCCI) July 22, 2022
Live - https://t.co/tE4PtTfY9d #WIvIND pic.twitter.com/WuwCljou75
പരിക്കേറ്റ ഓൾറൗണ്ടർ രവീന്ദ്ര ജഡേജക്ക് പ്ലേയിങ് ഇലവനിൽ ഇടം പിടിക്കാൻ സാധിച്ചില്ല. പകരം അക്‌സർ പട്ടേൽ ടീമിൽ ഇടം നേടി. ശിഖാർ ധവാനൊപ്പം ശുഭ്‌മാൻ ഗിൽ സഹ ഓപ്പണറായി ടീമിൽ ഇടം നേടി. മധ്യനിരയിൽ സൂര്യകുമാർ യാദവും സഞ്ജു സാംസണൊപ്പം ബാറ്റ് വീശും. ശാർദുൽ താക്കൂർ, യുസ്‌വേന്ദ്ര ചഹാൽ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്‌ണ എന്നിവരാണ് ബൗളർമാർ.
രോഹിത്തിന് പുറമെ വിരാട് കോലി, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുംറ എന്നിവരും ഏകദിന പരമ്പരയ്‌ക്കില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പര നേടി എത്തുന്ന ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിനോട് നാട്ടില്‍ 0-3ന് തോറ്റതിന്‍റെ ക്ഷീണം തീര്‍ക്കാനാവും നിക്കോളാസ് പുരാന്‍ നയിക്കുന്ന വിന്‍ഡീസിന്‍റെ ശ്രമം.
പ്ലേയിങ് ഇലവൻ
ഇന്ത്യ: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍, ഷര്‍ദുല്‍ ഠാക്കൂര്‍, യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ.
വെസ്റ്റ് ഇൻഡീസ്: ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പര്‍), ബ്രാൻഡൻ കിംഗ്, ഷമർ ബ്രൂക്‌സ്, കൈൽ മേയേഴ്‌സ്, നിക്കോളാസ് പുരാൻ(ക്യാപ്‌റ്റൻ), റോവ്‌മാൻ പവൽ, അകാൽ ഹൊസൈൻ, റൊമാരിയോ ഷെപ്പേർഡ്, അൽസാരി ജോസഫ്, ഗുഡകേഷ് മോട്ടി, ജെയ്‌ഡൻ സീൽസ്.